Month: July 2025
-
Breaking News
മികച്ച പ്രതിഛായ, അഴിമതിക്കെതിരേ ശക്തമായ നിലപാട്; സിപിഐ സമ്മേളനവേദി വിട്ടതിനു പിന്നാലെ സി.സി. മുകുന്ദനെ ബിജെപിയിലേക്ക് ക്ഷണിച്ചത് രാജീവ് ചന്ദ്രശേഖര്‍; നാട്ടിക എംഎല്‍എ പദവി വാഗ്ദാനം; പി.എ. പണം തട്ടിയതിന് തെളിവു പുറത്തുവിട്ട് എംഎല്‍എ; സിപിഐ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍
തൃശൂര്‍: ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പ ിന്നാലെ പ്രതിഷേധമുയര്‍ത്തി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ നേതാവ് സി.സി. മുകുന്ദന്‍ എം.എല്‍.എ യെ വലവീശി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇട പെട്ടത്. നാട്ടിക സീറ്റ് തന്നെയാണ് ആദ്യ വാഗ്ദാനം. ഇന്നലെ തൃശൂര്‍ ജില്ലയിലെ പ ാര്‍ട്ടി നേതൃത്വവുമായി ബന്ധ പ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ തന്നെ മുകുന്ദനുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദേശവും നല്‍കി. കോണ്‍ ഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചെന്ന് സി.സി. മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മറ്റുചിന്തകളി ലേക്ക് പോവുമെന്ന് മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കള്ളയൊപ്പിട്ടു പിഎ പണം തട്ടിയതിന്റെ തെളിവുകളും മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ഥ ഒപ്പും പി.എ. ഇട്ട ഒപ്പും തമ്മില്‍ താരതമ്യം ചെയ്താണ് വിവരം പുറത്തുവിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്കെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യ ക്ഷന്‍ എം.എ കൃഷ്ണനുണ്ണിയടക്കമുള്ള എഴുത്തച്ഛന്‍ സമാജം നേതാക്കള്‍ ബി.ജെ.പി വിട്ട് വീണ്ടും…
Read More » -
Breaking News
നെയ്യാര്‍ഡാമില്‍ കൊല്ലപ്പെട്ട വയോധിക ക്രൂരപീഡനത്തിനിരയായി; പള്ളിയില്‍ പോകുന്നതിനിടെ പ്രതി സൗഹൃദം സ്ഥാപിച്ചു; ബൈക്കില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കൊണ്ടുപോയി; കന്യാകുമാരി സ്വദേശിയായ സ്ഥിരം ക്രിമിനല്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി ലിബിന്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാര്‍ഡാമില്‍നിന്ന് പള്ളിയിലേക്ക് പോയ 60-കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജൂലായ് ഒന്നുമുതല്‍ ഇവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നെയ്യാര്‍ഡാം പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. സിസിടിവി പരിശോധിച്ചതിലാണ് തിരുനെല്‍വേലി സ്വദേശിയിലേക്ക് പോലീസ് എത്തുന്നത്. വയോധികയുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ രേഖകള്‍ പ്രതി തന്നെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ നെയ്യാര്‍ഡാം സ്വദേശിയാണെന്ന് മനസ്സിലായത്. പള്ളിയിലേക്ക് പോയിരുന്ന വയോധികയുമായി ലിബിന്‍ രാജ് സൗഹൃദം സ്ഥാപിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് കൊണ്ടിറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ ഇവരെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായാണ് വിവരം. പലപേരുകളിലായിരുന്നു ലിബിന്‍…
Read More » -
Breaking News
അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി; ഒഡീഷയില്‍ വിദ്യാര്‍ഥിനി മരിച്ചു, നടപടിയെടുക്കാതിരുന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: കോളേജ് അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തീകൊളുത്തിയതിനെത്തുടര്‍ന്ന് 20കാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഒഡീഷ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂണ്‍ മുപ്പതിന് വകുപ്പ് മേധാവി സമീര്‍ കുമാര്‍ സാഹുവിനെതിരെ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാല്‍ കോളേജ് അധികൃതര്‍ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സഹപാഠികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് ഇന്നലെ അറസ്റ്റിലായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ എയിംസിലെത്തി വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു.…
Read More » -
Breaking News
ആരോഗ്യ കേന്ദ്രത്തിന് ആരോഗ്യം പോര! മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ജനല്‍ തകര്‍ന്നുവീണു; 2 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നു വീണു 2 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കു പരുക്കേറ്റു. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് തലയ്ക്കു പരുക്കേറ്റത്. ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഡിമന്‍സ്‌ട്രേഷന്‍ ഹാളിലെ ഇരുമ്പ് ജനല്‍ ആണ് തിങ്കളാഴ്ച വൈകിട്ട് 3.45ന് ക്ലാസ് മുറിയിലേക്കു നിലം പൊത്തിയത്. കോളജ് നിലവില്‍ വരുന്നതിനു മുന്‍പ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി നിര്‍മിച്ചതായിരുന്നു ഈ കെട്ടിടം. ഇത് പിന്നീട് മെഡിക്കല്‍ കോളജിനു വേണ്ടി കൈമാറുകയായിരുന്നു. നഴ്‌സിങ് കോളജിനു സ്വന്തം കെട്ടിടം ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് ക്ലാസ് ആയി ഉപയോഗിക്കുന്നത്. തിങ്കളാഴ്ച തിയറി ക്ലാസിനു ശേഷം ലാബ് സമയത്തായിരുന്നു അപകടം. 10 വിദ്യാര്‍ഥികള്‍ ലാബില്‍ പോയ സമയം മറ്റു വിദ്യാര്‍ഥികള്‍ ഹാളില്‍ ഇരിക്കുകയായിരുന്നു. ഈ സമയം…
Read More » -
Kerala
വികസന നേട്ടങ്ങളുടെ നേർക്കാഴ്ചയായ ‘തദ്ദേശനേട്ടം @ 2025’ ട്രെയ്ലർ റിലീസ് ചെയ്തു
ഒരു ഗ്രാമത്തിൻറെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യൽ മീഡിയ വീഡിയോ പ്രോഗ്രാമായ ‘തദ്ദേശനേട്ടം @ 2025’ന്റെ ട്രെയ്ലർ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ആർ.രജിത റിലീസ് ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ . വിവിധ സാമൂഹ്യ- രാഷ്ടീയ-സാംസ്കാരിക- കലാ- സിനിമരംഗത്തെ പ്രമുഖരും , പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ ടെയ്ലർ റിലീസിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്തിൻറെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുമാണ് ഈ വീഡിയോയിൽ ചിത്രീകരിക്കുന്നത്. പി ആർ മീഡിയയുടെ ബാനറിൽ മാധ്യമ പ്രവർത്തകനും സിനിമാ പി ആർ ഒ യുമായ പി ആർ സുമേരനാണ് ‘തദ്ദേശനേട്ടം @ 2025’ ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം പി.കെ നിസാർ , സഹ നിർമ്മാണം – മായ പി.എം. നിയമ സഹായം – അഡ്വ.മഞ്ചേരി സുന്ദർരാജ് .ക്യാമറ- ടി…
Read More » -
Movie
ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിൽ
കൊച്ചി: ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് ആസ്ഥാനമായ സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് ‘ചത്ത പച്ച. ചിത്രത്തിൽ ഒരു സുപ്രധാന അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഹൃദയസ്പർശിയായ വീഡിയോകളിലൂടെയും സാംസ്കാരിക വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെയും ആഗോളതലത്തിൽ ശ്രദ്ധേയനായ ഖാലിദിന്റെ സിനിമാ പ്രവേശം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഖാലിദിന്റെ സാന്നിധ്യം സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ…
Read More » -
Movie
വിശാൽ 35 ന് ചെന്നൈയിൽ ഗംഭീര തുടക്കം !
തെന്നിന്ത്യൻ മുൻ നിര നായകൻ വിശാൽ , ‘മാർക്ക് ആൻ്റണി ‘, ‘ മദ ഗജ രാജാ ‘ എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം നായകനാവുന്ന ‘ വിശാൽ 35 ‘ ന് ചെന്നൈയിൽ തുടക്കം കുറിച്ചു. വിശാലിൻ്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് . തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയും . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും. ഇനിയും പേരിട്ടിട്ടില്ലാത്ത വിശാൽ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിശിഷ്ട അതിഥിയായി എത്തിയ നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകൻ വെട്രിമാരൻ, നടൻമാരായ ജീവ, തമ്പി രാമയ്യ, ആർജൈ , നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു…
Read More » -
Breaking News
വഴക്കിനിടെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ യുവതി കുടുങ്ങി
ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊന്ന് റഹീമ മൃതദേഹം വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് മറവു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സബീല്‍ റഹ്‌മാന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് പരിചയക്കാര്‍ ചോദിക്കുമ്പോള്‍ ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് റഹീമ മറുപടി നല്‍കും. തന്റെ പരിചയക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ തന്റെ പ്രതികരണത്തില്‍ സംശയിക്കുന്നതായി മനസ്സിലാക്കിയപ്പോള്‍, അയല്‍ക്കാരോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ആളുകളില്‍ കൂടുതല്‍ സംശയമുണ്ടായി. സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍…
Read More » -
Movie
തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ !
വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ബ്രഹ്‌മാണ്ഡ ഓഡിയോ ലോഞ്ച് ചടങ്ങിൽ റിലീസ് ചെയ്‌തു. ഗാനങ്ങൾ റിലീസ് ചെയ്‌തു നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിങ്ങായി . നേരത്തേ പുറത്തിറക്കിയ, ചിത്രത്തിലെ ‘ വാടീ എൻ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി ഉൻ കുങ്കുമ പൊട്ടെ മേലെ വെച്ചായെ ‘ എന്ന ഗാനത്തിൻ്റെ വീഡിയോ യൂ ട്യൂബിൽ കോടിയിലധികം കാണികളെ ആകർഷിച്ചു ജൈത്ര യാത്ര തുടരവേയാണ് പുതിയ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ‘…
Read More » -
Breaking News
പ്രതീക്ഷ: ‘നിമിഷപ്രിയ’ക്കു ദയ കിട്ടുമോ…? കാന്തപുരത്തിന്റെ ഇടപെടലിൽ സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ യെമനിൽ ഇന്നും സുപ്രധാന യോഗം
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ സുപ്രധാന യോഗം. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകി നടന്ന ചർച്ച ഇന്നു രാവിലെയും തുടരും. ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ന് (ചൊവ്വ) സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. യെമനിൽ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമം നടന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക്…
Read More »