Month: July 2025
-
Breaking News
ഭോപ്പാല്‍ നവാബിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ ചെറുമകന്‍ സെയ്ഫ് അലി ഖാനു നഷ്ടപ്പെടുമോ? നവാബിന്റെ മൂത്ത മകള്‍ക്ക് പാകിസ്താന്‍ പൗരത്വം; ബന്ധുക്കളുടെ ഹര്‍ജിയില്‍ നടനു തിരിച്ചടി; സര്‍ക്കാരിന്റെ ‘ശത്രു സ്വത്ത്’ നിയമവും മറികടക്കേണ്ടി വരും; രാജകൊട്ടാരങ്ങള്‍ മുതല്‍ ബംഗ്ലാവുകള്‍വരെ കണക്കില്ലാത്ത ആസ്തിയില്‍ ഇനി നിയമയുദ്ധം
ന്യൂഡല്‍ഹി: ഹൈക്കോടതി വിധി തിരിച്ചടിയായതോടെ 15,000 കോടിയുടെ സ്വത്ത് നടന്‍ സെയ്്ഫ് അലിഖാനു നഷ്ടപ്പെടുമോ? ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്റെ ചെറുമകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനെയും കുടുംബക്കാരെയും സ്വത്തിന്റെ അവകാശികളായി പ്രഖ്യാപിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോള്‍ ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ഫ്‌ലാഗ്സ്റ്റാഫ് ഹൗസ്, കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മറ്റ് ഭൂമികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വത്ത് നിലനിര്‍ത്താന്‍ പുതിയ നിയമ പോരാട്ടത്തിനും സെയ്ഫ് ഒരുങ്ങിയിറങ്ങണം. കേസ് പുനപരിശോധിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിധി പുറപ്പെടുവിക്കാനാമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, കേസിനൊപ്പം നടന്‍ പുതിയ വെല്ലുവിളികളും നേരിടേണ്ടിവരും. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിനു വീട്ടില്‍വച്ചു കുത്തേറ്റു ഗുരുതര പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം സര്‍ക്കാരിന്റെ ‘ശത്രുസ്വത്ത്’ എന്നു മുദ്രകുത്തിയതിനെതിരേയും നിയമപരമായി നീങ്ങേണ്ടിവരും. ഇത് അത്ര എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. ഠ സെയ്ഫ് അലി ഖാന്‍:…
Read More » -
Breaking News
വിദ്യാര്‍ഥികളെ പാദപൂജയ്ക്കു നിര്‍ബന്ധിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു; ‘ജനാധിപത്യ, മതേതര ബോധം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം’
തിരുവനന്തപുരം: വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാര്‍ഥിക്ക് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപരിഷ്‌കൃതവും അവസാനിപ്പിക്കേണ്ടതുമാണ്.കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇത്തരം സ്‌കൂളുകളുടെ മറവില്‍ ‘ആര്‍.എസ്.എസ് സ്ലീപ്പിംഗ് സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതായുണ്ട്. ഇത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ കുറ്റക്കാരാണ്.…
Read More » -
Breaking News
വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ
കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം…
Read More » -
India
തെലുങ്ക് നടനും ബിജെപി മുന്‍ എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; ഓര്‍മയായത് അഭിനയത്തികവിന്റെ ‘നെടുങ്കോട്ട’
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുന്‍എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് ജനിച്ചത്. നാടകപ്രവര്‍ത്തകനായി കലാജീവിതം ആരംഭിച്ച അദ്ദേഹം 1978ല്‍ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘പ്രതിഘടന’ എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2015 ല്‍ പത്മശ്രീ ലഭിച്ചു. 1999 മുതല്‍ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി എംഎല്‍എയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
Read More » -
Breaking News
ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നവരും ഒപ്പം; നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ബിജെപി നേതാവ് സി.സദാനന്ദന്‍ (സദാനന്ദന്‍ മാസ്റ്റര്‍) രാജ്യസഭയിലേക്ക്. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 1994ല്‍ സിപിഎം ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള അഭിഭാഷകനായ ഉജ്വല്‍ നികം, മുന്‍വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിന്‍ എന്നിവരും രാജ്യസഭയില്‍ അംഗങ്ങളാകും. രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. ‘സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം’സി.സദാന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍നിന്ന് പി.ടി ഉഷയെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ്‌ഗോപിയും രാജ്യസഭാംഗമായിരുന്നു. 1984 ബാച്ച് ഐഎഫ്എഫ് ഓഫീസറാണ് ഹര്‍ഷ വര്‍ധന്‍. യുഎസിലെ ഇന്ത്യന്‍…
Read More » -
Breaking News
എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെനിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയിലും; താന്‍ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ അഞ്ച് സീറ്റ് കിട്ടുമായിരുന്നു; പി.ജെ. കുര്യന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. സര്‍വകലാശാല സമരങ്ങളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും വിമര്‍ശനം. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിനാല്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമര്‍ശനം. എതിര്‍ പ്രചാരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കെട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ…
Read More » -
Breaking News
എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നിമിഷങ്ങള്‍ക്കുള്ളില്‍ 260 പേര്‍ വെന്തൊടുങ്ങിയ വിമാന ദുരന്തത്തിന്റെ വേദന അവസാനിക്കുംമുമ്പേ പുറത്തുവന്ന റിപ്പോര്‍ട്ട് ദുരൂഹത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്. ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിച്ചു. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. പറന്നുയരുന്നതിനിടെ എന്തിനു സ്വിച്ച് ഓഫ് ചെയ്‌തെന്നും ‘താനല്ല ചെയ്തതെന്നു’ രണ്ടാം പൈലറ്റ് പറയുന്നതും റെക്കോഡിംഗില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്നലെ ഇതുവരെ പുറത്തുവന്ന ഊഹാപോഹങ്ങളെല്ലാം തെറ്റായിരുന്നു എന്നാണു വ്യക്തമാകുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ലോകത്ത് ഒരു പൈലറ്റും ചെയ്യാത്ത പ്രവൃത്തി എന്തിന് പരിണതപ്രജ്ഞരെന്നു പറയുന്ന പൈലറ്റുമാര്‍ ചെയ്തു? ആരുടെയെങ്കിലും നിര്‍ദേശപ്രകാരമായിരുന്നോ ഈ നീക്കം? പറന്നുയരുമ്പോള്‍ പിന്നിലേക്കു മടക്കേണ്ട…
Read More » -
Breaking News
കേരള സര്‍വകലാശാലയില്‍ ഫയല്‍നീക്കം പൂര്‍ണമായി നിയന്ത്രിച്ചു രജിസ്ട്രാര്‍; ഡിജിറ്റല്‍ ഫയലിംഗ് കണ്‍ട്രോള്‍ വേണമെന്ന മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം തള്ളി സോഫ്റ്റ്‌വേര്‍ കമ്പനി; മിനി കാപ്പനെതിരേ നടപടി ഭയന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഫയല്‍ നീക്കം പൂര്‍ണമായും നിയന്ത്രിച്ച് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറും സംഘവും. ഡിജിറ്റല്‍ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്വെയര്‍ സര്‍വീസ് നല്‍കുന്ന കമ്പനിയും തള്ളി. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശവും സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍ അംഗീകരിച്ചില്ല. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സര്‍വകലാശാലയുമായി കരാര്‍ ഇല്ലെന്നായിരുന്നു സോഫ്റ്റ്വെയര്‍ കമ്പനിയുടെ മറുപടി. കെല്‍ട്രോണ്‍ ആണ് സോഫ്റ്റ്വെയര്‍ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്. ഇതോടെ അനില്‍കുമാറില്‍ നിന്ന് ഫയല്‍ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍…
Read More » -
Breaking News
എയര്‍ ഇന്ത്യ വിമാനാപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായതില്‍ ദുരൂഹത; വിമാന അപകടത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക ലാന്‍ഡിംഗിനു ശേഷം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനപകടത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിമാനാപകടം കൂടുതല്‍ ദുരുഹമാക്കുകയാണ്. സാങ്കേതിക പിഴവല്ലെന്ന് വ്യക്തമാകുന്നതോടെ അട്ടിമറിയോ പൈലറ്റുമാരുടെ മാനുഷിക പിഴവോ എന്ന സംശയമാണ് ബലപ്പെടുന്നത്. മാനുഷികമായി പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ആണെങ്കിലും സാങ്കേതിക പ്രശ്നംകാരണം സ്വിച്ചുകള്‍ ഓഫാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്‍റെ കാരണം ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ (AAIB) പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിക്കുന്നതാണ്. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍ . വിമാനാപകടത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. എന്നാല്‍ പറന്ന് ഉയരുന്നതിനിടയില്‍ എന്ത് കൊണ്ട് സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതായും താനല്ല ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റ് പറയുന്നതായും ശബ്ദ റിക്കോര്‍ഡിങ്ങില്‍ നിന്ന്…
Read More »
