Month: July 2025

  • Breaking News

    പാലക്കാട് നഗരത്തിലെ ചതുപ്പില്‍ യുവാവിന്റെ മൃതദേഹം, മരിച്ചത് തമിഴ്നാട് സ്വദേശി; സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍

    പാലക്കാട്: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ചനിലയില്‍. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ താന്തോണിമലൈ വെള്ളഗൗണ്ടന്‍ നഗറിലെ പി മണികണ്ഠന്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കൊപ്പം യുവാവ് മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. രക്തവും മദ്യവും ഭക്ഷണവും ഛര്‍ദിച്ച നിലയില്‍ മലര്‍ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുല്ലുനിറഞ്ഞ പറമ്പില്‍ എങ്ങനെ യുവാവ് എത്തിയെന്നുള്‍പ്പെടെ അന്വേഷിക്കുകയാണ് പൊലീസ്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും മറ്റ് രണ്ട് പേരും ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച മണികണ്ഠന്‍ മാത്രം മടങ്ങുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. മറ്റ് രണ്ട് പേര്‍ ബുധനാഴ്ചയും മുറിയൊഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരിക്കാം യുവാവ് മരിച്ചിട്ടുണ്ടാകുക എന്നാണ് പൊലീസ് വിലയിരുത്തല്‍. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ…

    Read More »
  • Breaking News

    ‘ഞങ്ങള്‍ 30,000 പോരാളികള്‍; ജീവന്‍ കൊടുക്കാന്‍ തയാറായി 10,000 പേര്‍; മുജാഹിദുകള്‍ക്കു നല്‍കുന്ന പണം ജിഹാദിന് ഉപയോഗിക്കും’; ബഹവല്‍പുര്‍ പള്ളിയില്‍ മസൂദ് അസ്ഹറിന്റെ ആഹ്വാനം; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ സജീവമായി പാക് തീവ്രവാദ ഗ്രൂപ്പുകള്‍; അബ്ദുള്‍ റൗഫിന്റെ തിരിച്ചറിയല്‍ നമ്പരില്‍ കുടുങ്ങി മുന്‍ പാക് വിദേശകാര്യ മന്ത്രിയും

    ബഹവല്‍പുര്‍: പോരാട്ടത്തിനു തയറാറെടുത്ത 30,000 പോരാളികളുണ്ടെന്നും അതില്‍ 10,000 പേര്‍ ജീവന്‍ പോലും കൊടുക്കാന്‍ തയാറാണെന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. പ്രവര്‍ത്തനത്തിനായി സംഭാവനകള്‍ ആവശ്യപ്പെട്ടു പാകിസ്താനിലെ ബഹാവല്‍പൂര്‍ പള്ളിയില്‍ കേള്‍പ്പിച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യമെന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ‘മുജാഹിദിന് നല്‍കുന്ന ഫണ്ടുകള്‍ ജിഹാദിന് ഉപയോഗിക്കും. വലിയ മതനേതാക്കള്‍ക്കൊപ്പം പാകിസ്താനു മുജാഹിദിന്റെ അനുഗ്രഹവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഫിദായീന്‍ (പോരാളി)മാരുണ്ട്. ഒരു സേനയ്ക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’- ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന് 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി ബന്ധമുണ്ട്. കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനാണ് 1999ല്‍ ഇയാളെ ഇന്ത്യക്കു വിട്ടു നല്‍കേണ്ടിവന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ ശക്തമായ തിരിച്ചടിക്കുശേഷം…

    Read More »
  • India

    ‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’! കരുതലോടെ കാത്തു നിന്നത് 2 മണിക്കൂ‍ർ, ആനയ്ക്ക് സുഖപ്രസവത്തിന് കാവലൊരുക്കി ഇന്ത്യൻ റെയിൽവേ

    റാഞ്ചി: ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കിനടുത്താണ് കാട്ടാന പ്രസവിച്ചത്. ഇതേത്തുടർന്ന് കൽക്കരിയുമായി വന്ന ട്രെയിൻ രണ്ടു മണിക്കൂർ പിടിച്ചിട്ടു. അമ്മ ആനയും കുട്ടിയും ഉൾവനത്തിലേക്ക് പോകുന്നത് വരെ ട്രെയിൻ നിർത്തിയിട്ടു. ഉൾവനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലാണ് സംഭവം. ട്രാക്ക് ചരക്ക് ഗതാഗതത്തിന് മാത്രമായി ഉപയോഗിക്കുന്നതായിരുന്നു. അമ്മ ആനയും കുട്ടിയും സുരക്ഷിതരെന്ന് വനംവകുപ്പ് അറിയിച്ചു.

    Read More »
  • Breaking News

    കേരളാ ‘ത്രില്ലര്‍’ തുടരും! ഭാരതാംബ വിവാദത്തിനു പിന്നാലെ ഗവര്‍ണറും ശിവന്‍കുട്ടിയും ഒരേ വേദിയിലേക്ക്; മുഖ്യാതിഥി വി.സി: മോഹനന്‍ കുന്നുമ്മല്‍

    തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങ് ബഹിഷ്‌കരിച്ച മന്ത്രി വി.ശിവന്‍കുട്ടിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇന്ന് ഒരേ വേദിയില്‍. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. കേരള സര്‍വകലാശാലാ വിസി ഡോ. മോഹനന്‍ കുന്നുമ്മലും പരിപാടിയിലുണ്ട്. ശിവന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ ഗവര്‍ണര്‍ ഉദ്ഘാടകനും വിസി മുഖ്യാതിഥിയുമാണ്. രാവിലെ 11നു മാസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി. ഭാരതാംബ വിവാദത്തിനു ശേഷം മന്ത്രിയും ഗവര്‍ണറും ആദ്യമായാണ് ഒരു വേദി പങ്കിടുന്നത്. സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയുടെ വേദിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ പ്രതിഷേധിച്ചാണ് ശിവന്‍കുട്ടി ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് ഇറങ്ങി പോയത്. രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും കാവിക്കൊടിയേന്തിയ വനിതയാണോ ഭരണഘടനയാണോ വലുതെന്നും ശിവന്‍കുട്ടി ചോദിച്ചിരുന്നു. ഗവര്‍ണറുടെ അധികാരം എന്തൊക്കെയാണെന്ന് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. ശിവന്‍കുട്ടിക്കെതിരെ ശക്തമായ ഭാഷയിലാണ് രാജ്ഭവനും പ്രതികരിച്ചത്. മന്ത്രിയുടേത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നു…

    Read More »
  • Breaking News

    ഒരേ സമയം പറന്നിറങ്ങാന്‍ ശ്രമിച്ചു: കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളിയടക്കം രണ്ടു മരണം

    കൊച്ചി: കാനഡയില്‍ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എന്‍ക്ലേവ് 1എയിലെ ശ്രീഹരി സുകേഷും(23) കാന‍ഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ്(20) മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റേയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടേയും മകനാണ് ശ്രീഹരി. സംയുക്തയാണ് സഹോദരി. കാനഡയിലെ മാനിടോബയില്‍ സ്റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45നായിരുന്നു അപകടം. രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാര്‍ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കമേഴ്സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന. ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് ശ്രീഹരി സുകേഷിന്റേയും സാവന്നയുടേയും ദാരുണാന്ത്യത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് ശ്രീഹരിയുടേയും സാവന്നയുടേയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാര്‍വ്സ് എയര്‍ പൈലറ്റ് ട്രെയിനിങ് സ്കൂളിന്റെ പ്രസിഡന്റ് ആഡം പെന്നര്‍ പറയുന്നു. ആശയവിനിമയ…

    Read More »
  • Breaking News

    കർണാടകയിൽ നേതൃമാറ്റം?; പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യയും ഡൽഹിയിൽ

    ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശിവകുമാർ തയാറായില്ല. നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്നും നിലവിൽ ഇങ്ങനെയൊരു നീക്കമില്ലെന്നും കൂടിക്കാഴ്ചയ്ക്കു മുൻപ് ഡി.കെ.ശിവകുമാർ പറഞ്ഞു. രണ്ടര വർഷം കഴിയുമ്പോൾ സിദ്ധരാമയ്യയ്ക്കു പകരം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ ധാരണയുള്ളതായി അഭ്യൂഹമുണ്ട്. ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ച് ചില എംഎൽഎമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി നേതൃത്വത്തെ കാണാൻ ഡൽഹിയിലുണ്ട്. ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞെങ്കിലും നേതൃമാറ്റം സംബന്ധിച്ചാണു കൂടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ട്.

    Read More »
  • Breaking News

    തെലങ്കാന ഫാക്ടറിയിലെ സ്ഫോടനം: കാണാതായിരുന്ന എട്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചു; ഡിഎൻഎ പരിശോധന തുടരുന്നു

    ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്. 44 മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കാണാതായിരുന്ന രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബങ്ങളെ അധികൃതർ വിവരം അറിയിക്കുകയും അന്ത്യകർമ്മങ്ങൾ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങളോ കണ്ടെത്തലുകളോ ഉണ്ടായാൽ ഉടൻ അറിയിക്കുമെന്നും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനാ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മരുന്ന് നിർമാണ കമ്പനിയായ സിഗാച്ചിയുടെ പ്ലാന്റിലാണ് ഭീകരമായ സ്ഫോടനമുണ്ടായത്. തുടർന്ന് വൻ തീപിടിത്തമുണ്ടാവുകയും ഡസൻ കണക്കിന് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന അപകടകരമായ ചില വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായതെന്നാണ്…

    Read More »
  • Breaking News

    കുലുങ്ങി വിറച്ച് ഇന്ദ്രപ്രസ്ഥം, ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജാര്‍

    ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാനയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 9.25 ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനം ജനങ്ങളില്‍ ഭയമുണ്ടാക്കിയെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Read More »
  • Breaking News

    90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം

    വാഷിങ്ടണ്‍: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു. രണ്ടാമൂഴത്തിൽ 100 ദിവസം പിന്നിട്ട വേളയിലാണ് 200 രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുമെന്ന വൻ പ്രഖ്യാപനം ട്രംപ് നടത്തിയത്. വൈറ്റ് ഹൌസിലെ മുതിർന്ന ഉപദേശകൻ പീറ്റർ നവാരോ പറഞ്ഞത് 90 ദിവസത്തിൽ 90 കരാറുകൾ എന്നാണ്. ജൂലൈ 9ന് ആ സമയ പരിധി അവസാനിച്ചു. എന്നാൽ ഇതുവരെ യുഎസ് പ്രഖ്യാപിച്ചത് മൂന്ന് വ്യാപാര കരാറുകൾ മാത്രം. ചൈന, യുകെ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി. ബാക്കി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നു എന്നാണ് വിശദീകരണം. യൂറോപ്യൻ യൂണിയനുമായി പോലും വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്ന് വൈറ്റ് ഹൌസ് പറയുന്നു. വ്യാപാര കരാറുകൾക്ക് കൂടുതൽ സമയം നൽകാൻ സമയ പരിധി ഓഗസ്ത്…

    Read More »
  • Breaking News

    മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം; താനൂരിലെ ട്രാൻസ്ജെൻഡറുടെ മരണത്തിൽ സുഹൃത്തിലേക്ക് അന്വേഷണം

    മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    Read More »
Back to top button
error: