Breaking NewsLead News

മറച്ചുവയ്ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്യുന്നു; വലതു കയ്യുടെ പിന്‍വശത്ത് വലിയ കറുത്ത പാട്; ചോദ്യങ്ങളുയര്‍ത്തി ട്രംപിന്റെ ആരോഗ്യസ്ഥിതി

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലതു കയ്യില്‍ വലിയ കറുത്ത പാട് കണ്ടെത്തിയതോടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. വലതു കയ്യുടെ പിന്‍ വശത്താണ് കറുത്ത പാട്. അടുത്തിടെ നടന്ന ചില കൂടിക്കാഴ്ചകളില്‍ ഈ പാട് മേക്കപ്പിട്ട് മറച്ചുവയ്ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്യുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുള്ള കൂടിക്കാഴ്ചയിലാണ് കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഈ പാട് വ്യക്തമായി കാണാം.

Signature-ad

ജൂലൈയില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കഴിഞ്ഞ 22 ന് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. അടിക്കടിയുള്ള ഹസ്തദാനവും ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെയും ഭാഗമായാണ് കറുത്ത പാട് കാണപ്പെടുന്നതെന്നാണ് ട്രംപിന്റെ ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ല വ്യക്തമാക്കിയത്.

Back to top button
error: