Breaking NewsCrimeLead NewsNEWS

നെയ്യാര്‍ഡാമില്‍ കൊല്ലപ്പെട്ട വയോധിക ക്രൂരപീഡനത്തിനിരയായി; പള്ളിയില്‍ പോകുന്നതിനിടെ പ്രതി സൗഹൃദം സ്ഥാപിച്ചു; ബൈക്കില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കൊണ്ടുപോയി; കന്യാകുമാരി സ്വദേശിയായ സ്ഥിരം ക്രിമിനല്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി ലിബിന്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെയ്യാര്‍ഡാമില്‍നിന്ന് പള്ളിയിലേക്ക് പോയ 60-കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജൂലായ് ഒന്നുമുതല്‍ ഇവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നെയ്യാര്‍ഡാം പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു.

Signature-ad

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. സിസിടിവി പരിശോധിച്ചതിലാണ് തിരുനെല്‍വേലി സ്വദേശിയിലേക്ക് പോലീസ് എത്തുന്നത്. വയോധികയുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ രേഖകള്‍ പ്രതി തന്നെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ നെയ്യാര്‍ഡാം സ്വദേശിയാണെന്ന് മനസ്സിലായത്.

പള്ളിയിലേക്ക് പോയിരുന്ന വയോധികയുമായി ലിബിന്‍ രാജ് സൗഹൃദം സ്ഥാപിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് കൊണ്ടിറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ ഇവരെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായാണ് വിവരം. പലപേരുകളിലായിരുന്നു ലിബിന്‍ രാജ് അറിയപ്പെടുന്നിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ലിബിന്‍ രാജ് എന്ന് പോലീസ് പറയുന്നു.

Back to top button
error: