Breaking NewsKerala

രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം അടഞ്ഞ അദ്ധ്യായം, ഇനി ഏറ്റെടുക്കുന്നില്ലെന്ന് കെപിസിസി ; പാര്‍ട്ടി ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അതിനപ്പുറത്തേക്ക് അച്ചടക്ക നടപടി ആവശ്യമില്ലെന്നും തീരുമാനം

തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന നിലപാട് എടുത്ത കെപിസിസി കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തിലും വിഷയത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന് അപ്പുറത്തേക്ക് അച്ചടക്ക നടപടി വേണ്ടെന്ന് കെപിസിസിയും തീരുമാനമെടുത്തു.

Signature-ad

നേരത്തേ രാഹുലിന്റെ വിഷയം തെരഞ്ഞെടുപ്പില്‍ കത്തിക്കാനുള്ള തീരുമാനത്തിലാണ് ബിജെപിയും സിപിഐഎമ്മും. എന്നാല്‍ പാര്‍ട്ടി രാഹുലിനെതിരെ ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. സിപിഎമ്മില്‍ ആരോപണം നേരിട്ടവര്‍ പോലും മന്ത്രിസഭയിലുണ്ടെന്നതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തേ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കോഴിഫാമെന്ന് പോസ്റ്ററും പതിച്ചിരുന്നു.

 

Back to top button
error: