Month: July 2025
-
Breaking News
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. അതേസമയം, കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി. പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണ്.
Read More » -
Breaking News
ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും നാളെ മുതൽ 12/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് (08/07/2025) രാത്രി 11.30 വരെ…
Read More » -
Breaking News
നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം
സനാ: യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനിൽ ജയിലിൽകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യെമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിമിഷ പ്രിയ നിലവിൽ സനയിലെ ജയിലിലാണുള്ളത്. അതേസമയം ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം അവസാനശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം അറിയിച്ചു. ഇതിനായി നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക സംഭവശേഷം രക്ഷപ്പെടാൻ…
Read More » -
Breaking News
പണി കൊടുത്തത് ജ്യോതിയുടെ വ്ളോഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാംഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ
തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ തോണ്ടിയെടുത്തതോടെ ബിജെപി നേതാക്കൾ വെട്ടിൽ. കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ യാത്രയുമായി ബന്ധപ്പെട്ട് ജ്യോതി മൽഹോത്ര ചിത്രീകരിച്ച വ്‌ളോഗിൽ നേതാക്കളുടെ നിറ സാന്നിധ്യം. ഇതോടെ മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്. 2023 ഏപ്രിൽ 25-നായിരുന്നു കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന്റെ അകത്തും പുറത്തുമായി ജ്യോതി മൽഹോത്ര ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ നേതാക്കളെ വെട്ടിയാക്കിയിരിക്കുന്നത്. ഈ വീഡിയോയിൽ അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനും അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനും മറ്റൊരു ബിജെപി നേതാവും റെയിൽവേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസും ഉള്ളത്. വിവിധ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണവും വി. മുരളീധരൻ അടക്കമുള്ളവരെ പ്രവർത്തകർ ഷാൾ അണിയിക്കുന്നതുമെല്ലാം ജ്യോതി പകർത്തിയ വീഡിയോയിലുണ്ട്.…
Read More » -
Breaking News
എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്, ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ല- എംവി ഗോവിന്ദൻ, ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്?- എം ശിവപ്രസാദ്
തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പാർട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരെ സർവകലാശാലയിലെത്തി കണ്ടു സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. വിദ്യാർത്ഥികളുമായി സംസാരിച്ചാണ് അദ്ദേഹം മടങ്ങിയത്. വൈസ് ചാൻസലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‘എസ്എഫ്ഐ ഈ സമരം തുടരും. ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ വൈസ് ചാൻസലറുൾപ്പെടെ എല്ലാവർക്കും സാധിക്കണം. എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്. പറഞ്ഞാലും ആർഎസ്എസിന്റെ തീട്ടൂരമനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാലും കേരളത്തിലെ വിദ്യാർത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിന് വഴങ്ങിക്കൊടുക്കില്ല’- എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുളള പോരാട്ടമാണ് എസ്എഫ്ഐ ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ‘കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി തമസ്‌കരിച്ച മുന്നണിയാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മുന്നണി. അവർക്ക് പിൻബലമുണ്ടാക്കാനാണ് സംഘികളായ ഗവർണർമാരെ…
Read More » -
Breaking News
ട്രെയിനിലെ ശുചിമുറിയിൽ ബാഗിലെ തുണികൾക്കിടയിൽ നിന്ന് നവജാത ശിശുവിന്റെ കരച്ചിൽ, അമ്മയെ തേടിയിറങ്ങിയ പോലീസിന് കണ്ടെത്താനായത് ഞെട്ടിപ്പിക്കുന്ന ക്രൂരത, ഒരു വർഷത്തിലേറെയായി അച്ഛനെന്നെ പീഡിപ്പിക്കുന്നു!!, വീട്ടുകാർ സംഭവം മൂടിവച്ചു- പ്രായപൂര്‍ത്തിയാകാത്ത കുട്ടി
മൊറാദാബാദ്: ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളിലെ തുണികൾക്കിടയിൽ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് പിതാവിന്റേയും വീട്ടുകാരുടേയും ഞെട്ടിപ്പിക്കുന്ന ക്രൂരത. സ്വന്തം അച്ഛനാല്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പോലീസ് അന്വേഷണത്തിൽ ബിഹാറില്‍ നിന്നാണ് ആരെയും നടുക്കു വാര്‍ത്തകള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ സ്വന്തം പിതാവ് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവമറിഞ്ഞ കുടുംബം അത് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു. പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്. ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്നു ഇവർ കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച് പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു. അതേസമയം പട്‌ന- ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാര്‍ ഒരു…
Read More » -
Breaking News
ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ, എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഷെെൻ ടോം ചാക്കോ
സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. എന്തുകൊണ്ടാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെൻസർ ബോർഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ, താൻ പ്രതികരിച്ചതുകൊണ്ട് ബോർഡ് സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ലെന്നും ഷൈൻ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. ഷൈനിന്റെ പ്രതികരണം ഇങ്ങനെ- ‘സെൻസർ സർട്ടിഫിക്കറ്റ് തരാത്തതെന്തെന്നു സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ. ഞാൻ പ്രതികരിച്ചതുകൊണ്ട് അവർ സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ല. ഈ പ്രശ്‌നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിൽ അല്ലേ…
Read More » -
Breaking News
‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ
വിവാദങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. താൻ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിൻസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാൻ എടുത്തു എന്നതിൽ വ്യക്തമായ ഉത്തരം എനിക്കു നൽകേണ്ടതുണ്ട്. അതിനു മുമ്പ് പണ്ട് എന്റെ ജീവിതത്തിൽ നടന്നൊരു കാര്യം കൂടി പറയണം. ഷൈൻ ചേട്ടൻ സിനിമയിൽ വരുന്നത് കമൽ സർ വഴിയാണ്. അതേപോലൊരു കാലത്ത്, ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമാണ്, ആദ്യമായി എനിക്ക് സിനിമയിൽ അഭിനയിക്കണമെന്നു തുറന്നു പറഞ്ഞ ഒരു അഭിനേതാവ്, അതും ഷൈൻ ചേട്ടനാണ്… മാത്രമല്ല ഞങ്ങൾ ഒരേ ഇടവകയ്ക്കാരാണ്, കൂടാതെ…
Read More » -
Breaking News
ഒരു കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും
തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയെ പാടെ തള്ളി ഇടത് സംഘടനകൾ രംഗത്ത്. ഒരു കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി യൂണിയനുകളും പങ്കെടുക്കുമെന്നും എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഇനി ആരെങ്കിലും നാളെ കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വെല്ലുവിളിച്ചു. മാത്രമല്ല അവരെ തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ എന്നും സിഐടിയു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു. കൂടാതെ കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. മാത്രമല്ല ഈ സമരം കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വകാര്യ വാഹനങ്ങൾ…
Read More » -
Breaking News
ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ
തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് സർക്കാരാണെന്നു എന്തുകൊണ്ടാണ് ടൂറിസം മന്ത്രി പറയാതിരുന്നതെന്ന് പിവി അൻവർ. ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അൻവർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണെന്ന് വ്യക്തമാക്കിയത് വിവരാവകാശ രേഖയാണ്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. ഈ വിഷയത്തിൽ കേരളത്തിലെ പൊതു സമൂഹത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ ടൂറിസം മന്ത്രിക്ക് ബാധ്യതയുണ്ട്. ആയിരക്കണക്കിന് വ്ളോഗർമാർക്കിടയിൽ നിന്നും ജ്യോതി മൽഹോത്രയെ തിരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു? ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്?അറസ്റ്റ് വിവരം അറിഞ്ഞിട്ടും ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത്…
Read More »