Month: August 2025
-
Breaking News
ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാം: ഞെട്ടലില്‍ അലവില്‍ ഗ്രാമം
കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരമാണ് അലവിലില്‍ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍ശ്രീലേഖ ദമ്പതികളുടെ മരണം അലവില്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോണ്‍ ചെയ്തിട്ടും പ്രേമരാജന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്.
Read More » -
Breaking News
ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി; മഴ കുറയുന്ന സമയങ്ങളില്‍ താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും
കോഴിക്കോട്: താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മഴ കുറയുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ചെറുവാഹനങ്ങള്‍ കടത്തിവിടുക. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
Read More » -
Breaking News
ബസ് മറിഞ്ഞത് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെ: തൃശൂര്‍ കുന്നംകുളം റോഡില്‍ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
Read More » -
Breaking News
വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്; താമസ സമയവും നിയന്ത്രിക്കും
ന്യൂയോര്‍ക്ക്: വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു. പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാല് വര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. ഇതുകാരണം യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്ക് വിദ്യാര്‍ഥികള്‍ വിധേയരാകും. യുഎസിന്റെ ഉദാരത വിദ്യാര്‍ഥികള്‍ മുതലെടുക്കുന്നെന്നും അവര്‍ എന്നന്നേക്കും വിദ്യാര്‍ഥികളായിത്തന്നെ തുടരുന്നെന്നും ആരോപിച്ചാണ് കാലാവധിയില്‍ പരിധിയേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 1975 മുതല്‍ ‘എഫ്’ വിസ ഉടമകളായ വിദേശവിദ്യാര്‍ഥികള്‍ക്ക് ‘സ്റ്റാറ്റസ് കാലയളവ്’ എന്നറിയപ്പെടുന്ന കാലാവധി തീരുന്നതുവരെ അനിശ്ചിതകാലത്തേക്ക് പുതിയ പരിശോധനകളോ നടപടിക്രമങ്ങളോ ഇല്ലാതെ യുഎസില്‍ തുടരാന്‍ കഴിയും. വിദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക്…
Read More » -
Breaking News
യുഎസ് തീരുവ ഭീഷണയില്‍ തളരില്ല, ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും; 2038 ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ഇക്കണോമി വാച്ച് റിപ്പോര്‍ട്ട്
മുംബൈ: 2038-ഓടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്. ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടര്‍ന്നാല്‍ അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും എത്തുമെന്നുമാണ് ഏണസ്റ്റ് ആന്‍ഡ് യങിന്റെ 2025 ലെ ഇക്കണോമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഎംഎഫിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. 2038 ല്‍ ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജിഡിപി 2030-ല്‍ 20.7 ലക്ഷം കോടി ഡോളറിലെത്തും. 42.2 ലക്ഷം കോടി ഡോളറുമായി ചൈനയാകും മുന്നില്‍. ചൈനയില്‍ ആളുകളുടെ ശരാശരി പ്രായം കൂടി വരുന്നതാണ് വെല്ലുവിളിയായുള്ളത്. അമേരിക്ക ശക്തമായ നില തുടരുമെങ്കിലും ഉയര്‍ന്ന കടബാധ്യത പ്രതിസന്ധിയാകും. ജിഡിപിയുടെ 120 ശതമാനം വരെയാണ് അമേരിക്കയുടെ കടബാധ്യത. വളര്‍ച്ചനിരക്കും കുറവാണ്. ജര്‍മനിക്കും ജപ്പാനും ഉയര്‍ന്ന പ്രായമാണ് പ്രശ്‌നമാകുക. ഈ രാജ്യങ്ങള്‍ ആഗോള വ്യാപാരത്തെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും…
Read More » -
Breaking News
75 വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ഭഗത് ; 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രപരമായ ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിലും (ആര്‍എസ്എസ്) 75 വയസ്സായാല്‍ വിരമിക്കണമെന്ന ഒരു അലിഖിത ‘നിയമം’ ഉണ്ടെന്ന പ്രചരണമാണ് അദ്ദേഹം തള്ളിയത്. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന് ആറ് ദിവസം മുന്‍പ് 75 തികയുന്ന മോഹന്‍ ഭാഗവത് വ്യാഴാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘ഞാന്‍ വിരമിക്കുമെന്നോ അല്ലെങ്കില്‍ മറ്റാരെങ്കിലും 75 വയസ്സാകുമ്പോള്‍ വിരമിക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല…സംഘം ഞങ്ങളോട് പറയുന്നത് ഞങ്ങള്‍ ചെയ്യും. ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു. 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 75 വയസ്സില്‍ പ്രധാനമന്ത്രി വിരമിക്കില്ലെന്ന് ബിജെപി പറഞ്ഞു. നരേന്ദ്ര മോദിക്ക് 75 വയസ്സാകുമ്പോള്‍ അദ്ദേഹം രാജിവെക്കണമെന്ന് നിയമമൊന്നും ഇല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിലവില്‍ 80 വയസ്സുള്ള ബിഹാര്‍ നേതാവ്…
Read More » -
NEWS
സിപിഐ യൂട്യുബ് ചാനലുമായി എത്തുന്നു ; ‘കനല്‍’ വരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ ; നയിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘം
തിരുവനന്തപുരം: പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ സിപിഐ യൂട്യൂബ് ചാനലുമായി എത്തുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനല്‍. കനല്‍ എന്ന പേരിലാണ് യുട്യൂബ് ചാനല്‍ തുടങ്ങുക. ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ ചാനല്‍. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതോടെ പാര്‍ട്ടിയുടെ പരിപാടികള്‍ക്കും നേതാക്കള്‍ക്കും ഒരു സ്‌പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘമാണ് ചാനല്‍ നിയന്ത്രിക്കുക എന്നാണ് വിവരം. നേരത്തെ, ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രായോ?ഗികത കണക്കിലെടുത്ത് പിന്‍മാറുകയായിരുന്നു. പാര്‍ട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിന്റെ ചുമതലക്കാരനായി രണ്ട് മാസം മുന്‍പ് ആര്‍. രാജഗോപാല്‍ ചുമതലയേറ്റിരുന്നു.
Read More » -
Breaking News
മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ; കിടപ്പ് മുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി, മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കണ്ണൂര്‍: മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അലവിലില്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കല്ലാളത്തില്‍ പ്രേമരാജന്‍, എ കെ ശ്രീലേഖ ദമ്പതികളെയാണ്. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്.
Read More » -
Breaking News
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ പ്രവചനം ; പക്ഷേ സര്‍വേ നടന്നത് വോട്ട് മോഷണ വിവാദം വരുന്നതിന് മുമ്പ്
ന്യൂഡല്‍ഹി: വോട്ടുമോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തമായ പ്രചരണം നടത്തുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയ്ക്ക് 32 സീറ്റിന്റെ കുറവുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സീറ്റുകളില്‍ 26 എണ്ണത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 31 സീറ്റുകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്. അതേസമയം ഈ കണക്ക് രാഹുല്‍ഗാന്ധി പുറത്തുവിട്ട വോട്ടുമോഷണ വിവാദത്തിന് മുമ്പാണ് നടന്നതെന്നതാണ്…
Read More » -
Breaking News
‘മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതിയെ ഇല്ലാതാകും’; ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ പ്രായത്തില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ അഹംഭാവത്തെ നിയന്ത്രിക്കാന്‍ പഠിക്കും. ഇത് ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകാതിരിക്കാന്‍ സഹായിക്കും.
Read More »