Breaking NewsKeralaLead News
ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി; മഴ കുറയുന്ന സമയങ്ങളില്‍ താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും

കോഴിക്കോട്: താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.
ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
മഴ കുറയുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ചെറുവാഹനങ്ങള്‍ കടത്തിവിടുക. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.






