Month: August 2025

  • Breaking News

    സിഖുകാരുടെ പരമ്പരാഗത ആയോധന കല ലോസ് ഏഞ്ചല്‍സില്‍ റോഡിലിറങ്ങി കാണിച്ചു; ‘ഗഠ്ക പ്രകടനം നടത്തിയ 36-കാരനായ സിഖ് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

    ലോസ് ഏഞ്ചല്‍സ്: വാള്‍പയറ്റ് വരുന്ന സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ‘ഗഠ്ക’ തെരുവില്‍ അവതരിപ്പിച്ച സിഖുകാരനെ നടുറോഡില്‍ അമേരിക്കന്‍പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 36 വയസ്സുള്ള സിഖ് യുവാവായ ഗുര്‍പ്രീത് സിംഗിനെയാണ് ലോസ് ഏഞ്ചല്‍സ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയ്ക്ക് സമീപം ഇയാള്‍ കൃപാണ്‍ വീശിക്കൊണ്ടായിരുന്നു ‘ഗഠ്ക’ അവതരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ വീശിയ കത്തി ഇന്ത്യന്‍ ആയോധനകലയില്‍ ഉപയോഗിക്കുന്ന ‘ഖണ്ഡ’ എന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞു. ഫിഗ്വേറോ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും ചേരുന്ന തിരക്കേറിയ കവലയില്‍ ഒരാള്‍ വലിയ വാളുപയോഗിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നിരവധി കോളുകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം. സിംഗ് തന്റെ വാഹനം റോഡിന്റെ നടുവില്‍ ഉപേക്ഷിക്കുകയും ഒരു ഘട്ടത്തില്‍ സ്വന്തം നാവ് മുറിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ആയുധം താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ സിംഗിന് നിരവധി…

    Read More »
  • Breaking News

    തമിഴ് നടന്‍ വിശാലും സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു ; മോതിരമാറ്റം നടന്റെ 47 ാം ജന്മദിനത്തില്‍, വിവാഹം നടികര്‍ സംഘം കെട്ടിടം പൂര്‍ത്തിയായ ശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍

    ചെന്നൈ: തമിഴ് നടന്മാരായ വിശാലും സായ് ധന്‍ഷികയും വിവാഹനിശ്ചയം നടത്തി. ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് നേരത്തേ അറിയിച്ചിരുന്ന ഇരുവരും കഴിഞ്ഞ മെയ് യില്‍ പ്രണയം പ്രഖ്യാപിച്ചിരുന്നു. നടന്റെ 47 ാം ജന്മദിനത്തില്‍ തന്നെ ഇരുവരും മോതിരമാറ്റവും നടത്തിയതായിട്ടാണ് ചെന്നൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവരം വിശാല്‍ എക്‌സിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 2025 ഓഗസ്റ്റ് 29-ന് വിവാഹിതരാകുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ‘യോഗി ഡാ’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വെച്ച് അറിയിച്ചിരുന്നു. ഇന്ന് തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ വിശാല്‍ എക്‌സിലൂടെ പങ്കുവെച്ചു. വിവാഹം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. നടികര്‍സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിവാഹം നീളുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിശ്ചയം. സായ് ധന്‍ഷിക പറഞ്ഞു. ”വിശാലിനെ കഴിഞ്ഞ 15 വര്‍ഷമായി അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെല്ലാം അദ്ദേഹം എന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എനിക്ക് വലിയ പ്രശ്‌നമുണ്ടായപ്പോള്‍, അദ്ദേഹം എന്റെ വീട്ടില്‍ വന്ന് എനിക്ക് വേണ്ടി…

    Read More »
  • Breaking News

    947 വോട്ടര്‍മാര്‍ ഒരു വീട്ടില്‍…! ; ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി വീണ്ടും ; വീട്ടുനമ്പര്‍ സാങ്കല്‍പ്പികം, വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍

    ബോധ്ഗയ: ബീഹാറിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണവുമായി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. ബീഹാറിലെ ബോധ് ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് ആരോപണം. വീട്ടുനമ്പര്‍ സാങ്കല്‍പ്പികമാണെന്നും വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്നുമാണ് ഇതിന് പ്രാദേശിക അധികാരികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും നല്‍കുന്ന വിശദീകരണം. ‘ഔദ്യോഗിക വോട്ടര്‍പട്ടികയില്‍ – 947 വോട്ടര്‍മാര്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. വീട്ടുനമ്പര്‍ 6 യാഥാര്‍ത്ഥ്യമാണോ എന്ന് രാഹുല്‍ ചോദിച്ചു. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ട്. ഒരു സാങ്കല്‍പ്പിക വീട്ടിലേക്ക് ഗ്രാമത്തെ മുഴുവന്‍ പേരുകളും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. ബൂത്ത് ലെവല്‍ ഓഫീസറുടെ വീടുതോറുമുള്ള പരിശോധനയെ ചോദ്യം ചെയ്ത പാര്‍ട്ടി, യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ എന്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ഇതില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനമെന്നും ചോദിച്ചു. ”ഇതൊരു സാധാരണ തെറ്റല്ല, സുതാര്യതയുടെ പേരില്‍ നടത്തിയ ഒരു പരിഹാസമാണ്. വീട്ടുനമ്പറുകള്‍ മായ്ച്ചുകളയുമ്പോള്‍ വ്യാജ വോട്ടര്‍മാരെയും, ഇരട്ടപ്പേരുകളെയും, അദൃശ്യ വ്യക്തികളെയും മറച്ചുവെക്കാന്‍ എളുപ്പമാകും,” കോണ്‍ഗ്രസ് ആരോപിച്ചു. ”ഒരു ചെറിയ…

    Read More »
  • Breaking News

    വോട്ടു മോഷണം കയ്യോടെ പിടിച്ചതിനാല്‍ പ്രധാനമന്ത്രിക്ക് ഇപ്പോള്‍ മൊത്തത്തില്‍ പേടി ; ബീഹാറിലെ ജനങ്ങള്‍ മോദിയുടെ ആത്മവിശ്വാസം ഇളക്കിമറിച്ചു; പ്രതികരിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍

    മോത്തിഹാരി: വോട്ടു മോഷണം പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ഭയപ്പെട്ടിരിക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബീഹാറിലെ ജനങ്ങള്‍ മോദിയുടെ ആത്മവിശ്വാസം ഇളക്കിമറിച്ചുവെന്നും പറഞ്ഞു. വോട്ടു മോഷണം ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍, ഇത് നടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. വോട്ടു മോഷണം പിടിക്കപ്പെട്ടെന്നും ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്നും മോദിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ഭയപ്പെട്ടിരിക്കുന്നതെന്നും ചമ്പാരന്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഓരോ വിഷയവും ഞാന്‍ ആഴത്തില്‍ പഠിക്കാറുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു മോഷണം നടന്നിട്ടുണ്ട്. ഇപ്പോള്‍ ബീഹാറിലും ഇത് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സിതാമര്‍ഹിയില്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന സമയത്ത് 6.5 ദശലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കിയതിന് ബിജെപിക്കെതിരെ രാഹുല്‍…

    Read More »
  • Breaking News

    സര്‍ക്കാരിന്റെ പുതിയ വികസനസദസ്സും മറ്റൊരു തട്ടിപ്പ് ; കോടികള്‍ ചെലവഴിച്ച നവകേരളസദസ്സ് എന്തായെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നു സണ്ണിജോസഫ്

    തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വികസനസദസ്സ് പഴയത് പോലെ തന്നെ ഖജനാവ് കാലിയാക്കാനുള്ള തട്ടിക്കൂട്ടെന്ന് യുഡിഎഫ്. മുമ്പ് കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് നടത്തിയിട്ട് എന്തായെന്നും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നും അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം. പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ച യാത്രയുടെ പേര് തന്നെ ജനങ്ങള്‍ മറന്നുപോയെന്നും അതുകൊണ്ട് ഒരു കടുകുമണിയുടെ നേട്ടം പോലും കേരളത്തിനുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സിംഗിള്‍ പൈസയുടെ പദ്ധതി പോലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും ചോദിച്ചു. മുഖ്യമന്ത്രി മുമ്പ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും തട്ടിപ്പായിരുന്നെന്നും ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണെന്നും പറഞ്ഞു. ഒരു പഞ്ചായത്തിന്റെ കാലാവധി തീര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ സര്‍ക്കാരിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങള്‍ തിരിച്ചറിയഞ്ഞു കഴിഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ…

    Read More »
  • Breaking News

    ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

    തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവ ത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് പരാതിയില്‍ സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയി ട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായി ട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവി ച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ വീണാജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ്…

    Read More »
  • Breaking News

    മറ്റൊരാളെ പ്രണയിച്ചു; പെങ്ങളെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത് യുവാവ്; തുടയില്‍ ബീഡി കുത്തിയിറക്കി; ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് പോലീസില്‍ പരാതി നല്‍കിയതോടെ

    ഭാവ് നഗര്‍: മറ്റൊരാളെ പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം സഹോദരിയെ കത്തിമുനയില്‍ നിര്‍ത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. ഗുജറാത്തിലെ ഭാവ്​നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍പൊലീസ് കേസെടുത്തു. ആറാഴ്ചയ്ക്കിടയില്‍ രണ്ടുവട്ടമാണ് യുവാവ് തന്‍റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ ഭാര്യയില്ലാതിരുന്ന സമയം നോക്കിയാണ് സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചത്. ജൂലൈ പതിമൂന്നിനും ഓഗസ്റ്റ് 22നുമാണ് ലൈംഗികാതിക്രമം ഉണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് കത്തി ചൂണ്ടിക്കാട്ടി സഹോദരിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ബീഡി കത്തിച്ച് യുവതിയുടെ വലത്തേ തുടയില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമായി യുവതിയും ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാണ്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. ഓഗസ്റ്റ് 22ന് വീണ്ടും യുവാവ് എത്തി ബലാല്‍സംഗം ചെയ്തു. ഇതോടെ യുവതി പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഡ്രൈവറായാണ് ജോലി ചെയ്തുവരുന്നത്. അവിവാഹിതയായ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം…

    Read More »
  • Breaking News

    കൂത്താട്ടുകുളം നഗരസഭയില്‍ ഇടതിനു ഭരണം നഷ്ടമായി; കലാ രാജു ചെയര്‍പേഴ്‌സണ്‍; സിപിഎമ്മിനു തിരിച്ചടി

    കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമതയായ കല രാജുവിനെ യു.ഡി.എഫ്. പിന്തുണയോടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. നടത്തിയ കരുനീക്കങ്ങൾക്കിടെയാണ് യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്. അതിനിടെ നഗരസഭയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സി.ഡി.എസ്. ചെയർപേഴ്സണായിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.

    Read More »
  • Breaking News

    ഏഴ് വര്‍ഷത്തിന് ശേഷം നരേന്ദ്ര മോഡി ജപ്പാനില്‍: പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച

    ടോക്യോ: അമേരിക്കയുടെ അധിക തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോഡി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം. പ്രധാനമന്ത്രി ഇഷിബയുമായി മോഡി നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഡി ജപ്പാനില്‍ എത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോഡിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് പങ്കെടുത്തത്. അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്ര മോഡിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോഡി വ്യക്തമാക്കി. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി…

    Read More »
  • Breaking News

    ഗവര്‍ണറുടെ നിഷ്‌ക്രിയത്വം; ബില്ലുകളിലെ ആറ് മാസ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആറ് മാസം ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്. അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം അറിയാന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണറോ കോടതിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാട് അറിയിക്കണം. ഭാവിയിലും ഉയര്‍ന്നുവരാവുന്ന…

    Read More »
Back to top button
error: