Breaking NewsIndia

ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം ; നിരവധി പേരെ കാണാതായി, പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി ; ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം. നിരവധി പേരെ കാണാതായെന്നും വന്‍ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുവിലെ കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തി ലേക്കു ളള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈഷ്ണോദേവി യാത്രയുടെ ഭാഗമായിരു ന്നവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരു തല്‍ നടപടിയായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുളള ഗതാഗതം നിര്‍ത്തിവെച്ചി രിക്കുകയാണ്.

Signature-ad

നദി കരകവിഞ്ഞൊഴുകിയതിനു പിന്നാലെ ദോഡ ജില്ലയില്‍ ഒരു പ്രധാന റോഡ് ഒഴുകിപ്പോയിരുന്നു. താവി നദിയും കരകവിഞ്ഞൊഴുകി. ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ജമ്മു മേഖലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ജലാശയങ്ങള്‍ക്ക് സമീപത്തുനിന്നും മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: