Month: July 2025

  • Crime

    ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് മര്‍ദനം, യുവാക്കളുടെ ആക്രമണം മദ്യലഹരിയില്‍; ഇടപെട്ട എസ്.ഐയ്ക്കും പൊട്ടീര് കിട്ടി

    പാലക്കാട്: ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്. സംഭവത്തില്‍ ഹരിഹരന്‍, രാജേഷ്, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ വന്ന എസ്ഐക്കും മര്‍ദ്ദനമേറ്റു. പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇന്‍സ്പെക്ടര്‍ ഗ്ലാഡിങ് ഫ്രാന്‍സിസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒറ്റപ്പാലം രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.    

    Read More »
  • NEWS

    ചൈനയിലെന്തോ ചീഞ്ഞുനാറുന്നു? പൊതുവേദികളില്‍ കാണാനില്ല, അധികാരങ്ങള്‍ പ്രതിനിധികള്‍ക്ക്; ബ്രിക്‌സിലും എത്തിയില്ല: ഷീയുടെ അസ്തമയം അടുത്തെന്ന് അഭ്യൂഹം

    ബെയ്ജിങ്: ആഗോള രാഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വര്‍ഷമായി ചൈന ഭരിക്കുന്ന, മാവോയ്ക്കു ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിന്‍പിങ് വിരമിക്കലിന്റെ പടിവാതില്‍ക്കലാണോ? മുന്‍ പ്രസിഡന്റ് ഹൂ ജിന്റാവോയോടു കൂറുള്ള വിഭാഗം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കിയെന്നും പരിഷ്‌കാരത്തിന്റെയും പ്രായോഗികതയുടെയും വക്താവായ ഒരു നേതാവിനെ പകരം വാഴിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണെന്നും കേള്‍ക്കുന്നു. ഷീയ്ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതാണ് മാറ്റത്തിനു കാരണമെന്നു കരുതുന്നവരും ഏറെയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലെ അധികാരങ്ങള്‍ പ്രത്യേക പ്രതിനിധികള്‍ക്കു നല്‍കാന്‍ ഷിയുടെ നേതൃത്വത്തിലുള്ള പൊളിറ്റ് ബ്യൂറോ കൈക്കൊണ്ട നീക്കമാണു അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്. ചൈനയുടെ ‘ഷി’ കാലത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. ഒന്നുകില്‍ പടിപടിയായുള്ള അധികാര വികേന്ദ്രീകരണം അല്ലെങ്കില്‍ വിരമിക്കുന്നതിനു മുന്നോടിയായുള്ള നടപടി എന്നിങ്ങനെയാണ് ഇതു വിലയിരുത്തപ്പെടുന്നത്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍നിന്ന് ഒഴിവാകാനുള്ള ഷിയുടെ തീരുമാനവും സംശയത്തിനിട നല്‍കിയിട്ടുണ്ട്. ഷീയുടെ കാലിടറുകയാണെന്ന് ചൈനാനിരീക്ഷകര്‍ സംശയിക്കുന്നതിന്റെ പ്രധാനകാരണം കുറച്ചുനാള്‍ അദ്ദേഹം പൊതുവേദിയില്‍ നിന്നും…

    Read More »
  • Kerala

    പുലിവാല് പിടിച്ച് കേന്ദ്രമന്ത്രിയും! സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ? നോട്ടീസ് നല്‍കാന്‍ വനംവകുപ്പ്

    കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടീസ് നല്‍കാന്‍ വനംവകുപ്പ്. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടീസ് എന്നാണു വിവരം. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പര്‍ വേടന്‍ ധരിച്ച മാലയില്‍ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി പരിശോധിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. മാലയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും. തുടക്കത്തില്‍ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നല്‍കുന്ന…

    Read More »
  • Kerala

    വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍, ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി വി.സി; കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍

    തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിസിക്ക് മറുപടി നല്‍കാതെയാണ് ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയില്‍ പോയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെയും വിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ബഹളത്തെത്തുടര്‍ന്ന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാര്‍ യോഗത്തില്‍ സംബന്ധിച്ചതിലുമാണ് വിസി റിപ്പോര്‍ട്ട് തേടിയത്. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചതും, ചട്ടവിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റെ മിനുട്സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനോട് വിസി റിപ്പോര്‍ട്ട് തേടിയത്. സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് പിന്നാലെ, അവധിദിനമായിരുന്നിട്ടും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. താന്‍…

    Read More »
  • Crime

    എംഡിഎംഎയുമായി പിടിയില്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി; ഷമീര്‍ പാര്‍ട്ടിയുടെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ‘മുന്നണിപ്പോരാളി’

    കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും ഡിവൈഎഫ്ഐയും വര്‍ഗബഹുജന, സാംസ്‌കാരിക സംഘടനകളും വളപട്ടണത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണ പരിപാടികളുടെയും ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ഷമീര്‍. കൂട്ടുപുഴ ചെക്ക്പോസ്റ്റ് ല്‍ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായാണ് ഇയാളും സുഹൃത്തും പിടിയിലായത്. ബംഗ്ളൂരില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബംഗ്ളൂരുവില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ വാഹന പരിശോധന നടത്തി പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ…

    Read More »
  • Kerala

    തുണി കഴുകുന്നതിനിടെ നീര്‍നായുടെ കടിയേറ്റു; ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

    കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിക്കുകയായിരുന്നു. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കബറടക്കം ഇന്നു 3നു താഴത്തങ്ങാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.മകള്‍: ജാസ്മിന്‍. മരുമകന്‍: മുബാറക്.

    Read More »
  • Kerala

    കനത്ത മഴയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

    തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്. നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) രാവിലെ 10.40 ന് വിദ്യാര്‍ഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

    Read More »
  • India

    ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതിമാർ 100 കോടിയുമായി മുങ്ങി,  വഞ്ചിക്കപ്പെട്ടവരിൽ ഏറെയും  മലയാളികൾ

        ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 100 കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി ചിട്ടിക്കമ്പനി ഉടമകളായ മലയാളി ദമ്പതിമാർ മുങ്ങി. ബെംഗളൂരു രാമമൂർത്തിനഗറിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് നാടുവിട്ടത്. ഇവരുടെപേരിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച മുതൽ ഇവരെ കാണാതായി എന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണത്രേ. ഫോൺ സ്വിച്ച് ഓഫാണ്. ചിട്ടിക്കമ്പനി ഓഫീസിലെ ജീവനക്കാർക്ക് ഇവരെപ്പറ്റി വിവരമില്ലെന്നു പറയുന്നു. തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. രാമമൂർത്തിനഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു. ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്നും ആരോപിച്ചു. കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ചയോടെ…

    Read More »
  • Crime

    പല തവണയായി ഒരാളില്‍നിന്ന് പിടുങ്ങിയത് 11 ലക്ഷം; കപ്പലില്‍ മാസം രണ്ടു ലക്ഷം രൂപ ശമ്പളം വാഗ്ദാനം; ചിഞ്ചുവും കെട്ടിവനും മുമ്പും കേസില്‍പ്പെട്ടു

    കൊല്ലം: യുവതി ഉള്‍പ്പെട്ട സംഘം തൊഴില്‍ തട്ടിപ്പ് നടത്തിയത് മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി വാഗ്ദാനം നല്‍കി. കേസില്‍ നാലാം പ്രതിയായ കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നുമാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കപ്പലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലിയാണ് നിഷാദിനു നല്‍കിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തത്. 2023 മേയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ്…

    Read More »
  • Kerala

    ഗുണ്ടകളെ ചെറുത്തതിന് തൃശൂര്‍കാരുടെ സല്യൂട്ട്; റോഡിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേരിട്ടു

    തൃശൂര്‍: ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നല്‍കിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നല്‍കി നാട്ടുകാര്‍. നെല്ലങ്കര നിവാസികളാണ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ പേര് റോഡിനു നല്‍കിയത്. ‘ഇളങ്കോ നഗര്‍ – നെല്ലങ്കര’ എന്ന ബോര്‍ഡും സ്ഥാപിച്ചു. ബോര്‍ഡ് നീക്കം ചെയ്യാന്‍ സ്നേഹപൂര്‍വം പൊലീസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് മാറ്റി. പിറന്നാളാഘോഷ ലഹരിപ്പാര്‍ട്ടിയില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 3 പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. എസ്ഐ അടക്കം 5 പൊലീസുകാര്‍ക്കു പരുക്കേറ്റു. രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ കാപ്പാ കുറ്റവാളി മൂര്‍ക്കനിക്കര പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്‌മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി. നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ ‘കൈകാര്യം’ ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷം കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ പേരില്‍ പൊലീസ് ഇറക്കിയ പോസ്റ്റര്‍ തരംഗമായിരുന്നു. ‘ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകള്‍ ഗുണ്ടകളായാല്‍ പൊലീസ് പൊലീസാകുമെന്ന…

    Read More »
Back to top button
error: