Month: July 2025

  • Breaking News

    കേരളയിൽ ചാൻസലർ രജിസ്ട്രാർ പോര് അതിരൂക്ഷം; പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്ഐയും; ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്

    തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. അതേസമയം സർവ്വകലാശാലയിലെ ചാൻസലർ രജിസ്റ്റാർ പോര് അതിരൂക്ഷമായി. അവധി ചോദിച്ച രജിസ്ട്രാർ കെഎസ് അനിൽ കുമാറിനോട്, സസ്പെൻഷനിലായ രജിസ്റ്റാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. എന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. അനിൽകുമാർ ഇന്ന് ഓഫീസിൽ എത്തുമോ എന്നുള്ളതാണ് ആകാംക്ഷ.

    Read More »
  • Breaking News

    കേരളം പൂർണമായി സ്തംഭിച്ചു, അഖിലേന്ത്യാ പണിമുടക്കിന് സമാപനം

    ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ബുധനാഴ്ച അർധരാത്രി 12നാണ് സമരം അവസാനിച്ചത്. കേരളം, ബിഹാർ, ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് സമരം കർശനമായി. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു. കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സർവീസുകളും നിലച്ചു. ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺ​ഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബം​ഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലി​ഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ചെന്നൈയിലും ജനജീവിതം…

    Read More »
  • Breaking News

    വേലിതന്നെ വിളവു തിന്നുന്നോ? ഡിജിറ്റല്‍ സര്‍വകലാശാലയിലെ കോടികളുടെ പ്രോജക്ടുകള്‍ സ്വന്തം കമ്പനികള്‍ ഉണ്ടാക്കി അധ്യാപകര്‍ അടിച്ചു മാറ്റുന്നെന്ന് റിപ്പോര്‍ട്ട്; ഗുരുതര ചട്ടലംഘനം എണ്ണിപ്പറഞ്ഞ് ഡോ. സിസ തോമസിന്റെ കത്ത്; ചിലര്‍ക്ക് അഞ്ചു കമ്പനികള്‍വരെ സ്വന്തം!

    കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ സ്വന്തമായി കമ്പനികളുണ്ടാക്കി സര്‍വകലാശാലയുടെ പ്രോജക്ടുകള്‍ കൈപ്പടിയില്‍ ഒതുക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ്. സര്‍വകലാശാലയുടെ ജീവനക്കാരെയും സൗകര്യങ്ങളെയും ഈ സ്വകാര്യ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരം ഗുരുതര ചട്ടലംഘനങ്ങള്‍ എണ്ണിപറഞ്ഞ് വി.സി ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്ത്. മുഖ്യമന്ത്രി പ്രോചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാല ഐ.ടി വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നേരിട്ട് വളരെ കുറച്ച് ഫണ്ട് മാത്രമേ നല്‍കുന്നുള്ളൂ. പ്രവര്‍ത്തന മൂലധനം വിവിധ പ്രോജക്ടുകളിലൂടെയാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാരിന്റേത് ഉള്‍പ്പെടെ പല ഏജന്‍സികളുടെയും പദ്ധതികള്‍ സര്‍വകലാശാലക്ക് ലഭിക്കും. ഇത് മുതലെടുക്കാനായി സര്‍വകലാശാലയിലെ മുതിര്‍ന്ന പല അധ്യാപകര്‍ക്കും സ്വന്തമായി കമ്പനികളുമുണ്ട്. ചിലര്‍ക്ക് അഞ്ചിലധികം കമ്പനികളുണ്ടെന്നാണ് വിവരം. പ്രോജക്ടുകള്‍ ഈ കമ്പനികള്‍ക്കാകും കൈമാറുന്നത്. ബന്ധപ്പെട്ട പലജോലികള്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാരെ നിയോഗിക്കും. സര്‍വകലാശാലയിലെ സൗകര്യങ്ങളും യഥേഷ്ടം ഇതിനായി ഉപയോഗിക്കും. ജൂണ്‍ 30 ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് സര്‍വകലാശാലയുടെ വി.സി ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഗ്രഫീന്‍…

    Read More »
  • Breaking News

    സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ

    തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടക്കും. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സമരം. സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾആരോപിച്ചിരുന്നു.    

    Read More »
  • Breaking News

    ‘വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ പള്ളയ്ക്കു ഡ്രോണ്‍ കയറ്റും’; ട്രംപിന് എതിരേ ഭീഷണിയുമായി ഇറാന്‍; ‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 27 ദശലക്ഷം ഡോളര്‍ ശേഖരിച്ചെന്നും വെളിപ്പെടുത്തല്‍; അവസാനയായി വെയില്‍ കാഞ്ഞത് ഏഴാം വയസിലെന്ന് പരിഹസിച്ച് ട്രംപ്

    ടെഹ്‌റാന്‍: യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്‌ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമായ ജവാദ് ലറിജാനിയുടെ വാക്കുകളാണു വിവാദമാകുന്നത്. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്റെ പ്രകോപനം. ‘ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്’ എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍. ഇറാന്റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അത് കുറേയേറെ മുന്‍പാണ്, എനിക്ക് ഏഴു വയസുള്ളപ്പോളോ മറ്റോ ആണ്.…

    Read More »
  • കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം

    ഒട്ടാവ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

    Read More »
  • Breaking News

    നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ

    ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ‌ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ‌ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു.

    Read More »
  • Breaking News

    കീം ഫലം റദ്ദാക്കൽ: സംസ്ഥാനം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; പ്രവേശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യം

    തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ. 2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് മാത്രമല്ല പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കും എന്ന് തിരിച്ചറിഞ്ഞുകൂടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അതിവേഗം അപ്പീൽ നൽകിയത്.

    Read More »
  • Breaking News

    രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം ഇങ്ങനെയാകും, ഭാവി പദ്ധതി തുറന്ന് പറഞ്ഞ് അമിത് ഷാ

    അഹമ്മദാബാദ്: രാഷ്ട്രീയത്തിൽ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കർ സംവാദിൽ വിരമിക്കൽ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദു വേദഗ്രന്ഥങ്ങളിൽ എങ്ങനെ മുഴുകാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് പലപ്പോഴും കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക…

    Read More »
  • Breaking News

    ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച രണ്ടാമത്തെ കപ്പലും മുങ്ങി; 7 ജീവനക്കാരെ രക്ഷിച്ചു, ഒരു ഇന്ത്യാക്കാരനും, 14 പേരെ കാണാതായി

    ആതൻസ്:  യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ ഏഴു ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി. തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണമറ്റ കപ്പലിനുനേരെ ചൊവ്വാഴ്ചയും ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാർ കപ്പലുപേക്ഷിച്ചു. ലൈഫ് ബോട്ടുകളും ആക്രമണത്തിൽ തകർന്നു. ഇന്നലെയാണു കപ്പൽ മുങ്ങിയത്. ജീവനക്കാരിൽ ചിലരെ ഹൂതികൾ പിടിച്ചുകൊണ്ടുപോയെന്നും സംശയമുണ്ട്. ഞായറാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലും തീപിടിച്ചു മുങ്ങിയിരുന്നു. ഇതിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.

    Read More »
Back to top button
error: