Month: August 2025

  • Breaking News

    ഏഴുകൊല്ലത്തെ അടുപ്പം, വിവാഹശേഷവും ബന്ധം തുടര്‍ന്നു; യുവതിയെ കര്‍ണാടകയിലേക്ക് വിളിച്ചുവരുത്തി; 2 ലക്ഷം വാങ്ങിയശേഷം അരുംകൊല

    മൈസൂരു: ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലീസ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയെ (23) ആണ് കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ ഞായറാഴ്ച വൈകിട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ കാമുകന്‍ കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി നാടായ കര്‍ണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു. ഇരിക്കൂറിലെ വീട്ടില്‍ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കര്‍ണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിക്കൂര്‍ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവന്‍,…

    Read More »
  • Breaking News

    ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം: സുരക്ഷാ ജീവനക്കാരന് മര്‍ദനം; 3 പേര്‍ അറസ്റ്റില്‍

    തൃശൂര്‍: ബാറിനു മുന്‍പിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തി ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ഊരകം സ്വദേശികളായ നെല്ലിശ്ശേരി റിറ്റ് ജോബ് (26), സഹോദരന്‍ ജിറ്റ് ജോബ് (27), ചേര്‍പ്പുംകുന്ന് മഠത്തിപറമ്പില്‍ രാഹുല്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടിയില്‍ പരുക്കേറ്റ ജിറ്റിനെയും റിറ്റിനെയും രാഹുലിനെയും ആണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ജിറ്റിന് തലയ്ക്ക് പരുക്ക് ഉള്ളതായി കണ്ടതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ഇല്ലെന്നത് ചോദ്യം ചെയ്ത യുവാക്കള്‍ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരുക്കേറ്റ ജിറ്റിനെയും രാഹുലിനെയും പൊലീസ് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച്…

    Read More »
  • LIFE

    വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ കഠിനപ്രയത്നം; ഇതാണ് തെരുവ് നായ്ക്കളില്ലാത്ത ഒരേയൊരു രാജ്യം!

    മിക്കരാജ്യങ്ങളിലും തെരുവുകളില്‍ ഭക്ഷണം തേടി അലയുന്ന പല തരത്തിലുള്ള മൃഗങ്ങളെ കാണാം. ചിലപ്പോഴത് പശുവാകാം, നായയാകാം, കുതിരയാകാം.. ലിസ്റ്റ് ഇങ്ങനെ നീളും. പല രാജ്യങ്ങളും ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ പെടാപാട് പെടാറാണ് പതിവ്. വന്ധ്യംകരണം കൃത്യമായി നടത്താന്‍ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഈ കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ രാജ്യം. ഇവിടുത്തെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന ഒരു നായയെ പോലും കാണാന്‍ കഴിയില്ല.. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് നെതര്‍ലെന്‍ഡ്സ്. വര്‍ഷങ്ങളെടുത്തുള്ള കൃത്യവും വ്യക്തവുമായ പദ്ധതിയിലൂടെയാണ് നെതര്‍ലെന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു, ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ പദ്ധതി ലക്ഷ്യം കണ്ടു. ഇവരുടെ നേട്ടം മറ്റുള്ളവര്‍ക്ക് ഉത്തമമായ മാതൃകയാണ്. ഇവര്‍ സ്വീകരിച്ച മാര്‍ഗങ്ങളും അത് നടപ്പിലാക്കിയ രീതിയുമെല്ലാം ഇന്നും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും മറ്റാരും മാതൃകയാക്കാന്‍…

    Read More »
  • Breaking News

    കവലച്ചട്ടമ്പി കളിച്ച് യു.എസ്! ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല, റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ചൈനയ്ക്കു നേരെയും ട്രംപിന്റെ രോഷം

    ന്യൂഡല്‍ഹി/വാഷിങ്ടണ്‍: റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി. റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിനയ് കുമാറിന്റെ പ്രസ്താവന. അധിക തീരുവ കൂടി നിലവില്‍ വരുന്നതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി…

    Read More »
  • Breaking News

    പ്രതിഷേധമുയര്‍ത്തി ബി.ജെപി; ആഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിന്‍ എത്തില്ല, പകരം പ്രതിനിധികളെ അയക്കും

    തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എത്തില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തിലേക്ക് എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ചെന്നൈയില്‍ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികളുണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതായാണ് വിവരം. പ്രതിനിധികളായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചത് വലിയ വിമര്‍ശനത്തിനിടവെച്ചിരുന്നു. സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് തടയുമെന്നും സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി നടപടികള്‍ ചെയ്തവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. പിണറായി…

    Read More »
  • Breaking News

    കിടപ്പുരോഗിയായ അച്ഛന് ക്രൂരമര്‍ദനം, വീഡിയോ ചിത്രീകരിച്ച് സമന്താഷം പങ്കിടല്‍; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

    ആലപ്പുഴ: കിടപ്പുരോഗിയായ അച്ഛനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാര്‍ഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. അഖില്‍, പിതാവായ ചന്ദ്രശേഖരന്‍നായരുടെ(75) തലയ്ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നല്‍കി നിഖില്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതായും ദൃശ്യത്തിലുണ്ട്. അമ്മ നോക്കിയിരിക്കേയാണു മര്‍ദനം. അക്രമം ചിത്രീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് നിഖിലിനെതിരേ കേസ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിച്ചതിന് 2023-ലും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. അക്രമദൃശ്യം അടുത്തു താമസിക്കുന്ന മൂത്ത സഹോദരനും സുഹൃത്തുക്കള്‍ക്കും ഇവര്‍ അയച്ചുകൊടുത്തിരുന്നു. ഇവ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇരുവരും ഒളിവില്‍പ്പോയി. തിങ്കളാഴ്ച ഉച്ചയോടെ ചേര്‍ത്തല ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. പ്രതികളെ…

    Read More »
  • Breaking News

    വീട്ടില്‍ അമ്മായിയച്ഛന്റെ നേതൃത്വത്തില്‍ സ്ത്രീധന പീഡനം; ഉപദ്രവിക്കാന്‍ ഭര്‍ത്താവിന്റെ സുഹൃത്തും; മകളെ മടിയിലിരുത്തി അധ്യാപിക ജീവനൊടുക്കി

    ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ സ്‌കൂള്‍ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്ണോയി എന്ന യുവതി മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. മകള്‍ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് സഞ്ജുവിന്റെ മരണം. വീട്ടില്‍ നിന്നും സഞ്ജുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയില്‍ ഇരുന്നാണ് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകള്‍. ഇവര്‍ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഭര്‍ത്താവോ ബന്ധുക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നത് അയല്‍ക്കാരാണ് കണ്ടത്. അയല്‍ക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് വീട്ടുകാരും പൊലീസും എത്തിയത്. സഞ്ജു മരിച്ചതിനുശേഷം, മൃതദേഹത്തെച്ചൊല്ലി മാതാപിതാക്കളും ഭര്‍ത്താവിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരെ…

    Read More »
  • Breaking News

    മുകേഷടക്കം വീണ്ടും എയറിലേക്ക്; രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസിന്റെ ചെക്ക്; സമ്മര്‍ദത്തിലായി സിപിഎം

    തിരുവനന്തപുരം: ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സസ്‌പെന്‍ഡുചെയ്ത കോണ്‍ഗ്രസ് നടപടി സിപിഎമ്മിലും സമ്മര്‍ദമുണ്ടാക്കും. സിപിഎം എംഎല്‍എമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും ഇത്രയും കടുപ്പത്തിലൊരു നടപടി സ്വീകരിച്ചിരുന്നില്ല. മറ്റെതേങ്കിലും പാര്‍ട്ടികള്‍ ഇങ്ങനെയൊരു നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോടു ചോദിച്ചതും ഈ ആത്മവിശ്വാസത്തിലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എം. മുകേഷ് എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്നതാണ് ഏറ്റവുമൊടുവില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം. മുകേഷിനെതിരേ കേസും അറസ്റ്റുമൊക്കെ ഉണ്ടാവുകയും സിപിഐ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുമൊക്കെ ചെയ്‌തെങ്കിലും സിപിഎം നടപടിയെടുത്തില്ല. രാജിവെച്ചശേഷം ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ എംഎല്‍എ പദവിയില്‍ തിരിച്ചെത്തിക്കാനുള്ള അവസരമില്ലെന്നായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. ഒന്നാം പിണറായി സര്‍ക്കാറിന്റെകാലത്ത് എ.കെ. ശശീന്ദ്രനെതിരേ ആരോപണംവന്നപ്പോള്‍ മന്ത്രിസഭയില്‍നിന്നു മാറ്റിയതല്ലാതെ, എംഎല്‍എസ്ഥാനം രാജിവെച്ചിരുന്നില്ല. വീണ്ടും മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയിലെ നേതാവാണെന്ന് സിപിഎമ്മിനു വാദിച്ചുനില്‍ക്കാം. പക്ഷേ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടേതെന്നപേരില്‍ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴും സിപിഎം ഒരു…

    Read More »
  • Breaking News

    ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കി, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് സൂചന; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്

    തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അതേസമയം, ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  

    Read More »
  • Breaking News

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ, ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

    Read More »
Back to top button
error: