Month: July 2025

  • Breaking News

    ഒന്നര ദിവസത്തോളം നീണ്ട തിരച്ചില്‍; കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

    മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിര്‍ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തിരച്ചില്‍. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Breaking News

    ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; യുഎസില്‍ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

    വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം യുഎസിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അലബമായിലെ ഗ്രീന്‍ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചെല്ലോട്ടി, ഇവരുടെ മക്കളായ സിദ്ധാര്‍ഥ്, മരിഡ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഡാലസിലേക്ക് വരും വഴിയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയിലൂടെ എത്തിയ ഒരു മിനിട്രക്ക് ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കാര്‍ കത്തി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം തുടങ്ങി; അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്കും

    തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാര്‍ വലഞ്ഞു. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ ഉയര്‍ത്തും. കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ- ചെല്ലാന്‍ വഴിയുള്ള അന്യായമായ പിഴ ചുമത്തല്‍ അവസാനിപ്പിക്കുക, ബസുകളില്‍ മാത്രം ജിപിഎസ്…

    Read More »
  • India

    കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

    ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇതൊരു ആളില്ലാ ലെവല്‍ ക്രോസാണ്. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • Crime

    ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു; മരണം ചികിത്സയിലിരിക്കെ

    ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

    Read More »
  • Crime

    മദ്യപിച്ച് ബൈക്കോടിച്ചതിന് കസ്റ്റഡിയിലെടുത്തു; ജീപ്പില്‍ കൊണ്ടുപോകവേ പോലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ചു

    തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ ജീപ്പില്‍ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു.ബാലരാമപുരം സ്വദേശി സിജു പി. ജോണിനെ(46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്. ശനിയാഴ്ച വൈകിട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോള്‍ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫോണ്‍ കാണാത്തത്തിനെത്തുടര്‍ന്ന് സിപിഒ സൈബര്‍ പോലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ തൃശ്ശൂര്‍ പോകാനായി സിജു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോള്‍ രണ്ട് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചത്. വിഴിഞ്ഞം പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണം 100 കടന്നു; മരിച്ചവരില്‍ 28 കുട്ടികളും, മരണസംഖ്യ ഇനിയും ഉയരും

    വാഷിങ്ടണ്‍: യു.എസിലെ ടെക്‌സസ് സംസ്ഥാനത്തുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. വേനല്‍ക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുള്‍പ്പെടെ 28 കുട്ടികളും മരിച്ചവരില്‍പെടുന്നു. 10 കുട്ടികളുള്‍പ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെര്‍ കൗണ്ടിയില്‍ മാത്രം 84 പേര്‍ മരിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 850 പേരെ രക്ഷപ്പെടുത്തി. ദുരന്തബാധിതര്‍ക്കായി റോമില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തി. അതിനിടെ, ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചതായി വിമര്‍ശനമുയരുന്നുണ്ട്. ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ദുരന്തമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ ഡോണള്‍ഡ് ട്രംപ് തള്ളുകയാണ്. പ്രകൃതിദുരന്തങ്ങള്‍ അതതു സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  

    Read More »
  • Kerala

    രാജ്യത്തെ ഞെട്ടിച്ച പെരുമൺ ദുരന്തം നടന്നിട്ട് 37 വർഷം: 105 പേരുടെ ജീവൻ കവർന്നത്   ‘ടൊർണാഡോ’ എന്ന് വിശ്വസിക്കാനാവാതെ ഇന്നും ജനം

     ഈ പ്രഭാതത്തിലും പെരുമൺ കായൽ വിതുമ്പുന്നുണ്ടോ…? മന്ദഗതിയിലുള്ള ആ ഓളങ്ങളിൽ നിന്നും കണ്ണീരിൻ്റെയും ഗദ്ഗദങ്ങളുടെയും മർമ്മരം ഉയരുന്നുണ്ടോ…? ഓളപ്പരപ്പിലൂടെ നിശബ്ദം വന്ന ഒരു ചെറുബോട്ട് കരയിൽ അടുക്കുന്നു. ഈ കായൽക്കരയിലാണ് 37 വർഷം മുമ്പ് 105 പേർ ഈയാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ചത്.1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്സ്പ്രസിന്റെ 10 കോച്ചുകൾ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ 105 പേരുടെ ജീവൻ പൊലിഞ്ഞതിനൊപ്പം 500 ലേറെ പേർക്ക് സാരമായി പരുക്കേറ്റിരുന്നു. മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും ഉൾപ്പെടെയുള്ള നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ കൂടാതിരുന്നത്. ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റാണു അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. എങ്കിലും അങ്ങനൊരു കാറ്റ് വീശിയോ എന്ന ചോദ്യം ഇന്നും ജനമനസ്സുകളിൽ ബാക്കിയാണ്. അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മിഷണർ സൂര്യ നാരായണനും അതിനുശേഷം റിട്ട. എയർ മാർഷൽ സി. എസ് നായിക്കും വ്യത്യസ്തമായ…

    Read More »
  • Breaking News

    പുതുതലമുറ സുഖോയ് 35 വിമാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍; റഡാറിലും എന്‍ജിനിലും ഗുരുതര പിഴവുകള്‍; ശത്രു സൈന്യത്തിന് എളുപ്പം കണ്ടെത്താം; ഇന്ത്യക്ക് റഷ്യ വില്‍ക്കാന്‍ ശ്രമിക്കുന്നത് ആക്രി സാധനങ്ങളോ?

    ന്യൂഡല്‍ഹി: പുതുതലമുറ സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ഈജിപ്റ്റ് പിന്നാക്കം പോയതിനു പിന്നാലെ റഷ്യയുമായുള്ള കരാര്‍ സംബന്ധിച്ച് ഇന്ത്യക്കും ആശയക്കുഴപ്പമെന്നു റിപ്പോര്‍ട്ട്. മുതിര്‍ന്ന ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് സുഖോയ് വിമാനങ്ങള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കു പുടിന്‍ ആക്രി സാധനങ്ങളാണു വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സ് നിര്‍മിച്ച റഫാല്‍, റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേനയിലുള്ളത്. ഇപ്പോള്‍, റഷ്യ അഞ്ചാം തലമുറ യുദ്ധവിമാനമായ സു-57, 4.5 തലമുറ സു-35 എന്നിവയാണ് ഇന്ത്യക്കു വില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതു രണ്ടിലുമുള്ള താത്പര്യം ഇതുവരെ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. എസ്.യു. 35 (Sukhoi Su-35) വിമാനങ്ങളിലെ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ മുതിര്‍ന്ന ഇജിപ്ഷ്യന്‍ സൈനികന്‍ എടുത്തുകാട്ടിയതോടെയാണു ഇതു വാങ്ങാന്‍ ആഗ്രഹിച്ച ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്നാക്കം പോയതെന്നും പറയുന്നു. 2018 മുതല്‍ റഷ്യയുമായുള്ള യുദ്ധ വിമാനക്കരാറുകള്‍ നടപ്പാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഠ ഈജിപ്റ്റ്- റഷ്യ കരാര്‍ 2018ല്‍ റഷ്യയില്‍നിന്ന്…

    Read More »
  • Breaking News

    മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം

    ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ്…

    Read More »
Back to top button
error: