Breaking NewsIndiaLead NewsNEWS

തമിഴ്‌നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയില്‍ പ്രശസ്തനായ നടന്‍ മദന്‍ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധി കര്‍ത്താവുകൂടി ആയിരുന്നു മദന്‍ ബോബ്. തെന്നാലി, ഫ്രണ്ട്‌സ്, റെഡ് എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Back to top button
error: