‘എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; കണ്ടാല്‍ അവളുടെ മുഖത്ത് ഞാന്‍ ചവിട്ടും, അത്രയ്ക്കും മോശം സ്ത്രീയാണവര്‍’

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നയന്‍താര. സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതോടെ താരദമ്പതികളുടെ വാര്‍ത്തകളറിയാന്‍ നിരവധിപേരാണ് കാത്തിരിക്കുന്നത്. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നൃത്ത സംവിധായകനായ പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയത്തിലായിരുന്നു. നിയമപരമായി വിവാഹിതനായിരിക്കെ പ്രഭുദേവ നയന്‍താരയെ പ്രണയിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
തുടര്‍ന്ന് 2010 സെപ്തംബറിലാണ് നയന്‍താരയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് സിനിമാ മേഖലയെ ആകെ ഇളക്കിമറിച്ചു. ഇതോടെ തന്റെ വിവാഹ ജീവിതം തകരാന്‍ കാരണം നയന്‍താരയാണെന്ന് ലത ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആത്മാര്‍ത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവ. നയന്‍താര അദ്ദേഹത്തെ തട്ടിയെടുത്തു എന്നും ലത ആരോപിച്ചു.
‘നിയമപരമായി വിവാഹിതനായ ഒരാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭര്‍ത്താവിനെ എന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച നയന്‍താരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഞാന്‍ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്ക്കും മോശം സ്ത്രീയാണ് നയന്‍താര ‘- എന്നാണ് ലത അന്ന് പറഞ്ഞത്.
2010 ലാണ് പ്രഭുദേവയും ലതയും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. എന്നാല്‍, പിന്നീട് നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം വഷളാവുകയും ഇവര്‍ തമ്മില്‍ പിരിയുകയുമായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല.






