Breaking NewsKeralaLead NewsNEWS
ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാം: ഞെട്ടലില്‍ അലവില്‍ ഗ്രാമം

കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരമാണ് അലവിലില്‍ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്.
ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍ശ്രീലേഖ ദമ്പതികളുടെ മരണം അലവില്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോണ്‍ ചെയ്തിട്ടും പ്രേമരാജന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്.






