Month: July 2025

  • Crime

    തൃശൂര്‍ നഗരത്തില്‍ വീണ്ടും എടിഎം മോഷണശ്രമം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

    തൃശൂര്‍: നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍. നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ഉണ്ടായ മോഷണം നടത്താന്‍ ശ്രമിച്ച സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.

    Read More »
  • Crime

    എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല…ലഹരിക്കെതിരേ ഉപദേശിച്ചു; അമ്മാവനെയും അമ്മായിയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു

    കോട്ടയം: ലഹരിക്കെതിരേ മരുമകനെ ഉപദേശിച്ച അമ്മാവനെയും ഭാര്യയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തു. ഞീഴൂര്‍ കണക്കഞ്ചേരി മനയത്തുപറമ്പില്‍ ശ്രീജിത്ത് (36), ഭാര്യ അശ്വതി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടക്കേനിരപ്പ് മനയത്തുപറമ്പില്‍ അശ്വിന്‍ രാജേഷ് (18), ഇലഞ്ഞി കുരിശുമല മയിലണംതടത്തില്‍ ജിനു റെജി (22), മരങ്ങോലി ചാലുകര തെങ്ങുംപള്ളില്‍ ഡോണ്‍ സാബു (22), ഞീഴൂര്‍ കണക്കഞ്ചേരി മേപ്പാടം അക്ഷയ് മനോജ് (23), മരങ്ങോലി ചാലുകര ഭാഗം ചെമ്മനാനില്‍ ആല്‍ബി ജോണി (18), കാട്ടാമ്പാക്ക് തോട്ടുപ്പറമ്പില്‍ അഭിജിത്ത് സാബു (26) എന്നിവരെ ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് കണക്കഞ്ചേരിയിലാണ് സംഭവം.

    Read More »
  • India

    കന്യാകുമാരിയിൽ പാസ്റ്റർ അറസ്റ്റിൽ: ഭർത്താവിന്റെ ബീജത്തിൽ വിഷബാധയുണ്ടെന്ന് വിശ്വസിപ്പിച്ച്  ലൈംഗിക പീഡനം

      രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പെന്തക്കോസ്ത് സഭാ പാസ്റ്റർ കന്യാകുമാരിയിൽ അറസ്റ്റിലായി. ഭർത്താവിന്‍റെ ബീജത്തിന് ‘വിഷാംശമുണ്ട്’ എന്നും, തന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഈ രോഗം മാറുമെന്നും പാസ്റ്റർ യുവതിയോട് പറഞ്ഞു വിശ്വസിപിച്ചു. ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തുകലെ സ്വദേശിനിയായ 27 വയസ്സുള്ള ഒരു യുവതിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കുറച്ചുകാലമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം വിഷമിച്ചിരുന്ന യുവതി, രോഗം മാറാൻ വേണ്ടിയാണ് മേക്കമണ്ഡപം   ഗോസ്പൽ പെന്തക്കോസ്ത് പള്ളിയിൽ എത്തിയത്. രണ്ട് വർഷം മുൻപാണ്  യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും മറ്റ് ചില കാര്യങ്ങളും കാരണം അവർ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ആത്മീയപരമായ രോഗശാന്തി കിട്ടുമെന്ന പ്രതീക്ഷയിൽ, ബന്ധുക്കൾ വഴിയാണ് യുവതിയെ മേക്കമണ്ഡപത്തുള്ള പാസ്റ്റർ റെജിമോന്‍റെ പള്ളിയിൽ എത്തിച്ചത്. പള്ളിയിലെത്തിയ യുവതിയോട് പാസ്റ്റർ റെജിമോൻ ആദ്യം പറഞ്ഞത്, തന്‍റെ വരുമാനത്തിന്‍റെ പത്ത് ശതമാനം പള്ളിക്ക് നൽകിയാൽ…

    Read More »
  • NEWS

    കുവൈത്തിൽ ഇ-വിസ സംവിധാനം ആരംഭിച്ചു: ഇതിന് 4 പ്രധാന വിഭാഗങ്ങൾ, നടപടികൾ ഇനി എളുപ്പമാകും

    കുവൈത്തിലേക്കുള്ള പ്രവേശന നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി, നിർണായകമായ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനത്തിന് കുവൈത്ത് തുടക്കം കുറിച്ചു.  രാജ്യത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ഡിജിറ്റൽ നവീകരണ പദ്ധതിയുടെ ഭാഗമാണ്. ഇതോടെ, പേപ്പർ അപേക്ഷകളുടെയും ദീർഘമായ കാത്തിരിപ്പിന്റെയും കാലം അവസാനിക്കും. ഇ-വിസ സംവിധാനം പൂർണ്ണമായും ഓൺലൈൻ അധിഷ്ഠിതമാണ്. അപേക്ഷകർക്ക് തങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് ആവശ്യമായ വിവരങ്ങൾ നൽകാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും.  ഇത് സമയം ലാഭിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും സഹായിക്കും. നിലവിൽ, നാല് പ്രധാന വിഭാഗങ്ങളിലാണ് ഇ-വിസ സേവനം ലഭ്യമാവുക. കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് 90 ദിവസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും. കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി 30 ദിവസത്തെ കാലാവധിയുള്ള കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം.…

    Read More »
  • Crime

    ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

    കോഴിക്കോട്: ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന്‍ എമിന്‍ ആദമാണു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്‍കിയ ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അല്‍പസമയത്തിനു ശേഷം കുഞ്ഞു മരിച്ചതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.  

    Read More »
  • Breaking News

    നീയൊക്കെ കളിക്കുന്നത് എനിക്കൊന്നു കാണണം!! ഓസ്‌ട്രേലിയ- വെസ്റ്റിൻഡീസ് കളിക്കിടെ ഡീപ് കവർ ഏരിയയിൽ നിലയുറപ്പിച്ച് ഒരു ‘ശുനകൻ’, നിന്റെ കളി എന്റെയടുത്തോ… നായയെ തുരത്തി ഓപ്പറേറ്റർ ഡ്രോൺ- വീഡിയോ

    ഗ്രെനഡ: ഓസ്‌ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്ഷണിക്കപ്പെടാത്ത അഥിതിയായി മൈതാനം കയ്യടക്കി ഒരു നായ. മത്സരം തടസപ്പെടുത്തിയായിരുന്നു നായയുടെ എൻട്രി. നായയെ ​ഗ്രൗണ്ടിൽ നിന്ന് ഓടിക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററുടെ ഡ്രോൺ ഉപയോഗിച്ചാണ് നായയെ മൈതാനത്തു നിന്ന് തുരത്തിയത്. മത്സരത്തിന്റെ 33-ാം ഓവറിലായിരുന്നു സംഭവം. വിൻഡീസ് നാലിന് 124 റൺസെന്ന നിലയിലായിരുന്നു അപ്പോൾ. പെട്ടെന്നാണ് മൈതാനത്തേക്ക് നായ കടന്നുവന്നത്. ഡീപ് കവർ ഏരിയയിലൂടെയാണ് കറുത്ത നായ മൈതാനത്ത് പ്രവേശിച്ചത്. പിന്നീട് അവിടെ തന്നെ നായ നിലയുറപ്പിക്കുകയും ചെയ്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തു‌ടർന്ന് മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റർ ഡ്രോൺ നായയുടെ പിന്നാലെ പറത്തുകയായിരുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് പേടിച്ച നായ വൈകാതെ സ്ഥലം വിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിയൽ…

    Read More »
  • Breaking News

    യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

    അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയിൽ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് 21 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതിൽ യുവതിയുടെ ആൺസുഹൃത്തായ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവിൽപോയ രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 21കാരി സുഹൃത്തായ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിന്നീട് സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്‌ചെയ്തത്. സംഭവം ഇങ്ങനെ- യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആൺസുഹൃത്ത് ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ചത്. എന്നാൽ അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ മക്വാനയുടെ മൊബൈൽഫോൺ വാങ്ങിനോക്കിയപ്പോഴാണ് ഇരുവരുമൊന്നിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാൾ ഈ…

    Read More »
  • Breaking News

    പണിഞ്ഞു നോക്കും, പറ്റിയില്ലെങ്കില്‍ തൂക്കിയെടുത്തു പറക്കും! ബ്രിട്ടന്റെ യുദ്ധ വിമാനം നന്നാക്കാന്‍ കൂറ്റന്‍ വിമാനത്തില്‍ ഉദ്യോഗസ്ഥരെത്തി; എയര്‍ബസ് എ 400 എമ്മിനെക്കുറിച്ച് അറിയാം; പരുക്കന്‍ സ്ഥലത്തുപോലും നിഷ്പ്രയാസം ഇറങ്ങും

    തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ ബ്രിട്ടന്റെ യുദ്ധ വിമാനം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥ സംഘമെത്തി. അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധസംഘമാണു തിരുവനന്തപുരത്ത് എത്തിയത്. കുടുങ്ങിക്കിടക്കുന്ന ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ അറ്റകുറ്റപ്പണി നടത്തി തിരികെ പറത്താന്‍ ശ്രമിക്കുമെങ്കിലും കഴിഞ്ഞില്ലെങ്കില്‍ ‘തൂക്കിയെടുത്ത്’ കൊണ്ടുപോകാന്‍ കൂടിയാണ് സംഘം എത്തിയിരിക്കുന്നത്. അതും ഹെവി ലിഫ്റ്റിങ് വിമാനമായ എയര്‍ബസ് എ 400 എമ്മില്‍. എ400എം അറ്റ്‌ലസ് ദീര്‍ഘദൂരങ്ങളില്‍ ഭാരം കൂടുതലുള്ള ലോഡുകള്‍ എത്തിക്കാന്‍ സാധിക്കുന്ന പകരം വയ്ക്കാനില്ലാത്ത തന്ത്രപ്രധാനമായ എയര്‍ ലിഫ്റ്റിങ് വിമാനമാണ് എ400എം. മനുഷ്യരെയും വലിയ സൈനിക ഉപകരണങ്ങളെയും വഹിക്കാന്‍ സാധിക്കുന്ന വലിയ കാര്‍ഗോ ഹോള്‍ഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ടാറിങ് ഇല്ലാത്തതും പരുക്കനും ചെറുതുമായ എയര്‍സ്ട്രിപ്പുകളില്‍ പോലും നിസാരമായി ഇറങ്ങാനും ഈ ഭീമന് സാധിക്കും. നാല് എഞ്ചിന്‍ ടര്‍ബോപ്രോപ്പ് മിലിട്ടറി എയര്‍ലിഫ്റ്ററാണിത്. ഇടത്തരം എയര്‍ലിഫ്റ്ററുകള്‍ക്ക് വഹിക്കാന്‍ കഴിയാത്ത ഭാരമുള്ളതും വലുതുമായ വസ്തുക്കളെ വഹിക്കാന്‍ ഇതിനാകും. അതായത് കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രത്യേക സിവില്‍ എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍…

    Read More »
  • Breaking News

    അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

    കോഴിക്കോട്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പിന്തുണ അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയു‌ടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടുമെന്നും കൂടെയുള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെനിൽക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പി.പി. ദിവ്യ കുറിച്ചു. അതുപോലെ കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ… എന്നും പിപി ദിവ്യ ചോദിക്കുന്നു. മന്ത്രി വീണാ ജോർജിനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ദിവ്യയുടെ കുറിപ്പ്. പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്.. ‘Dog’s will bark, but the elephant keeps walking’ കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. വലതു മാധ്യമങ്ങൾക് റേറ്റിങ്ങിനുള്ള ഒരു…

    Read More »
  • Breaking News

    “പല മൃതദേഹങ്ങൾക്കും വസ്ത്രങ്ങളില്ലായിരുന്നു, സ്കൂൾ വിദ്യാർഥിനിയെ കത്തിച്ചത് അവളുടെ യൂണിഫോമും സ്കൂൾ ബാ​ഗുകളുമടക്കം!! 1998 നും 2014 നും ഇടയിൽ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചിട്ടുണ്ട്,  സംസ്കരിക്കാൻ ഏൽപിച്ചത് സൂപ്പർവൈസർ”

    ബെംഗളൂരു: കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. അന്നു ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ഇപ്പോൾ കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ പോലീസിനെ സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിട്ടിരുന്നത് അന്നത്തെ തന്റെ സൂപ്പർവൈസറായിരുന്നെന്നും ഇയാൾ പറയുന്നു. ഈ സംഭവങ്ങൾ പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഇതോടെ 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട്…

    Read More »
Back to top button
error: