Breaking NewsKeralaLead News
ബസ് മറിഞ്ഞത് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെ: തൃശൂര്‍ കുന്നംകുളം റോഡില്‍ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.
മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.






