Month: August 2025
-
Breaking News
തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും
ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന്…
Read More » -
Breaking News
മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കുമെന്ന് മോഹന്‍ ഭഗത് ; എതിര്‍ത്തവര്‍ പോലും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളാണ് ; ആര്‍എസ്എസ് മേധാവി ശതാബ്ദി ആഘോഷത്തില്‍
ന്യൂഡല്‍ഹി: ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കുമെന്നും അന്ന് എതിര്‍ത്തിരുന്നവര്‍ ഇപ്പോര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് അത് എന്നും നിലനില്‍ക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ”ആര്‍എസ്എസ് ഒരു പ്രതിരോധ സംഘടനയല്ല. മുന്‍പ് ഞങ്ങളുടെ മേധാവി ഗുരുജി പറഞ്ഞിട്ടുണ്ട്, ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കും, കാരണം അത് സമൂഹത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.” ഡല്‍ഹിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഈ വാദം മറുഭാഗവും യോജിച്ചുവെന്നും പറഞ്ഞു. നേരത്തെ ഞങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളായി. മുന്‍പും ഞങ്ങള്‍ അവരെ എതിരാളികളായി കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഭാരതീയ, ഹിന്ദു, സനാതനി തുടങ്ങിയ വാക്കുകള്‍ എല്ലാം ഒന്നുതന്നെയാണ്. മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയുടെ പശ്ചാത്തലത്തില്‍ അവയെല്ലാം ഒരേ കാര്യത്തെയാണ് സൂചിപ്പിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആര്‍എസ്എസ് യാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന…
Read More » -
Breaking News
ജമ്മുവില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ പത്തായി ഉയര്‍ന്നു ; വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി; സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി
ജമ്മു: ജമ്മു കാശ്മീരില്‍ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരായ ആറ് പേര്‍ ഉള്‍പ്പെടെ മരണം 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു പ്രവിശ്യയുടെ പല ഭാഗങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. പരിക്കേറ്റവരില്‍ അഞ്ച് വയസ്സുകാരിയും 15 വയസ്സുകാരനും ഉള്‍പ്പെടുന്നു. തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ കനത്ത മഴയില്‍ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ‘അധ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി, ആളപായം ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നു. മണ്ണിടിച്ചിലില്‍ നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വീട് തകര്‍ന്ന് രണ്ട് പേരും പ്രളയത്തില്‍ രണ്ട് പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മേഘവിസ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം…
Read More » -
Breaking News
വോട്ട് കൊള്ളനടത്തി അടുത്ത അമ്പത് വര്‍ഷം കൂടി ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത് ; ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി ; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
പട്ന: വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും എന്നാല്‍ ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയില്‍ രാഹുലിനൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്‍ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള്‍ അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പൗരാവകാശങ്ങള്‍ കൊളളയടിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍…
Read More » -
Breaking News
കേരളത്തില്‍ കൊടുക്കുന്നത് മുഴുവന്‍ മോദിയുടെ അരി, പിണറായിയുടെ ഒരുമണി പോലും ഇല്ല ; ഇത് വിളിച്ചുപറയാന്‍ ബിജെപി പ്രവര്‍ത്തകരോട് പറയേണ്ടിവരുമെന്നും കേന്ദ്രമന്ത്രി
കൊച്ചി: കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും ഇത് വിളിച്ചുപറയാന്‍ ബിജെപി പ്രവര്‍ത്തകരോട് പറയേണ്ടിവരുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഓണക്കാലത്ത് കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും പറഞ്ഞു. കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മുഴുവന്‍ ‘മോദി അരി’യാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരുമണി അരിപോലും പിണറായി വിജയന്റേതായി ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്, അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ വിളിച്ചുപറയാതിരുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണെന്നും ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അദ്ദേഹം പരിഹസിച്ചു. കേരളം ഞെട്ടുമെന്ന് പറഞ്ഞു, ഇപ്പോഴെ ഞെട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഭിന്നലിംഗക്കാരി അവന്തിക ഉയര്‍ത്തിയത് വ്യാജ പരാതി ; നിഷേധിച്ച് കോണ്‍ഗ്രസ് ഭിന്നലിംഗ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി അന്ന ; മോശം മെസ്സേജ് അയച്ചെന്ന് തെളിയിക്കാന്‍ വെല്ലുവിളി
കൊച്ചി: യൂത്ത്‌കോണ്‍ഗ്രസ് മൂന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിനെതിരേ ആരോപണം ഉന്നയിച്ച ഭിന്നലിംഗക്കാരി അവന്തികയുടെ പരാതി വ്യാജവും കൈക്കൂലി വാങ്ങി നടത്തിയതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് ഭിന്നലിംഗ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി. ആരോപണം വ്യാജമാണെന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി നടത്തിയതാണെന്നുമാണ് ട്രാന്‍സ് ജന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന പറയുന്നത്. മോശം സന്ദേശം അയച്ചെന്ന് പറഞ്ഞ് അവന്തിക പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു. താനും അവന്തികയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയാണെന്നും മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കാനും അന്ന വെല്ലുവിളിച്ചു. രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് തന്റെ പക്കലുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു. രാഹുലും അവന്തികയും അടുത്ത സുഹൃത്തുക്കളാണ്. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെെയന്നും പറഞ്ഞു. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്…
Read More » -
Breaking News
എസ്എഫ്‌ഐ മുകേഷിന്റെ വീട്ടിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ; ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: എസ്എഫ്‌ഐ കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിന് എതിരേ ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധം പോലീസ് തടയുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോളമാണ് പോസ്റ്ററുമായുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുകേഷിന്റെ രാജി ആദ്യം എഴുതി വാങ്ങണമെന്നും എന്നിട്ട് ധാര്‍മികത പഠിപ്പിക്കാന്‍ വരണമെന്നു യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ക്ലിഫ് ഹൗസിലിട്ട് മുകേഷിനെ വളര്‍ത്തിയത് പിണറായിയാണ്. എസ്എഫ്‌ഐ എന്തുകൊണ്ട് മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പോയില്ലെന്നും രാഷ്ട്രീയമായി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറഞ്ഞു. അതേസമയം, സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.…
Read More »


