Month: August 2025
-
Breaking News
പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ അര സെന്റിമീറ്ററോളം വലുതായി! അവകാശവാദവുമായി കാന്തപുരം; പ്രവാചകസ്‌നേഹം ചൂഷണം ചെയ്യാനുള്ള ശ്രമമെന്ന് ഐ.എസ്.എം
കോഴിക്കോട്: പ്രവാചക കേശം(ശഅ്റ് മുബാറക്) നമ്മള്‍ കൊണ്ടുവെച്ചതിനെക്കാള്‍ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികള്‍, അവിടുത്തെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്”- കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ”പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായില്‍ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും”- കാന്തപുരം പറഞ്ഞു. ഖലീല്‍…
Read More » -
Breaking News
ആ ബോംബ് ഇതായിരുന്നോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ യുവതി പരാതി നല്‍കി; സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന കേസ്, കോടതി നേരത്തേ തള്ളി; പിന്നില്‍ സന്ദീപ് വാര്യരെന്ന് ബിജെപി ഓഫീസ്
തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യം ബോംബ് ബിജെപി കോര്‍ കമ്മറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയെന്ന് സൂചന. കൃഷ്ണകുമാറിനെതിരായ പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു ലഭിച്ചെന്നും ഇര നേരിട്ടാണ് ഇ-മെയില്‍ അയച്ചതെന്നുമാണു വിവരം. പരാതി ലഭിച്ചെന്ന വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസും അറിയിച്ചു. പാലക്കാട്ടെ യുവതിയാണ് പരാതിക്കാരിയെന്നാണു സൂചന. ഈ പരാതി മുമ്പ് ആര്‍ എസ് എസ് നേതാവിന് ഇര നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന് മുന്നിലെത്തുന്നത്. ഇതു കുടുംബ പ്രശ്‌നമാണെന്നും നേരത്തേ അവസാനിപ്പിച്ച വിഷയമാണെന്നുമാണ് ബിജെപി നിലപാട്. അത്ര നിസാരമുള്ള കുടുംബ പ്രശ്നമല്ലിതെന്ന സൂചനകളാണ് മറുനാടന് ലഭിക്കുന്നത്. പീഡന പരാതിയാണ് ഇതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. ഇരയുടെ പരാതി ബിജെപി അധ്യക്ഷന് കിട്ടിയെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുമുണ്ട്. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനും അണിയറ നീക്കം സജീവമാണ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ…
Read More » -
Breaking News
മിടുമിടുക്കി, തിരഞ്ഞെടുപ്പില്‍ മികച്ച വിജയം; പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പോസ്റ്ററൊട്ടിച്ചു നാറ്റിച്ചു; നോവായി വനിതാ പഞ്ചായത്ത് അംഗത്തിന്റെ മരണം
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീര്‍ത്തി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ ആര്യനാട്ടെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാല്‍ വീട്ടില്‍ എസ്.ശ്രീജ (48) കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെ. കോട്ടയ്ക്കകം വാര്‍ഡില്‍ മുന്‍ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എല്‍ഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോള്‍ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് . 20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ സിപിഎം അധിക്ഷേപത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നു ബന്ധുക്കളും കോണ്‍ഗ്രസും ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗമാണ്. പലരില്‍നിന്നു കടം വാങ്ങിയ തുക ശ്രീജ തിരികെനല്‍കിയില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭര്‍ത്താവ് ജയകുമാര്‍ രംഗത്തെത്തിയിരുന്നു. സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ശ്രീജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതാണു മരണത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപ കടമുണ്ടെന്നും വായ്പയെടുത്ത് ഈ മാസം അതു…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവന്തപുരം: ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും ചേര്‍ന്ന് വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. സി.ആര്‍ കാര്‍ഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്നായിരുന്നു മ്യൂസിയം പൊലീസെടുത്ത കേസ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിരുന്നു. രാഹുലിന്റെ സുഹൃത്തും സന്തത…
Read More » -
Breaking News
വി.ഡി. സതീശന്റെ ബോംബ് പൊട്ടുമോ? വെയ്റ്റ് ആന്‍ഡ് സീ എന്ന് കോണ്‍ഗ്രസ്; കോര്‍ കമ്മിറ്റി അംഗത്തിന്റെ പ്രശ്‌നം കുടുംബകാര്യമെന്ന് ബിജെപി; രാഹുലിന്റെ രാജി ആവശ്യപ്പെടാതെ പാലക്കാട്ടെ ജനങ്ങളെ കോണ്‍ഗ്രസ് വഞ്ചിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍; രാഹുല്‍ വിഷയത്തില്‍ പരസ്യ പ്രതികരണമില്ലെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സിപിഎമ്മിലെയും – ബിജെപിയിലെയും ഉന്നതരായ ചിലര്‍ക്കെതിരെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. വിഡിയുടെ മനസില്‍ ആരാണ് എന്ന് അറിയാന്‍ ശ്രമിക്കുന്ന നേതാക്കളോട് വെയ്റ്റ് ആന്‍ഡ് സീ സമീപനമാണ് സതീശന്‍ സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഉന്നത നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന സതീശന്‍ രാഷ്ട്രീയ എതിരാളികളുടെ തുടര്‍ പ്രതികരണം അനുസരിച്ച് വെളിപ്പെടുത്തുമെന്ന നിലപാടിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇനി പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയര്‍ ‘കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത എതിരാളിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്. ഇവര്‍ക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ…
Read More » -
Breaking News
പെറ്റിക്കേസ് പിഴത്തുക തട്ടി പോലീസുകാരി അറസ്റ്റില്‍; ബാങ്ക് രേഖയില്‍ തിരിമറികാട്ടി മുക്കിയത് 20 ലക്ഷം
എറണാകുളം: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവരെ പിടികൂടിയത്. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അതിനു തയ്യാറായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ ഒന്‍പതുമണിയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ഇവരെ വൈദ്യ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് നാലിനാണ് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ജഡ്ജിയില്ലാത്തതിനാല്‍ കോട്ടയം വിജിലന്‍സ് ജഡ്ജിക്കാണ് അധിക ചുമതല. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി…
Read More » -
Breaking News
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; കാറില്‍ പ്രശസ്ത നടിയുമെന്ന് സൂചന
കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടതായി സൂചന. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി. സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് ഉള്‍പ്പെടെ നീങ്ങാനും സാധ്യതയുണ്ട്.
Read More » -
Breaking News
ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും തമ്മിലുള്ള പോര് കടുത്തു; സസ്‌പെന്‍സ് ആയി ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തിലും കൊമ്പുകോര്‍ത്ത് നേതാക്കള്‍
പാലക്കാട്: ബിജെപി കോര്‍ കമ്മിറ്റിയിലെ ആരോപണവിധേയനാര്? അടിച്ചും തിരിച്ചടിച്ചും സന്ദീപ് വാരിയരും ബിജെപിയും തമ്മില്‍ പോര് മുറുകുന്നു. രാഹുല്‍ വിവാദം ഒരു ഭാഗത്ത് കത്തി നില്‍ക്കേ, ‘ബിജെപി സംസ്ഥാന പ്രസിഡന്റ് ആ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്ന സന്ദീപ് വാരിയരുടെ ഇന്നലത്തെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ബിജെപിയും മുന്‍ ബിജെപി നേതാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കിയത്. ബി.ജെ.പി ക്യാംപ് വിട്ട് കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ തുടങ്ങിയ സന്ദീപ് വാര്യര്‍ – ബി.ജെ.പി പോരിനു പാലക്കാട്ട് ഒട്ടും കുറവില്ല. ചിലപ്പോള്‍ സൈബര്‍ പോരെങ്കില്‍ ചിലപ്പോള്‍ വാക്‌പോര്. രാഹുല്‍ മാങ്കൂട്ടത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോരു മറ്റൊരു തരത്തിലാണ്. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സമയം സന്ദീപ് ഉയര്‍ത്തിയ ഈ ആരോപണമാണ് ഒടുവിലെ പോരിനു തുടക്കം. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്നത് പോക്‌സോ കേസ് പ്രതിയാണെന്നും രാഹുലിനെതിരെ ആരോപണമുയര്‍ത്തിയ അവന്തികക്ക് പിന്നില്‍ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റാണെന്നുമാണ് ആരോപണം.…
Read More » -
Breaking News
രാഹുലിന് വീണ്ടും കുരുക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; മൂന്നാം പ്രതി പേരു വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന്; ശനിയാഴ്ച നിര്‍ണായകം
തിരുവനന്തപുരം: ലൈംഗിക ആരോപണ പരമ്പരകള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് കുരുക്ക്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍ ആരോപണ പരമ്പരകളില്‍ പെട്ട് പദവിയും പാര്‍ട്ടിയും നഷ്ടമായ രാഹുല്‍ ഒരാഴ്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.…
Read More » -
Breaking News
ഇന്ത്യയ്ക്കുമേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; കരട് വിജ്ഞാപനമിറക്കി യു.എസ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. യുഎസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയം തിങ്കളാഴ്ച ഇതുസംബന്ധിച്ച കരട് വിജ്ഞാപനമിറക്കി. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍സമയം പകല്‍ ഒന്‍പത്) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും. റഷ്യയില്‍ നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈന്‍ യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം…
Read More »