Month: July 2025
-
Breaking News
മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും രാജിവയ്ക്കണം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ കത്ത്; ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; പ്രതികരിക്കാതെ നേതാക്കള്‍
തിരുവനന്തപുരം: എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ തോമസ് കെ.തോമസും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും കത്തില്‍ പറയുന്നു. തോമസ് കെ.തോമസ് തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രഫുല്‍ പട്ടേലിന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ചാണ് 2021ല്‍ എംഎല്‍എ ആയതെന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വര്‍ഷത്തേക്ക് താങ്കളെ വിലക്കുന്നതായും, എംഎല്‍എ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കില്‍ അയോഗ്യനാക്കുമെന്നും നാലിന് അയച്ച കത്തില്‍ പറയുന്നു. ഇതേ കാര്യങ്ങളാണ് ശശീന്ദ്രനോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപി പിളര്‍ന്ന് ശരദ്പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക്…
Read More » -
Breaking News
നിമിഷ പ്രിയയുടെ മോചനം; ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുന്ന യോഗം ഉടന്‍; കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ; ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനില്‍ ചേരുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ ഇന്നു പുനരാരംഭിക്കും. കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിര്‍ണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മര്‍ക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമന്‍ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. 16ന്…
Read More » -
Breaking News
വൈകിട്ടു മൂന്നിനു ബോംബ് പൊട്ടുമെന്ന് ‘സഖാവ് പിണറായി വിജയന്‍’; ഇരച്ചെത്തി പോലീസും ബോംബ് സ്‌ക്വാഡും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ബോംബ് ഭീഷണി
മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ (കോമ്രേഡ് പിണറായി വിജയന്‍) എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Read More » -
Breaking News
ആദ്യരാത്രിയില്‍ നവവരന്റെ ആവശ്യം കേട്ട് വധു ഞെട്ടി; പിന്നാലെ ഇരുകുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം, നാട്ടുകാരുടെ മധ്യസ്ഥതയില്‍ പഞ്ചായത്ത്!
ലഖ്‌നൗ: വിവാഹം കഴിഞ്ഞ ആദ്യരാത്രി വരന്‍ വധുവിനോട് ആവശ്യപ്പെട്ട കാര്യം ചെന്നെത്തി നിന്നത് വന്‍സംഘര്‍ഷത്തില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. വിവാഹരാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ പറഞ്ഞ് ഇരുവീട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വളരെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹസംഘം വരന്റെ വീട്ടിലെത്തിയത്. യാത്രാക്ഷീണവും ചൂടും കാരണം വീട്ടിലെത്തിയതിന് പിന്നാലെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. യുവതി ഛര്‍ദ്ദിച്ചത് വരന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. വധു ഗര്‍ഭിണിയാണോ എന്ന് സുഹൃത്തുക്കള്‍ തമാശയായി ചോദിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ വരന്‍ രാത്രിയില്‍ സ തന്നെ വധുവിനോട് ഗര്‍ഭപരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാത്രിയില്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിറ്റ് വാങ്ങുകയും ചെയ്തു. വരന്റെ ആവശ്യം കേട്ട് ഞെട്ടിയ വധു ഉടന്‍ തന്നെ തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം…
Read More » -
Breaking News
ഓടിക്കളിച്ച വിദ്യാലയ അങ്കണത്തില്‍ എമിലീനയെയും ആല്‍ഫ്രഡിനെയും അവസാനമായി അവര്‍ കണ്ടു; വിതുമ്പലടക്കി കൂട്ടുകാരും അധ്യാപകരും; കാറില്‍ തീപടര്‍ന്നു വെന്തുമരിച്ച കുഞ്ഞുങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി
ചിറ്റൂര്‍: അത്തിക്കോട് പൂളക്കാട്ടില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം കെവിഎം ഹൈസ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. കളിചിരികള്‍ നിറഞ്ഞ മുറ്റത്ത് ചേതനയറ്റ ശരീരം കൊണ്ടുവന്നതോടെ അധ്യാപകരും സഹപാഠികളും സ്ത്രീകളുമടക്കമുള്ളവര്‍ നിയന്ത്രണംവിട്ടു വിതുമ്പി. അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ (4), ആല്‍ഫ്രഡ് മാര്‍ട്ടിന്‍ (6), എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ആംബുലന്‍സുകളിലാണു മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചത്. രാവിലെ എട്ടുമുതല്‍ നാട്ടുകാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ എത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും നൂറുകണക്കിനു പൊതുജനങ്ങളും പൂക്കള്‍ അര്‍പ്പിച്ചു. പത്തരയോടെ ചിറ്റൂര്‍ ഹോളിഫാമിലി പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി എത്തിച്ചു. ഇന്നു വൈകുന്നേരം മൂന്നിനു അട്ടപ്പാടി താവണത്ത് വിവിധ സ്ഥലങ്ങളിലെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കരിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം…
Read More » -
Breaking News
ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയില്‍; വിവാഹം 6 മാസം മുന്‍പ്
തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത് ആണ് ഭര്‍ത്താവ്. ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്ച നേഹയും ഭര്‍ത്താവും ആലപ്പാട്ടെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി: വൈഗ.
Read More » -
Breaking News
രാവിലെ തന്നെ ഫിറ്റ്: 3 ബസ് ഡ്രൈവര്‍മാര്‍ക്ക് ‘ചെക്ക്’; കൊച്ചിയില്‍ വാഹനപരിശോധന ഹിറ്റ്
കൊച്ചി: നഗരത്തില്‍ അതിരാവിലെ മദ്യ ലഹരിയില്‍ ബസ് ഓടിച്ച 3 ഡ്രൈവര്‍മാര്‍ പിടിയില്‍. ഇടപ്പള്ളി ചേരാനല്ലൂര്‍, തേവരകലൂര്‍, തോപ്പുംപടികലൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസുകളില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇന്നലെ രാവിലെ 8.30നാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ട്രാഫിക് പൊലീസും ചേര്‍ന്നു വിവിധ സ്‌ക്വാഡുകളായി പരിശോധനക്കിറങ്ങിയത്. നിറയെ യാത്രക്കാരുള്ള ബസുകളാണ് മദ്യ ലഹരിയില്‍ ഡ്രൈവര്‍മാര്‍ ഓടിച്ചിരുന്നത്. പകരം ഡ്രൈവര്‍മാരെ നിയോഗിച്ചാണ് ഈ ബസുകള്‍ സര്‍വീസ് തുടര്‍ന്നത്. 2 ബസുകളിലെ യൂണിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 3 ബസുകളില്‍ ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ഒരു ബസും കസ്റ്റഡിയിലെടുത്തു. കലൂര്‍, ഇടപ്പള്ളി, ഹൈക്കോടതി ജംക്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ എണ്‍പതോളം ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. 18 ബസുകളില്‍ പോരായ്മ കണ്ടെത്തി. പല കുറ്റങ്ങള്‍ക്കായി വിവിധ…
Read More » -
Breaking News
നിതീഷ് വൈകൃതങ്ങള്‍ക്ക് അടിമ, വീഡിയോകളിലെ രംഗം ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ഭാര്യയെയും കാമുകിയെയും ഒരു ബെഡില്‍ കിടത്തി; ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച ചിത്രങ്ങളില്‍ സത്യമുണ്ട്; അഴുക്ക തന്ത, ചെറുക്കനെക്കാള്‍ മോശം?
കൊല്ലം: വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങള്‍ നല്‍കുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകള്‍. ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നാട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ അത് കുടുക്കായി മാറും. എന്നാല്‍ ഇതെല്ലാം അതിജീവിച്ചും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ നിതീഷിനും കുടുംബത്തിനും എതിരെ പ്രതിഷേധം കനക്കുകയാണ്. ഇവരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും പോലീസ് തുടങ്ങിയിട്ടുണ്ട്. ആത്മഹ്യാ കുറിപ്പ് തന്നെ കേസെടുക്കാന്‍ മതിയായ തെളിവാണ്. ഇപ്പോഴിതാ നിതീഷിന്റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. അതേസമയം, തന്റെ മരണത്തിന് ഉത്തരവാദികള്‍…
Read More » -
Breaking News
മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും
കൊല്ലം/ഷാര്‍ജ: ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാര്‍ജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയില്‍ എത്തി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍…
Read More » -
Breaking News
തെലങ്കാനയില്‍ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു; ആക്രമണം മുളകുപൊടി എറിഞ്ഞശേഷം, പ്രതികളെത്തിയത് സ്വിഫ്റ്റ് കാറില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐ നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ചന്തു റാത്തോഡാണ് കൊല്ലപ്പെട്ടത്. മലക്പേട്ടിലെ ഷാലിവാഹന നഗര്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അക്രമികള്‍ സ്വിഫ്റ്റ് കാറിലാണ് എത്തിയത്. മൂന്നോ നാലോ പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാറിലെത്തിയ കൊലയാളികള്‍ ആദ്യം റാത്തോഡിന് നേരെ മുളകുപൊടിയെറിഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നേതാവിനെ വെടിവച്ചിട്ടയുടന്‍ കൊലയാളികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ദേവരുപ്പലയിലെ സിപിഐ (എംഎല്‍) നേതാവായ രാജേഷുമായി തന്റെ ഭര്‍ത്താവിന് ശത്രുതയുണ്ടെന്ന് റാത്തോഡിന്റെ ഭാര്യ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More »