Breaking NewsIndiaLead News

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ പ്രവചനം ; പക്ഷേ സര്‍വേ നടന്നത് വോട്ട് മോഷണ വിവാദം വരുന്നതിന് മുമ്പ്

ന്യൂഡല്‍ഹി: വോട്ടുമോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തമായ പ്രചരണം നടത്തുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയ്ക്ക് 32 സീറ്റിന്റെ കുറവുണ്ടായിരുന്നു.

പ്രതിപക്ഷത്തിന്റെ സീറ്റുകളില്‍ 26 എണ്ണത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.

Signature-ad

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 31 സീറ്റുകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്. അതേസമയം ഈ കണക്ക് രാഹുല്‍ഗാന്ധി പുറത്തുവിട്ട വോട്ടുമോഷണ വിവാദത്തിന് മുമ്പാണ് നടന്നതെന്നതാണ് പ്രത്യേകത. ജൂലൈ 1-നും ആഗസ്റ്റ് 14-നും ഇടയിലാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ നടത്തിയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി 260 സീറ്റ് നേടുമെന്നാണ് പ്രവചനം.

 

Back to top button
error: