CrimeNEWS

എംഡിഎംഎയുമായി പിടിയില്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി; ഷമീര്‍ പാര്‍ട്ടിയുടെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ‘മുന്നണിപ്പോരാളി’

കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്.

പാര്‍ട്ടിയും ഡിവൈഎഫ്ഐയും വര്‍ഗബഹുജന, സാംസ്‌കാരിക സംഘടനകളും വളപട്ടണത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണ പരിപാടികളുടെയും ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ഷമീര്‍. കൂട്ടുപുഴ ചെക്ക്പോസ്റ്റ് ല്‍ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായാണ് ഇയാളും സുഹൃത്തും പിടിയിലായത്. ബംഗ്ളൂരില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

Signature-ad

ബംഗ്ളൂരുവില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ വാഹന പരിശോധന നടത്തി പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു ഷമീര്‍.ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

വളപട്ടണം മന്ന സൗജാസിലെ കെ.വി.ഹഷീറും(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീറും(38) വന്‍തോതില്‍ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതു കാരണം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എയാണ് വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.

ഞായറാഴ്ച്ച രാവിലെ 9.10 ന് കൂട്ടുപുഴ ചെക്ക്പോസ്റ്റിന് സമീപമുള്ള പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എല്‍13 ഇസഡ്-2791 ഹോണ്ട ജാസ് കാറില്‍ എത്തിയ ഇവരില്‍ നിന്ന് എംഡിഎംഎ .പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എംഡിഎംഎയെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: