Month: July 2025
-
Breaking News
1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ
തിരുവനന്തപുരം: 29 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോലീസിന്റെ തലവേദനയായ പിടികിട്ടാപ്പുള്ളിയെ പിടികൂടി പാറശാല പോലീസ്. നിരവധി മോഷണ കേസിലെ പ്രതിയായ പളുകൽ തേരുപുറം സ്വദേശി ജയകുമാർ (55) ആണ് വർഷങ്ങൾക്കു ശേഷം പാറശാല പോലീസിന്റെ പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാർ. 1996 ൽ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വർണവും പണവും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു ഇയാൽ. ഓരോ സ്ഥലത്തും ഓരോ പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഫോൺ ഉൾപ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാൾ ഉപയോഗിച്ചിരുന്നില്ല എന്നതും പോലീസിനു തലവേദന സൃഷ്ടിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിർമ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാൾ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെൺസുഹൃത്തിന്റെ അടുത്തേക്ക് ജയകുമാർ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ…
Read More » -
Breaking News
”അച്ഛന്‍ ഉപേക്ഷിച്ചു പോയ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; നിതീഷിന്റെ അച്ഛന്‍ എന്നോടും മോശമായി പെരുമാറി; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്”
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭര്‍തൃപിതാനവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു. ‘എന്റെ മകളോട് മാത്രമല്ല എന്നോടും അയാള്‍ മോശമായി പെരുമാറി, പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഓഡിയോ ഞാന്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്’, ഭര്‍ത്താവ് നിതീഷിന്റെയും പെങ്ങളുടേയും അവരുടെ അച്ഛന്റെയും ക്രൂരതകള്‍ സഹിക്കാന്‍ പറ്റാതായതോടെയാണ് മകള്‍ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്നും ഇത്രയേറെ ക്രൂരതകള്‍ നേരിടേണ്ടി വന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ക്ഷമിച്ചതെന്നും ഷൈലജ വെളിപ്പെടുത്തി. ‘വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാന്‍ അയാളുടെ പെങ്ങള്‍ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച്…
Read More » -
Breaking News
മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!!
കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. പിന്നീടു…
Read More » -
Breaking News
വിക്കറ്റെടുത്തതിനു പിന്നാലെ ബെൻ ഡക്കറ്റിന്റെ കണ്ണിൽ തുറിച്ചുനോക്കി സിറാജിന്റെ ആഹ്ലാദ പ്രകടനം, തോളുകൊണ്ട് തട്ടിമാറ്റി ഡക്കറ്റ്, വിഷയത്തിൽ ഇടപെട്ട് അംപയർ- വീഡിയോ
ലണ്ടൻ: ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെയായിരുന്നു ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികിൽ മുഖാമുഖമെത്തി കണ്ണിൽ നോക്കി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിർന്നത് രംഗം നാടകീയമാക്കി. ഇതോടെ തനിക്കു മുന്നിലെത്തി ആഹ്ലാദ പ്രകടനം നടത്തിയ സിറാജിനെ തട്ടിമാറ്റി ഡക്കറ്റ്. തുടർന്ന് അംപയർമാർ വിഷയത്തിൽ ഇടപെട്ടു. അതേസമയം 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ 11 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി 17 റൺസോടെയും ഒലി പോപ്പ് നാലു റൺസോടെയും ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസുമായി തുല്യത പാലിച്ചതിനാൽ…
Read More » -
Breaking News
ജൂൺ 16 ലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റിനു പരുക്കേറ്റു, രക്ഷപെട്ടത് തലനാരിഴയ്ക്ക്!! പിന്നിൽ ചാരന്റെ കൈകൾ
ടെഹ്റാൻ: കഴിഞ്ഞ ജൂൺ 16ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് നിസാര പരുക്കേറ്റതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസിന്റെ റിപ്പോർട്ട്. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടന്ന പടിഞ്ഞാറൻ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് മസൂദ് പെഷസ്കിയാന് കാലിനു പരുക്കേറ്റത്. അന്നത്തെ ആക്രമണത്തിൽ നിന്നും മസൂദ് പെഷസ്കി തലനാരിഴയ്ക്കാണു രക്ഷപെട്ടതെന്നും ഫാർസ് ന്യൂസ് പറയുന്നു. അന്നത്തെ യോഗത്തിൽ പ്രസിഡന്റിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല ബെയ്റൂട്ടിൽ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകൾ പതിച്ചു. ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്ഫോടനങ്ങൾക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര…
Read More » -
Breaking News
കൺമുന്നിൽ കത്തിയമർന്നത് കൂടപ്പിറപ്പ് ഉൾപ്പെടെ 241 ജീവനുകൾ, ഒന്നുറങ്ങാനാകാതെ വിശ്വാസ്, ‘അവൻ ആരോടും ഒന്നും സംസാരിക്കാറില്ല, ഉറക്കത്തിനിടെ അർധരാത്രി ഞെട്ടിയുണരുന്നത് പതിവ്!! മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോദിവസവും തള്ളിനീക്കുന്നത്’- ബന്ധു
ലോകത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് ജീവൻ രക്ഷപെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാർ രമേഷ്. ജീവനക്കാരും യാത്രക്കാരും സ്വന്തം സഹോദരനുമുൾപ്പെടെ ഉൾപ്പെടെ 241 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് കത്തിച്ചാമ്പലായപ്പോൾ രക്ഷപെട്ടത് വിശ്വാസ് മാത്രമായിരുന്നു. അടിയന്തര വാതിലിന് സമീപമുള്ള 11 എ സീറ്റിലായിരുന്നതുകൊണ്ടു മാത്രമാണ് അത്ഭുതകരമായി വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. ഭാഗ്യവാനായ വ്യക്തിയെന്നാണ് വിശ്വാസിനെ പലരും വിശേഷിപ്പിച്ചത്. എന്നാൽ ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അതുണ്ടാക്കിയ കടുത്ത മാനസികാഘാതത്തിൽ നിന്ന് വിശ്വാസ് ഇനിയും മുക്തനായിട്ടില്ലെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് വിശ്വാസ് കുമാർ ഓരോദിവസവും തള്ളിനീക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദുരന്തത്തിനുശേഷം വൈകാരികമായി തകർന്ന നിലയിലായിരുന്നു അദ്ദേഹം. ഉറക്കത്തിനിടെ അർധരാത്രി വിശ്വാസ് ഞെട്ടിയുണരുന്നത് പതിവാണ്. ഞെട്ടിയുണർന്നാൽ പിന്നെ വീണ്ടും ഉറങ്ങുകയെന്നത് വിശ്വാസിന് ദുഷ്‌കരമാണെന്നു അദ്ദേഹത്തിന്റെ കസിൻ സണ്ണി പറയുന്നു ‘വിദേശത്തുള്ള ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ വിശ്വാസിന്റെ കാര്യങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. എന്നാൽ…
Read More » -
Breaking News
ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ
തിരുവനന്തപുരം: ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രംഗത്ത്. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്നു പറഞ്ഞ ഗവർണർ നമ്മുടെ സംസ്കാരത്തെ മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരമാണെന്നും ഗവർണർ പറഞ്ഞു. അതേസമയം ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെകൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കൂടാതെ സംഭവം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണം കമ്മീഷൻ നിർദേശം നൽകി. അതേസമയം നേരത്തെ കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം…
Read More » -
Breaking News
അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന
ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു. കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു. China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp — Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025 ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.…
Read More » -
Breaking News
‘ഗില്‍ ഗ്രൗണ്ടില്‍ കിടന്നു മസാജ് ചെയ്തില്ലേ’; സമയം കളഞ്ഞെന്ന ആരോപണത്തില്‍ ഇന്ത്യന്‍ നായകനെതിരേ ടിം സൗത്തി; ‘ടീമുകള്‍ ആവേശത്തോടെ കളിക്കുന്നത് കാണാന്‍ കഴിഞ്ഞത് നല്ലകാര്യം’
ലോര്‍ഡ്‌സ്: ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളി അനാവശ്യമായി സമയം കളഞ്ഞെന്ന ആരോപണത്തിന് പിന്നാലെ മറുപടിയുമായി ഇംഗ്ലണ്ട് ബൗളിങ് കണ്‍സള്‍ട്ടന്റ് ടിം സൗത്തി. രണ്ടാംദിനം ശുഭ്മാൻ ഗിൽ മൈതാനത്ത് കിടന്ന് മസാജ് ചെയ്തില്ലേയെന്നും അത് കളിയുടെ ഭാഗമായി സംഭവിക്കുന്നതാണെന്നും സൗത്തി പറഞ്ഞു. മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. അവസാനത്തോട് അടുക്കുമ്പോൾ ഇരു ടീമുകളെയും ഉണർവോടെ കാണുന്നത് ആവേശകരമാണ്. അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെട്ടതെന്ന് അറിയില്ല. ഇന്നലെ പകൽസമയത്ത് ശുഭ്മാൻ ഗിൽ കിടന്ന് മസാജ് എടുക്കുകയായിരുന്നു. അത് കളിയുടെ ഭാഗമാണ്. ആവേശകരമായാണ് മൂന്നാം ദിനം കളിയവസാനിപ്പിച്ചത്. ഇരു ടീമുകളും മികച്ച രീതിയിലാണ് ക്രിക്കറ്റ് കളിച്ചതെന്നും മൂന്ന് ദിവസങ്ങളായിട്ടും ഇരു ടീമുകളും ആവേശത്തോടെ കളിക്കുന്നത് കാണാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും സൗത്തി പറഞ്ഞു. അതേസമയം, ഓവറുകൾ നഷ്ടപ്പെടുന്നത് ഒരിക്കലും അനുയോജ്യമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്നാൽ, ഗ്രൗണ്ടിൽ ചൂടുണ്ടായിരുന്നു. അതിനാൽ പതിവിലും…
Read More » -
Breaking News
അച്ഛനും അമ്മയ്ക്കും ഒപ്പം പുതിയ കാറില്‍ ആദ്യ യാത്ര; വാഹനം നിര്‍ത്തിയത് ചാര്‍ജ് ചെയ്യാന്‍; അമ്മയുടെ മടിയില്‍ ഇരുന്ന് പാല്‍ കുടിക്കവേ മറ്റൊരു കാര്‍ പാഞ്ഞ് കയറി… ആ നഷ്ടം ഉള്‍ക്കൊള്ളാന്‍ ആകാതെ കുടുംബം, കണ്ണീരോടെ നാട്ടുകാരും
കോട്ടയം: അച്ഛനും അമ്മയ്ക്കും ഒപ്പം വിനോദയാത്രയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അയാന്‍. അയല്‍വാസികള്‍ക്കെല്ലം ഏറെ ഇഷ്ടമായിരുന്നു അവനെ. അവരോടെല്ലം മടങ്ങി വരുമ്പോള്‍ കാണാം എന്ന് പറഞ്ഞാണ് വാഗമണ്ണിലേക്ക് അമ്മ ആര്യയ്ക്കും അച്ഛന്‍ ശബരിനാഥിനും അപ്പൂപ്പനുമൊക്കം വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. പുത്തന്‍ കാറില്‍ ആദ്യമായി യാത്ര പോകുന്നതിന്റെയും സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഈ സന്തോഷന്‍ തല്ലിക്കെടുത്താന്‍ അവരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തം കയറിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ ദുരന്തത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആ നാല് വയസ്സുകാരന്‍ ഇല്ലാതാകുമെന്നും ആരും കരുതിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തന്‍ ഇലക്ട്രിക് കാറില്‍ നേമം ശാന്തിവിള ശാസ്താം നഗറിലെ നാഗമ്മാള്‍ ഹൗസില്‍ നിന്ന് പുറപ്പെട്ടത്. വാഗമണ്ണിലേക്കായിരുന്നു യാത്ര. ചാര്‍ജിങ് വണ്ടിയായതിനാല്‍ തന്നെ ഇടയ്ക്ക് ചാര്‍ജ് ചെയ്താണ് വന്നുകൊണ്ടിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന് റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. പാല്‍ കുടിക്കണം എന്ന് പറഞ്ഞ്…
Read More »