Month: July 2025
-
NEWS
മരിച്ചിട്ടും പത്തി താഴാതെ ഹമാസ്! ഇസ്രായേലിനെ ഞെട്ടിച്ച് വടക്കന്‍ ഗസ്സയില്‍ പ്രത്യാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരുക്ക്
ജറുസലേം: വടക്കന്‍ ഗസ്സയില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടിയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികര്‍ക്ക്? പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങള്‍ക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹാനൂനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബോംബ് സ്‌ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാര്‍ജന്റ് മെയര്‍ ഷിമോണ്‍ അമര്‍ (20), സര്‍ജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20), എന്നിവരാണ് മരിച്ച രണ്ടു സൈനികര്‍. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ പിന്നീട് പുറത്തുവിടുമെന്നും സൈന്യം അറിയിച്ചു. സൈനികര്‍ കാല്‍നടയായി സഞ്ചരിക്കുന്ന സമയത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം.വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്‌ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി. അതിനിടെ, യമനിലെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍…
Read More » -
India
ഒറ്റ ദിവസം പോലും ജോലി ചെയ്തട്ടില്ല, പരിശീലനത്തിനും പോയില്ല; 12 വര്‍ഷം കൊണ്ട് പൊലീസുകാരന്‍ ശമ്പളമായി കൈപ്പറ്റിയത് 35 ലക്ഷം രൂപ!
ഭോപ്പാല്‍: നിയമനം ലഭിച്ചതിന് ശേഷം ഡ്യൂട്ടി ചെയ്യുകയോ പരീശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ 12 വര്‍ഷം 35 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്നുള്ള അഭിഷേക് എന്ന പൊലീസുകാരന് 2011-2012 കാലഘട്ടത്തിലാണ് നിയമനം ലഭിച്ചത്. പൊലീസ് സേനയില്‍ ചേര്‍ന്നതിന് ശേഷം സാഗര്‍ ജില്ലയില്‍ നിര്‍ബന്ധിത പരിശീലനത്തിനായി അയച്ചെങ്കിലും അഭിഷേക് അതില്‍ പങ്കെടുത്തിരുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തിയ അഭിഷേക് തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി സര്‍വീസ് ഫയല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തു. ഭോപ്പാലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു പരിശോധനയും കൂടാതെ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 12 വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്. 2011-12 ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ അവലോകനം ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസ് റെക്കോര്‍ഡ് പരിശോധനയില്‍ ഡ്യൂട്ടി റെക്കോര്‍ഡുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകുകയും 12 വര്‍ഷമായി ലഭിച്ച ശമ്പളം തവണകളായി തിരികെ നല്‍കുമെന്നും…
Read More » -
Crime
പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചു; കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ചു, വീഡിയോ എടുത്ത് വൈറലാക്കി
ബംഗളൂരു: പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചു. കഴിഞ്ഞ മാസം 30ന് സോളദേവനഹള്ളിയില്‍ ആണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി കുശാലിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കുശാല്‍ ഒരു പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതായും പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ കുശാലിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദിക്കുകയായിരുന്നു. വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. മര്‍ദ്ദനത്തിനൊപ്പം ഭീഷണിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി പ്രതികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആക്രമണത്തില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ…
Read More » -
Breaking News
ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെയുള്ള യാത്ര!! മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ. മാത്യുവിന്റെ ‘കങ്കാരു’ ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി. മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ ജോയ് കെ മാത്യു ആണ്. ബ്രിസ്‌ബെൻ ഇൻഡോറൂപ്പിള്ളിയിൽ ജോയ് കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനും ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റർ ചിത്രീകരണോദ്ഘാടനം നിർവ്വഹിച്ചു. ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെൻ, നടിമാരായ ജെന്നിഫർ, ലിയോണി, അലന നടൻമാരായ പോൾ, നിജിൽ, ഫ്രഡി, ഡേവിഡ്, ടാസോ, ഛായാഗ്രാഹകൻ മുറായി എന്നിവർ സംസാരിച്ചു. പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്കാരപരമായ പ്രാധാന്യം, മനുഷ്യൻ അനുഭവിക്കുന്ന പ്രകൃതിസംഘർഷം, പരിസ്ഥിതി നിലനിൽപ്പിന്റെ…
Read More » -
Kerala
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ വാടക അദാനി കമ്പനി ഈടാക്കും, പ്രതിദിനം 20,000 രൂപ വരെ!
തിരുവനന്തപുരം: ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിശോധിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. യുദ്ധവിമാനം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഈടാക്കുമെന്നാണ് വിവരം. എഫ് 35 വിമാനത്തിന്റെ വലിപ്പം കണക്കിലെടുത്ത് 10,000 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കും പ്രതിദിന വാടക. കഴിഞ്ഞ 24 ദിവസമായി ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്തുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപവരെയാണ് വിമാനത്താവളത്തിന് നല്‍കേണ്ടത്. എഫ് 35 യുദ്ധവിമാനത്തിന് പുറമെ കഴിഞ്ഞദിവസം വിദഗ്ദ്ധ സംഘവുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാന്‍ഡിംഗ് ചാര്‍ജ് നല്‍കേണ്ടിവരും. ബ്രിട്ടണില്‍ നിന്നുമെത്തിയ 14 അംഗ സാങ്കേതിക വിദഗ്ദ്ധ സംഘം പരിശോധനകള്‍ തുടങ്ങിയിരിക്കുകയാണ്. വിമാനത്തിന്റെ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എന്‍ജിനിയര്‍മാരാണ് വിദഗ്ദ്ധ സംഘത്തില്‍ ഉള്‍പ്പെടുന്നത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്.പരിശോധനാ സമയത്തുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള കര്‍ശന സുരക്ഷയുമുണ്ട്. ഹാംഗറിലേക്ക് മാറ്റിയെങ്കിലും…
Read More » -
Crime
അഞ്ച് ദിവസം നീണ്ട ആസൂത്രണം; മീററ്റില്‍ ഭാര്യയും മകളും ‘കാമുകന്‍മാരും’ ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി
ലഖ്‌നൗ: മീററ്റില്‍ ഭാര്യയും മകളും അവരുടെ കാമുകന്‍മാരും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി. 45 കാരനായ സുഭാഷ് ഉപാധ്യായ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 23ന് സുഭാഷിനെ പിന്‍ഭാഗത്ത് വെടിയേറ്റ നിലയില്‍ വയലില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. സുഭാഷിന്റെ മരണത്തിന് മുമ്പ് പൊലീസിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ജൂലൈ 6 ന് സുഭാഷിന്റെ ഭാര്യ കവിത, മകള്‍ സോനം, അവരുടെ കാമുകന്‍മാരായ ഗുല്‍സാര്‍, വിപിന്‍ സിംഗ്, കൂട്ടാളിയായ ശുഭം കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനി ഖുര്‍ദിലെ ഭൂപ്ഗരി ഗ്രാമത്തിലാണ് സുഭാഷ് ഭാര്യ കവിതയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകള്‍ വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ സോനം, മീററ്റിലെ കനോഹര്‍ ലാല്‍ പിജി കോളജില്‍ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്; രണ്ട് ആണ്‍മക്കള്‍ ഒരാള്‍ 10-ാം ക്ലാസിലും മറ്റൊരാള്‍ 11-ാം ക്ലാസിലും പഠിക്കുന്നു. ബ്രഹ്‌മപുരിയില്‍ നിന്നുള്ള പാല്‍ വില്‍പനക്കാരനായ വിപിനുമായി സോനം ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍…
Read More » -
Breaking News
കടലൂരിലേത് വിളിച്ചു വരുത്തിയ ദുരന്തം? ഡ്രൈവര്‍ നിര്‍ബന്ധിച്ച് ജീവനക്കാരനെക്കൊണ്ട് ഗേറ്റ് തുറപ്പിച്ചു; വളവില്‍ പാഞ്ഞെത്തിയ ട്രെയിന്‍ സ്‌കൂള്‍ ബസിലേക്ക് പാഞ്ഞുകയറി
ചെന്നൈ: അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാന്‍ ഗേറ്റ് കീപ്പറെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതാണ് കടലൂരിലെ ട്രെയിന്‍ അപകടത്തിലേക്ക് നയിച്ചതെന്ന് റെയില്‍വേ. ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് വിദ്യാര്‍ഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്. രാവിലെ 7.45 നായിരുന്നു അപകടം. ഗേറ്റ് കീപ്പര്‍ പങ്കജ് കുമാറിനെ ദക്ഷിണ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയില്‍വേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടലൂരിലെ റെയില്‍വേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്‌കൂള്‍ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ ബസ് എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വില്ലുപുരംമയിലാടുതുറൈ പാസഞ്ചര്‍ ട്രെയിന്‍ താമസിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ ജീവനക്കാരനെ നിര്‍ബന്ധിച്ചതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. റെയില്‍വേ ഗേറ്റ് കടന്നു പോകാന്‍ ആ സമയം സ്‌കൂള്‍ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.…
Read More » -
Health
പുരുഷന്റെ വിരലുകളുടെ നീളവും ലൈംഗികാസക്തിയും തമ്മില്‍ ബന്ധമുണ്ടോ? നീളം കുറഞ്ഞാല്‍ സംഭവിക്കുന്നത്…
പുരുഷന്റെ വിരലുകളും ലൈംഗികതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് ജപ്പാനിലെ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. പുരുഷന്റെ വിരലുകളുടെ നീളം അവരുടെ ലൈംഗികാസക്തിയെയും ലൈംഗികതയുടെ മുന്‍ഗണനകളെയും സൂചിപ്പിക്കുമെന്ന് ഒകയാമ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ ഒരു വ്യക്തി ലൈംഗികമായി പെരുമാറുന്ന രീതി രൂപപ്പെടുന്നതായും ഇവര്‍ വിശദമാക്കുന്നു. പുരുഷ ലൈംഗിക ഹോര്‍മോണായ ആന്‍ഡ്രോജന്‍ പോലുള്ള ഹോര്‍മോണുകളോട് തലച്ചോറ് പ്രതികരിക്കുന്ന രീതിയാണ് ഒരാള്‍ ലൈംഗികമായി എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത്. അതേസമയം ഇതളക്കാന്‍ ഒരു രീതിയും ലഭ്യമല്ല. എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. എലികളുടെ വിരലുകളുടെ നീളം അവയുടെ ലൈംഗികാസക്തിയെയും പെരുമാറ്റത്തെയും സൂചിപ്പിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. പ്രൊഫ. ഹിരോതക സകാമോട്ടയുടെയും ഡോ,? ഹിമേക ഹയാഷിയുടെയും നേതൃത്വത്തില്‍ നടത്തിയ പഠനം 2025 മേയ് 14ന് എക്‌സ്പരിമെന്റല്‍ ആനിമല്‍സ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. 2D:4D എന്ന അനുപാതമാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. രണ്ടാമത്തെ അക്കത്തിന്റെയും നാലാമത്തെ അക്കത്തിന്റെയും അനുപാതം എലികളിലെ ലൈംഗിക സ്വഭാവത്തെയും മുന്‍ഗണനയെയും പ്രവചിക്കാന്‍…
Read More » -
Kerala
ഇന്നു മുതല്‍ 11 വരെ കനത്ത മഴ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്. ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള,…
Read More »
