Month: July 2025
-
Kerala
വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം
കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈന്‍, ശാന്തി വില്ല നാഗമ്മല്‍ വീട്ടില്‍ എസ്. അയാന്‍സ്‌നാഥ് (4) ആണ് മരിച്ചത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാലാ പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് വിവരം.
Read More » -
Breaking News
പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ശല്യം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ പോക്സോ കേസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എം
എറണാകുളം: കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെവി തോമസ് പോക്സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോണ്‍ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. പെണ്‍കുട്ടി കോതമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. EXCLUSIVE എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം വാര്‍ഡ് കൗണ്‍സിലറുമാണ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് കൗണ്‍സിലറായി തുടരുന്നത്. മുന്‍പ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസില്‍ പ്രതിയായിരുന്നു.…
Read More » -
Breaking News
ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ
ബെംഗളൂരു: ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാന്‍ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിഴുങ്ങി തടവുകാരന്‍. കര്‍ണാടകയിലെ അതീവസുരക്ഷാ സംവിധാനങ്ങളുള്ള ഒരു ജയിലിലാണ് സംഭവം. ഫോണ്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് കലശലായ വയറുവേദന അനുഭവപ്പെട്ടതോടെ തടവുകാരനായ ദൗലത്തി(30)നെ ജയില്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂണ്‍ 24-നാണ് തനിക്ക് കലശലായ വയറുവേദന അനുഭവപ്പെടുന്നതായി ജയിലിലെ മെഡിക്കല്‍ സ്റ്റാഫിനെ ദൗലത്ത് അറിയിച്ചത്. അധികം വൈകാതെ ജയില്‍ അധികൃതര്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി ദൗലത്തിനെ മാറ്റി. ആശുപത്രിയിലെ എക്സ്-റേ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രിക്രിയയില്‍ വയറ്റിനുള്ളില്‍ നിന്ന് ഫോണ്‍ നീക്കം ചെയ്തു. ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ളതായിരുന്നു ഫോണ്‍. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഫോണ്‍ സീല്‍ ചെയ്ത കവറില്‍ ജയില്‍ അധികൃതര്‍ക്ക് ജൂലായ് എട്ടിന് ആശുപത്രി അധികൃതര്‍ കൈമാറി. തൊട്ടുപിന്നാലെ ജയില്‍ ഉദ്യോഗസ്ഥനായ രംഗനാഥ് പി തുങ്കനഗര്‍ പോലീസ് സ്റ്റേഷനില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു…
Read More » -
Breaking News
തൊടുപുഴയില്‍ ഭിന്നശേിക്കാരനായ മൂന്നര വയസ്സുകാരനും അച്ഛനും മരിച്ചനിലയില്‍; മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ഇടുക്കി: തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടക വീട്ടില്‍ മൂന്നര വയസ്സുകാരനെയും അച്ഛനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാര്‍ പുത്തന്‍പുരക്കല്‍ എം.പി. ഉന്മേഷും (34) മകന്‍ ദേവുമാണ് മരിച്ചത്. സംസാരശേഷിയില്ലാതെ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞു വന്ന ഉന്മേഷിന്റെ ഭാര്യ ശില്‍പയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഉന്മേഷ് ഹാളിലും കുട്ടി കിടപ്പു മുറിയിലും ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്. ശില്‍പയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
Breaking News
തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. മന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണു വനിതാ കണ്ടക്ടർക്കെരിരെ നടപടിയെടുത്തത്. കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്നാണ് യുവതി മന്ത്രി കെബി ഗണേഷ് കുമാറിനു നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവയും പരാതിക്കൊപ്പം നൽകിയിരുന്നു. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം റിപ്പോർട്ടിൽ ബസ് ഓടിക്കുന്നതിനിടെ…
Read More » -
Breaking News
ഷാജി കൈലാസ്- രൺജി പണിക്കർ കൂട്ടുകെട്ടിലെ അടുത്ത തലമുറയും ക്യാമറയ്ക്കു മുന്നിൽ ഒരുമിക്കുന്നു, റുബിനും, നിഖിലും ഒരുമിക്കുന്നത് ക്യാംപസിന്റെ കഥ പറയുന്ന ‘ആഘോഷം’ സിനിമയിൽ
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ പെരുമഴ തന്നെ പെയ്യിച്ചു. രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കർ അച്ഛൻ്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ, തുടങ്ങിയ ചിത്രങ്ങളും ഒരു വെബ് സീരിയസും സംവിധാനം ചെയ്തു. കൂടാതെ നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. അതേപോലെ ഷാജി കൈലാസിൻ്റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. ഇപ്പോഴിതാ റുബിൻ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ അഭിനയിക്കുന്നു. ഇതേ ചിത്രത്തിൽത്തന്നെ രൺജി പണിക്കരുടെ മകൻ നിഖിൻ രൺജി പണിക്കരും അഭിനയിക്കുന്നു. നിഖിൽ രഞ്ജി പണിക്കർ…
Read More » -
Breaking News
ആ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരം!! എട്ട്- പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണിന് താഴെ പൊട്ടി, പഴുത്ത് ലിക്വിഡ് വരാൻ തുടങ്ങി”- സുരേഷ് കൃഷ്ണ
കൊച്ചി: മിനി സ്ക്രീനിലൂടെയെത്തി മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ നൽകിയ നടനാണ് സുരേഷ് കൃഷ്ണ. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സുരേഷ് കൃഷ്ണയുണ്ട്. കരിയറിന്റെ ഭൂരിഭാഗവും വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും പതിയെ കോമഡിയിലും ക്യാരക്ടർ റോളിലുമെല്ലാം താരം കൈയ്യടി നേടിക്കഴിഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിലെ കൺവിൻസിംഗ് സ്റ്റാർ എന്നാണു സുരേഷ് കൃഷ്ണ അറിയപ്പെടുന്നതു തന്നെ. സുരേഷ് കൃഷ്ണ അഭിനയിച്ച തമിഴ് ചിത്രമാണ് പൊട്ട് അമ്മൻ. ഈ ചിത്രത്തിലെ സുരേഷ് കൃഷ്ണയുടെ വേഷപ്പകർച്ച പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. കണ്ടാൽ മനസിലാകാത്ത രൂപത്തിലേക്കുള്ള ആ മാറ്റത്തിന് പിന്നിൽ പക്ഷെ ഒരുപാട് വേദനകൾ ഉണ്ടെന്നു സുരേഷ് കൃഷ്ണ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് സുരേഷ് കൃഷ്ണ. ‘പൊട്ടു അമ്മൻ സിനിമയിൽ മേക്കപ്പ്മാൻ ചെയ്ത സാധനം ഒട്ടും ശരിയാകുന്നില്ല. അരമണിക്കൂർ പോലും നിൽക്കുന്നില്ല. സ്‌പ്രെഡ് ആയി പോവുകയാണ്. എന്റെ മനസിൽ തോന്നിയൊരു ഐഡിയ ഞാൻ സംവിധായകനോട്…
Read More » -
Breaking News
സെൽഫിയെടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്ന് തള്ളി പുഴയിലിട്ടു!! അബദ്ധത്തിൽ കാൽ വഴുതി വീണതെന്ന് യുവതി, കള്ളി വെളിച്ചത്തായത് യുവാവിനെ നാട്ടുകാർ രക്ഷപെടുത്തിയതോടെ
ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും തളളി പുഴയിലിട്ടു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുർജാപൂർ പാലത്തിൽ നിന്നാണ് യുവതി ഭർത്താവിനെ തളളിയിട്ടത്. പാലത്തിൽ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയിൽ പിടിച്ചു നിന്നു. പിന്നീട് ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. അതേസമയം അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് യുവാവിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണം യുവതി നിഷേധിച്ചു. അതേസമയം ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകൾ പരിശോധിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കൂടാതെ മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ട്. సెల్ఫీ తీసుకుందామని చెప్పి భర్తను నదిలోకి తోసి చంపాలనుకున్న భార్య…
Read More » -
Breaking News
വെറും ജാനകിയല്ല ‘ജാനകി വി!! ജാനകിയുടെ പേര് പറയുന്ന സ്ഥലങ്ങൾ മ്യൂട്ട് ചെയ്യുന്നതുൾപ്പെടെ എട്ട് മാറ്റങ്ങൾ സെൻസർ ബോർഡ് അനുമതിയെത്തി, ജെഎസ്കെ വരും ദിവസങ്ങളിൽ തിയറ്ററുകളിൽ
തിരുവനന്തപുരം: ജെഎസ്കെ സിനിമയിൽ ഇനി മുതൽ ജാനകി എന്ന പേരിനുപകരം ‘ജാനകി വി’ എന്നായിരിക്കും കാണപ്പെടുക. ഇതുൾപ്പെടെ 8 മാറ്റങ്ങളോടെ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് അറിയുന്നത്. മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനെത്തിച്ചത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിൽത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തിൽ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ. കൂടാതെ മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത്. തുടർന്നു ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ്…
Read More »
