Month: July 2025

  • Crime

    ടാക്‌സി ഓട്ടത്തിനു വിളിച്ചശേഷം ഡ്രൈവറെ കൊലപ്പെടുത്തും; വാഹനം നേപ്പാളിലേക്ക് കടത്തി മറിച്ചു വില്‍ക്കും; ‘സീരിയല്‍ കില്ലര്‍’ അറസ്റ്റില്‍

    ന്യൂഡല്‍ഹി: നിരവധി പേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലര്‍’ പോലിസ് പിടിയില്‍. യാത്രയ്ക്കായി ടാക്സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നത് പതിവാക്കിയ കൊടും ക്രിമിനലാണ് പിടിയിലായിരിക്കുന്നത്. നാല് കൊലക്കേസുകളില്‍ പ്രതിയായ അജയ് ലംബയെയാണ് (48) ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിരവധി ടാക്സി ഡ്രൈവര്‍മാരെ ഇയാള്‍ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാല് കേസുകളില്‍ മാത്രമാണ് തുമ്പുള്ളത്. കഴിഞ്ഞ 24 വര്‍ഷമായി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്കെന്നു പറഞ്ഞ് ടാക്സി വിളിക്കും. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് ലഭിക്കാതിരിക്കാന്‍ മൃതദേഹങ്ങള്‍ കുന്നിന്‍ മുകളില്‍ എവിടെയെങ്കിലും ഉപേക്ഷിക്കും. ശേഷം വാഹനം നേപ്പാളിലേക്കു കടത്തി മറിച്ചു വില്‍ക്കുന്നതാണ് അജയ് ലാംബയുടെയും കൂട്ടാളികളുടേയും രീതി. ഇത്തരത്തില്‍ അനവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. 2001 മുതല്‍ 2003 വരെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഇയാള്‍ 4 കൊലപാതകങ്ങള്‍…

    Read More »
  • Crime

    കുളിമുറിയില്‍ ഒളിക്യാമറ: താമസക്കാരിയുടെ കുളിസീന്‍ ലൈവായി കണ്ട് വീട്ടുടമ, കേസെടുത്ത് പോലീസ്

    ലഖ്‌നൗ: താമസക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങള്‍ ലൈവ് ആയി കണ്ടുവെന്ന പരാതിയില്‍ വീട്ടുടമസ്ഥനെതിരേ കേസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബഹ്‌റൈചില്‍ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പോലീസില്‍ പരാതിയുമായെത്തിയത്. തന്റെ കുളിമുറിയില്‍ വീട്ടുടമസ്ഥന്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താന്‍ അത് കണ്ടെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയില്‍ കയറുന്നത് ഇയാള്‍ ലൈവ് ആയി കാണുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 24-നാണ് യുവതി ക്യാമറ കണ്ടെത്തുന്നത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസ്സിലാക്കുന്നത്. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടുടമസ്ഥന്‍ ക്ഷമാപണവുമായി തന്റെ അരികിലെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ ദുബഗ്ഗ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Breaking News

    റീട്ടെയ്ൽ നിക്ഷേപകർക്ക് ജിയോ ഫിനാൻസ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളിൽ നിക്ഷേപം നടത്താം, വരുന്ന എൻഎഫ്ഒകളിൽ പങ്കാളികളാകാം, പ്രഥമ എഎൻഎഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി

    കൊച്ചി: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എൻഎഫ്ഒ (ന്യൂഫണ്ട് ഓഫർ)ക്ക് വിപണിയിൽ വൻവരവേൽപ്പ്. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എൻഎഫ്ഒ വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചു. 17,800 കോടി രൂപയാണ് എൻഎഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവർനെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാർക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ് മ്യൂച്ചൽ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്. ജൂൺ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എൻഎഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരിൽ നിന്ന് നിക്ഷേപങ്ങൾ ആകർഷിച്ചു. ഡാറ്റ അധിഷ്ഠിത നിക്ഷേപവും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും സംയോജിപ്പിക്കുന്ന ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മൂല്യ നിർദ്ദേശത്തിലുള്ള ആത്മവിശ്വാസമാണ് സ്ഥാപന നിക്ഷേപരുടെ മികച്ച താൽപ്പര്യം പ്രതിഫലിപ്പിക്കുന്നത്. ഓഫർ കാലയളവിൽ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ക്യാഷ്/ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ സൂചനയാണിത്. ജൂലൈ…

    Read More »
  • Crime

    മുഹമ്മദാലിയായി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകന്‍ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോട്ടം, 10 വര്‍ഷം കഴിഞ്ഞ് മടക്കം; ആര്‍ക്കും അറിയാത്ത കഞ്ചാവ് ബാബു! പോലീസിനെ വട്ടം ചുറ്റിച്ചൊരു കുമ്പസാരം

    കോഴിക്കോട്: കൗമാരപ്രായത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന പള്ളിക്കല്‍ ബസാറില്‍ താമസിക്കും അയ്പറമ്പില്‍ മുഹമ്മദാലി (54)യുടെ വെളിപ്പെടുത്തലിന് പിന്നാലെ 1989ല്‍ കാണാതായവരുടെ കേസുകള്‍ അന്വേഷിച്ച് പൊലീസ്. ഇക്കാലഘട്ടത്തില്‍ കോഴിക്കോട് സിറ്റിയിലെ കാണ്‍മാനില്ലെന്നുള്ള പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിലൂടെ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ദുരൂഹത ഏറെയാണ്. എന്നാല്‍ മുഹമ്മദാലി (56) ആരെയും കൊന്നിട്ടില്ലെന്ന് പറയുന്നു ജ്യേഷ്ഠന്‍ പൗലോസ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷമാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഈ കേസ് എല്ലാ അര്‍ത്ഥത്തിലും പോലീസിന് തലവേദനയാണ്. പോലീസിനെ വട്ടം ചുറ്റിക്കുകയാണ് മുഹമ്മദലി എന്ന് സാരം. കൂടരഞ്ഞിയിലെ ആള്‍ മരിച്ചത് തോടിലെ വെള്ളത്തില്‍ വീണിട്ടാകാമെന്നാണ് മുഹമ്മദാലിയുടെ സഹോദരന്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട് വെള്ളയിലും കൊലപാതകം ചെയ്തെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും പൗലോസ് പറഞ്ഞു. 1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു…

    Read More »
  • Crime

    ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

    തിരുവനന്തപുരം: റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയാള്‍ പൊലീസ് പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷാ(68 )യാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ക്യാമറയില്‍ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.  

    Read More »
  • Crime

    പ്രണയം നടിച്ച് വന്ന യുവതിയെ വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ; ട്രാന്‍സ്ജെന്‍ഡറില്‍നിന്ന് തട്ടിയെടുത്തത് 20 ലക്ഷവും 11 പവനും

    കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ട്രാന്‍സ്ജെന്‍ഡറെ വിവാഹ വാഗ്ദാനം നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച ശേഷം കാലുമാറിയ യുവതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് അടുത്തുകൂടിയ യുവതിയുടെ വാക്ക് വിശ്വസിച്ച് പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡറുടെ പരാതിയിലാണ് നടപടി. സഹോദരിയുടെയും പിതാവിന്റെയും സഹായത്തോടെ യുവതി പലപ്പോഴായി 20 ലക്ഷം രൂപ അടിച്ചുമാറ്റുകയും 11 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തതായും പരാതിയിലുണ്ട്. എറണാകുളത്ത് താമസിക്കുന്ന തൃശൂര്‍ മേലൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറാണ് തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിയായ യുവതിയുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയത്. 22 കാരിയായ യുവതിയും 26 വയസുള്ള ട്രാന്‍സ്ജെന്‍ഡറും ഇന്‍സ്റ്റഗ്രാമിലൂടെയാണ് 2024 ഏപ്രിലില്‍ സൗഹൃദത്തിലാകുന്നത്. ഇരുവരും കൂടുതല്‍ അടുത്തതോടെ, പുരുഷനായി മാറിയാല്‍ വിവാഹം കഴിക്കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചെലവാക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതിനുശേഷം യുവതി ട്രാന്‍സ്ജെന്‍ഡറുടെ എറണാകുളത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഇടയ്ക്കിടെ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. വിവാഹശേഷം യുവതിയുടെ അപ്പച്ചിയുടെ പേരിലുള്ള തിരുവനന്തപുരത്തെ കുടുംബവീട്…

    Read More »
  • India

    മഹാരാഷ്ട്ര തീരത്ത് ഭീതി പടര്‍ത്തി അജ്ഞാത ബോട്ട്; തിരച്ചില്‍, സുരക്ഷ വര്‍ധിപ്പിച്ചു

    മുംബൈ: മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് പറഞ്ഞു. കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ബോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ബോട്ടിന് അടുത്തേക്ക് എത്താനുള്ള പരിശ്രമം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടതായി റായ്ഗഡ് പോലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ പറഞ്ഞു. ബാര്‍ജ് ഉപയോഗിച്ച് ദലാള്‍ തന്നെ ബോട്ടിന് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. ജില്ലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ…

    Read More »
  • India

    പാഞ്ഞുപോകുന്ന ട്രയിനിന് അടിയില്‍ക്കിടന്ന് റീല്‍സ് ചിത്രീകരണം; ഒഡിഷയില്‍ മൂന്ന് കുട്ടികള്‍ പിടിയില്‍

    ഭുവനേശ്വര്‍: ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് കുട്ടികളുടെ അപകടകരമായ റീല്‍സ് ചിത്രീകരണം. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികള്‍ റീല്‍സ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ കാണാനാവുന്നത്. ടാസ്‌ക് പൂര്‍ത്തിയാക്കി എഴുന്നേറ്റുവരുന്ന കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പോലീസ് കുട്ടികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്ന് കുട്ടികളെ പോലീസ് ചോദ്യംചെയ്തു. റെയില്‍പാളത്തില്‍ ഇത്തരം സാഹസികതകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയില്‍വേ അധികൃതരും മുന്നറിയിപ്പ് നല്‍കി. ഇതിന് മുമ്പും ഇത്തരത്തില്‍ കടന്നുപോകുന്ന ട്രെയിനിന്റെ വാതിലില്‍ അപകടകരമായി യാത്രെചെയ്തും ട്രെയിനിന് മുകളില്‍ക്കയറിയും സെല്‍ഫിയെടുക്കാനും റീലുകള്‍ ചിത്രീകരിക്കാനും ശ്രമിച്ചതിനെ…

    Read More »
  • Social Media

    പേളിക്ക് പോലും സാധിച്ചില്ല, ഒരു വര്‍ഷം കൊണ്ട് നേടിയത് ദിയ മണിക്കൂറുകള്‍ കൊണ്ട് സ്വന്തമാക്കി

    ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും ജീവിതത്തിലേക്ക് പുതിയൊരാള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദിയ അമ്മയായത്. ആണ്‍കുഞ്ഞാണ് ഇവര്‍ക്ക് പിറന്നത്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ കുഞ്ഞിനെ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല. അതേസമയം ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജനന സമയത്ത് ദിയക്ക് വേണ്ടപ്പെട്ടവരെല്ലാം അടുത്തുണ്ട്. ലേബര്‍ പെയിനുള്ള സമയത്ത് അമ്മയുടെ കൈ പിടിച്ച് ദിയ കരയുന്നുണ്ട്. കുഞ്ഞിനെ കണ്ടപ്പോള്‍ അഹാനയുടെ കണ്ണ് നിറഞ്ഞു. വൈകാരികമായ നിമിഷങ്ങളാണ് ദിയയുടെ വ്‌ലോഗില്‍. നിരവധി പേരാണ് ദിയയുടെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കൊണ്ട് കമന്റുകളുമായെത്തിയത്. താര കുടുംബത്തിന്റെ പരസ്പരം സ്‌നേഹവും കരുതലും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആണ് ദിയയുടെ ഡെലിവറി വ്‌ലോഗ്. കേരളത്തിലെ പല ഇന്‍ഫ്‌ലുവന്‍സേര്‍സും ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം മുകളിലാണ് ദിയയുടെ വീഡിയോയ്ക്കുള്ള റീച്ച്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ഇന്‍ഫ്‌ലുവന്‍സര്‍ പേളി മാണിയാണ്. പേളി…

    Read More »
  • LIFE

    ”കൂട്ടുകുടുംബമാകുമ്പോള്‍ പ്രശ്‌നമുണ്ടാകും, താമസം മാറിയിട്ടും ജ്യോതിക അക്കാര്യം ശ്രദ്ധിക്കുന്നു”…

    അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ കടുത്ത ഹേറ്റ് ക്യാമ്പയിന്‍ നേരിടുന്ന താര ദമ്പതിരളാണ് സൂര്യയും ജ്യോതികയും. സൂര്യക്ക് തുടരെ പരാജയ സിനിമകള്‍ വന്നതിന് പിന്നാലെ നടന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും വലിച്ചിഴച്ച് ചിലര്‍ കുറ്റപ്പെടുത്തുന്നു. യാഥാസ്ഥിതികരായ ചില തമിഴ് പ്രേക്ഷകര്‍ക്ക് സൂര്യ ഭാര്യയുടെ സ്വന്തം നാടായ മുംബൈയിലേക്ക് താമസം മാറിയത് ഉള്‍ക്കൊള്ളാനായിട്ടില്ല. ജ്യോതിക സൂര്യയുടെ കൂട്ടുകുടുംബവുമായി ഒത്ത് പോകാന്‍ പറ്റാത്തത് കൊണ്ടാണ് താമസം മാറിയതെന്നാണ് ഇവരുടെ വാദം. സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതില്‍ എതിര്‍പ്പുണ്ടെന്നും വാദമുണ്ട്. ഇപ്പോഴിതാ ജ്യോതികയെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാര്‍മിള, ജ്യോതികയ്ക്ക് നേരെയുള്ള കുറ്റപ്പെടുത്തല്‍ തീര്‍ത്തും അനാവശ്യമാണെന്ന് ചാര്‍മിള പറയുന്നു. സംസാരം ഒരു മിന്‍സാരം എന്നൊരു സിനിമയുണ്ട്. അതില്‍ അവസാന സീനില്‍ ലക്ഷ്മിയമ്മ ഒരു ഡയലോഗ് പറയുന്നുണ്ട്. ഇത്രയും നാള്‍ എല്ലാവരും ഒന്നായിരുന്നു. ഇനി നിങ്ങള്‍ നന്നായി ജീവിക്കുന്നു, ഞങ്ങളും നന്നായി ജീവിക്കുന്നു. വിശേഷങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിക്കാം എന്നാണ് പറയുന്നത്. ഈ സിനിമ…

    Read More »
Back to top button
error: