NEWSWorld

മരിച്ചിട്ടും പത്തി താഴാതെ ഹമാസ്! ഇസ്രായേലിനെ ഞെട്ടിച്ച് വടക്കന്‍ ഗസ്സയില്‍ പ്രത്യാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരുക്ക്

ജറുസലേം: വടക്കന്‍ ഗസ്സയില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടിയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികര്‍ക്ക്? പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങള്‍ക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹാനൂനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബോംബ് സ്‌ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാര്‍ജന്റ് മെയര്‍ ഷിമോണ്‍ അമര്‍ (20), സര്‍ജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20), എന്നിവരാണ് മരിച്ച രണ്ടു സൈനികര്‍. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ പിന്നീട് പുറത്തുവിടുമെന്നും സൈന്യം അറിയിച്ചു. സൈനികര്‍ കാല്‍നടയായി സഞ്ചരിക്കുന്ന സമയത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം.വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്‌ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി.

Signature-ad

അതിനിടെ, യമനിലെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഹൂതികള്‍ തിരിച്ചടിച്ചു. ഇസ്രായേലിനു നേരെ മിസൈല്‍ വര്‍ഷിച്ചതിനു പുറമെ ചെങ്കടലില്‍ ഒരു കപ്പലിനു നേരെയും ഹൂതികള്‍ ആക്രമണം നടത്തി. രണ്ട് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങള്‍ ആക്രമിച്ച ‘മാജിക് സീസ്’ എന്ന ചരക്കുകപ്പല്‍ കടലില്‍ മുങ്ങിയതായും ഹൂ?തികള്‍ അറിയിച്ചു.

അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ ഇന്നലെയും അഞ്ചുപേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.

Back to top button
error: