കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ലഖ്നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും … Continue reading കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം