Month: August 2025
-
Breaking News
‘അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമുണ്ടെങ്കില്‍ മണി ബില്ലും തടയാനാകും, നിര്‍ണായക നിരീക്ഷമവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാല്‍ മണിബില്ലുകള്‍ പോലും തടയാനാകുമെന്ന് സുപ്രീം കോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കില്‍ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോള്‍, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. മണിബില്ലുകള്‍ അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ അനുമതിയോടെയായതിനാല്‍ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണര്‍ അനുമതി നല്‍കിയതിനെക്കാള്‍ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കില്‍ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാല്‍വെ വാദിച്ചു.
Read More » -
Breaking News
യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു: പ്രവാസികള്‍ക്ക് നീണ്ട വാരാന്ത്യം; ആഘോഷം, ഇത്തവണ സൗദിയ്ക്കും യു.എ.ഇയ്ക്കും വ്യത്യസ്ത ദിനങ്ങളില്‍
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയില്‍ സെപ്റ്റംബര്‍ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാല്‍ അവര്‍ക്കും ഇത് നീണ്ട വാരാന്ത്യമായി മാറും. റബി അല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് യുഎഇയില്‍ സഫര്‍ മാസം 30 ദിവസമായി കണക്കാക്കിയത്. അതിനാല്‍ ഹിജ്റ കലണ്ടറിലെ മൂന്നാം മാസം ഇന്നലെ( 25) ആരംഭിച്ചു. അതുകൊണ്ടാണ് റബി അല്‍ അവ്വല്‍ 12 സെപ്റ്റംബര്‍ 5-ന് വരുന്നത്. ഈ വര്‍ഷം സൗദിയും യുഎഇയും ഒരേ ദിവസമല്ല നബിദിനം ആഘോഷിക്കുന്നത്. യുഎഇയെക്കാള്‍ ഒരു ദിവസം മുന്‍പാണ് സൗദി മാസപ്പിറവി കണ്ടത്. ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്റ കലണ്ടര്‍. ഓരോ മാസവും…
Read More » -
Breaking News
തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍. ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും…
Read More » -
Breaking News
മറച്ചുവയ്ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്യുന്നു; വലതു കയ്യുടെ പിന്‍വശത്ത് വലിയ കറുത്ത പാട്; ചോദ്യങ്ങളുയര്‍ത്തി ട്രംപിന്റെ ആരോഗ്യസ്ഥിതി
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലതു കയ്യില്‍ വലിയ കറുത്ത പാട് കണ്ടെത്തിയതോടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. വലതു കയ്യുടെ പിന്‍ വശത്താണ് കറുത്ത പാട്. അടുത്തിടെ നടന്ന ചില കൂടിക്കാഴ്ചകളില്‍ ഈ പാട് മേക്കപ്പിട്ട് മറച്ചുവയ്ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്യുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുള്ള കൂടിക്കാഴ്ചയിലാണ് കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഈ പാട് വ്യക്തമായി കാണാം. ജൂലൈയില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കഴിഞ്ഞ 22 ന് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. അടിക്കടിയുള്ള ഹസ്തദാനവും ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെയും ഭാഗമായാണ് കറുത്ത പാട് കാണപ്പെടുന്നതെന്നാണ് ട്രംപിന്റെ ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ല…
Read More » -
Breaking News
കളക്ടര്‍ ‘പൊളി’ച്ചു; പാലിയേക്കരയില്‍ കരാര്‍ കമ്പനിക്കു കുഴലൂതിയ ദേശീയപാത അതോറിട്ടിയുടെ കള്ളക്കഥകള്‍ ഒന്നൊന്നായി വലിച്ചുകീറി അര്‍ജുന്‍ പാണ്ഡ്യന്‍; ടോള്‍ ഫ്രീ ഓണം സമ്മാനിച്ച് ഹൈക്കോടതി; പന്നിയങ്കരയിലും ടോള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍പ്പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റിയുടെ കള്ളക്കഥ തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പൊളിച്ചടുക്കിയതോടെയാണ് കോടതിയില്‍ തിരിച്ചടിയായത്. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ ടോള്‍ പിരിവ് തടഞ്ഞത് സെപ്റ്റംബര്‍ 9 വരെ തുടരാനും ഹൈക്കോടതി ഉത്തരവിട്ടു മണ്ണുത്തിഇടപ്പള്ളി മേഖലയിലെ കനത്ത ഗതാഗതക്കുരുക്കു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം തുടരണമെന്ന് നിര്‍ദേശം നല്‍കി. ബ്ലാക്ക് സ്‌പോട്ടുകളില്‍ (അപകടമേഖല) നിര്‍മാണം നടത്തുന്ന പിഎസ്ടി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, നാമക്കല്‍ എന്ന കമ്പനിയെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.…
Read More » -
Breaking News
ട്രംപിന്റെ താരിഫില്‍ ഉഴറി ഓഹരി വിപണിയും; ഒരു വര്‍ഷം പണമിറക്കിയവര്‍ക്ക് തിരിച്ചു കിട്ടിയത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയേക്കാള്‍ കുറഞ്ഞ തുക; വിറ്റഴിക്കല്‍ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍; ജി.എസ്.ടി. പരിഷ്‌കാരത്തില്‍ പ്രതീക്ഷ; കുതിപ്പിന് ഇനിയും കാത്തിരിക്കണം
ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളില്‍നിന്നും ഓഹരി വിപണികളിലേക്ക് സമ്പത്ത് ഒഴുകിയിട്ടും പണമിറക്കിയവര്‍ക്കു തിരികെക്കിട്ടിയത് നക്കാപ്പിച്ചയെന്നു റിപ്പോര്‍ട്ട്. പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപത്തിന്റെ ഗുണത്തേക്കാള്‍ കുറഞ്ഞ തുകയാണു പലര്‍ക്കും കിട്ടിയതെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്ത് ആശ നല്‍കുന്നതല്ല. സെന്‍സെക്സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ ഇരു സൂചികകളും കുടുങ്ങി. മുഖ്യസൂചികയായ സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ…
Read More » -
Breaking News
തൊഴിലെടുക്കുന്നത് 900 പേര്‍; ബൈജൂസിന്റെ വഴിയില്‍ ഡ്രീം 11; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് നിലച്ചത് 95 ശതമാനം വരുമാനം; ക്രിക്കറ്റിനും തിരിച്ചടി
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ലോകമാകെ പടര്‍ന്നു പന്തലിക്കുകയും അവസാനം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത ബൈജൂസിന്റെ വഴിയില്‍ ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ ഡ്രീം 11. രണ്ടു കമ്പനികളുടെയും തകര്‍ച്ചയ്ക്കു പോലും സമാനതകളുണ്ട്. രണ്ടും സ്റ്റാര്‍ട്ടപ്പായി തുടങ്ങി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുംമുമ്പേ വലിയ ആകാശങ്ങള്‍ കീഴടക്കിയ ബൈജൂസിനെ പോലെ തന്നെയായിരുന്നു ഡ്രീംഇലവന്റെയും ജൈത്രയാത്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായിരിക്കെ തകര്‍ച്ചയിലേക്ക് വീണ ബൈജൂസിന്റെ വഴിയെയാണ് ഡ്രീംഇലവനും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായ ഈ ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷനും അതിജീവിക്കാന്‍ പുതിയ വഴി തേടുകയാണ്. നാശത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ബൈജൂസ് ചെയ്തതെങ്കില്‍ ഡ്രീംഇലവന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ്. ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഡ്രീംഇലവന് തിരിച്ചടിയായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,384.49 കോടി രൂപയായിരുന്നു ഡ്രീംഇലവന്റെ വരുമാനം. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധന. പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 പാര്‍ലമെന്റ് പാസാക്കിയതോടെ ഡ്രീംഇലവന്‍…
Read More » -
Breaking News
മുസ്ലീം മതസ്ഥര്‍ക്ക് ഓണാഘോഷം വേണ്ട; അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത്, സംഭവം തൃശൂര്‍ പെരുമ്പിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍
തൃശൂര്‍: സ്‌കൂളിലെ ഓണാഘോഷ പരിപാടികളില്‍ മുസ്ലീം മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കരുത് എന്ന തരത്തില്‍ അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത്. തൃശൂര്‍ പെരുമ്പിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയാണ് ഇത്തരത്തില്‍ സന്ദേശം അയച്ചിരിക്കുന്നത്. സ്‌കൂളില്‍ ഓണാഘോഷം നടക്കുമ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്. മക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന തരത്തിലാണ് മാതാപിതാക്കള്‍ക്ക് അധ്യാപിക അയച്ച സന്ദേശത്തില്‍ പറയുന്നത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ‘ഓണം ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരു തരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരും തന്നെ പങ്കെടുക്കുന്നില്ല. വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്ത്…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം അടഞ്ഞ അദ്ധ്യായം, ഇനി ഏറ്റെടുക്കുന്നില്ലെന്ന് കെപിസിസി ; പാര്‍ട്ടി ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അതിനപ്പുറത്തേക്ക് അച്ചടക്ക നടപടി ആവശ്യമില്ലെന്നും തീരുമാനം
തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന നിലപാട് എടുത്ത കെപിസിസി കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തിലും വിഷയത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന് അപ്പുറത്തേക്ക് അച്ചടക്ക നടപടി വേണ്ടെന്ന് കെപിസിസിയും തീരുമാനമെടുത്തു. നേരത്തേ രാഹുലിന്റെ വിഷയം തെരഞ്ഞെടുപ്പില്‍ കത്തിക്കാനുള്ള തീരുമാനത്തിലാണ് ബിജെപിയും സിപിഐഎമ്മും. എന്നാല്‍ പാര്‍ട്ടി രാഹുലിനെതിരെ ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. സിപിഎമ്മില്‍ ആരോപണം നേരിട്ടവര്‍ പോലും മന്ത്രിസഭയിലുണ്ടെന്നതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്…
Read More » -
Breaking News
തന്ത്രങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ഫലിക്കുന്നില്ല; നികുതി ഭീഷണികള്‍ക്കിടെ ട്രംപ് നിരവധി തവണ വിളിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളുകള്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നികുതി ഭീഷണികള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ പരാതികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലേതും പോലെ ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തിയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് കരുതുന്നത്. യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു.…
Read More »