Month: July 2025
-
Breaking News
‘യുക്രൈന് അത്യാധുനിക ആയുധങ്ങള്‍ നല്‍കും; 50 ദിവസത്തിനുള്ളില്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ റഷ്യക്ക് 100 ശതമാനം ഉപരോധം; റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ഉപരോധിക്കും’; ഇന്ത്യക്കും ചൈനയ്ക്കും പരസ്യ ഭീഷണിയുമായി ട്രംപ്; യൂറോപ്പിനു പിന്നാലെ നയംമാറ്റം പ്രഖ്യാപിച്ച് അമേരിക്ക
കീവ്/വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയോടൊപ്പം ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ ഉടന്‍ യുക്രൈനു വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മിച്ചു നാറ്റോയ്ക്കു കൈമാറും. ഇതിനു പണവും അവര്‍ നല്‍കും. റഷ്യന്‍ ആക്രമണങ്ങളില്‍നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് അത്യാധുനികമായ പാട്രിയറ്റ് മിസൈലുകള്‍ നല്‍കും. മറ്റു രാജ്യങ്ങള്‍ 17 പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതോ മുഴുവനായോ യുക്രൈനു കൈമാറുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കെതിരേ സെക്കന്‍ഡറി ഉപരോധം നടപ്പാക്കുന്നത് പാശ്ചാത്യ രാജ്യത്തിന്റെ വിദേശ നയത്തിന്റെ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തണമെന്നു അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും യുഎസ് സര്‍ക്കാരില്‍ സമ്മര്‍ദം…
Read More » -
Breaking News
ആണവായുധ പ്രയോഗത്തില്‍ വെന്തെരിയുന്ന ഇസ്രായേല്‍; ഇതോ ഇറാന്റെ ലക്ഷ്യം? ചിത്രം പുറത്തുവിട്ട് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍; വിവിവാദമായതോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പിന്‍വലിച്ച് തടിതപ്പി; ആണവായുധം വികസിപ്പിക്കുന്നതിന് എതിരെന്നും വിശദീകരണം
ടെഹ്‌റാന്‍: ഇസ്രായേലില്‍ ആണായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഷെയര്‍ ചെയ്ത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ്. മൊഹമ്മദ് ബാഗര്‍ ഗലീബയുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദിയാണ് വിവാദമായ ചിത്രം ഷെയര്‍ ചെയ്തത്. ഇസ്രയേലിനു മുകളിലേക്ക് ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്നത് ഇസ്രയേല്‍ മാപ്പ് ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചാണു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇൗ ചിത്രം ഉടന്‍ പിന്‍വലിച്ചെങ്കിലും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ഉടന്‍ പുറത്തുവിട്ടു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ വിശദീകരണവുമായി മെഹ്ദി രംഗത്തുവന്നു. തന്റെ പേജിന്റെ അഡ്മിനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും മെഹ്ദി പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് എതിരാണ്. അത് ഇറാന്റെ പ്രതിരോധമാകുമെന്നും കരുതുന്നില്ല. അത് അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്’ എന്നും മെഹ്ദി പറഞ്ഞു. ഇസ്രയേലിനു കനത്ത പ്രഹരമേല്‍പ്പിച്ചത് ആണവായുധം കൈവശം വച്ചിട്ടല്ല. യുക്രൈന്‍ റഷ്യയുമായി പിടിച്ചു നില്‍ക്കുന്നതും ആണവായുധമുള്ളതുകൊണ്ടല്ല. ആണവായുധങ്ങളുടെ സൈനിക ഉപയോഗം മിക്ക രാജ്യങ്ങളും കരുതുന്നതിലും പരിമിതമാണെന്നും മെഹ്ദി…
Read More » -
Breaking News
ഒടുവില്‍ സൈനയും; കായിക താരങ്ങള്‍ക്കിടെ വിവാഹ മോചനം തുടര്‍ക്കഥയാകുന്നു; പത്തുവര്‍ത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; ഇരുവരും ഒരേ കരിയറില്‍ മിന്നിത്തിളങ്ങി; ജീവിതം നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുമെന്ന് ബാഡ്മിന്റണ്‍ താരത്തിന്റെ പോസ്റ്റ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക താരങ്ങളുടെ വിവാഹങ്ങള്‍ക്കൊപ്പം അവ തകര്‍ന്നടിയുന്നതിന്റെ വാര്‍ത്തകളും നിറയുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റിലും മറ്റു കായിക ഇനങ്ങളിലും തിളങ്ങിനിന്ന നിരവധി താരങ്ങളാണു വിവാഹ മോചനം നേടിയത്. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന താരങ്ങളും ഒളിമ്പ്യന്‍മാരുമായ സൈന നേവാളും കശ്യപുമാണു വിവാഹ മോചിതരാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൈന തന്നെയാണ് വിവാഹമോചത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, സാനിയ എന്നിവരും വിവാഹ മോചിതരായിരുന്നു. സൈനയുടെ പോസ്റ്റ് ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്കു കൊണ്ടുപോവുന്നു. വളരെയധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും കശ്യപ്പ് പരുപ്പള്ളിയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ സ്വയവും പരസ്പരവും സമാധാനം, വളര്‍ച്ച, ഹീലിങ് എന്നിവ തിരഞ്ഞെടുക്കുകയാണ്. ഓര്‍മകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്, മുന്നോട്ടും എല്ലാ നന്‍മകളും ആശംസിക്കുകയാണ്. ഈ സമയത്തു ഞങ്ങളെ മനസ്സിലാക്കുകയും സ്വകാര്യതയെ ബഹുാമാനിക്കുകയും ചെയ്തതിനു നന്ദി എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സൈന നേവാള്‍ കുറിച്ചത്. 2018 ഡിസബര്‍…
Read More » -
Breaking News
സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സര്‍വകലാശലകളെ ഇനിയും കലുഷിതമാക്കരുത്; നിയമപരമായി പ്രവര്‍ത്തിക്കാന്‍ വിസിയും ഗവര്‍ണറും തയാറാകണം; കോടതി പറഞ്ഞുവിട്ടവര്‍ ഗൂഢ താത്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍; കോടതി വിധിക്കു പിന്നാലെ പ്രസ്താവനയുമായി സിപിഎം
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ് ചാൻസലർമാരും നടത്തുന്നത് ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളുമാണെന്ന് ഹൈക്കൊടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി പൂർണമായും നിയമവിരുദ്ധ നടപടിയാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുള്ളത്. സമാനമായ ഒട്ടേറെ വിധികൾ കാറ്റി പറത്തിയാണ് ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തിയത് എന്നതും വസ്തുതയാണ്. താൽകാലിക വിസി നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന് ഒരിക്കൽ കൂടി കോടതി പറഞ്ഞിരിക്കുന്നു. ആർഎസ്‌എസിന് സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ നടത്തുന്ന കയ്യേറ്റങ്ങൾ മാത്രമായേ ചാൻസലർ എന്ന അധികാരമുപയോഗിച്ച് താൽകാലിക വൈസ് ചാൻസലർമാരെ കയറൂരിവിട്ടുള്ള പ്രവർത്തനങ്ങളെ കാണാനാകൂ. ചട്ട വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും ഞങ്ങൾ നേരിടുമെന്ന് പറയുന്നത് അക്കാദമിക മേഖലയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ്. സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന സർവകലാശാലകളിൽ നിയമപരമായി തന്നെ അർപ്പിതമായ അധികാരം…
Read More » -
Breaking News
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക അസ്ഥിരാവസ്ഥയ്ക്കും രാജ്യാന്തര സൗഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ക്കുമിടയില്‍ പാകിസ്താന്‍ ക്രിക്കറ്റിലും അഴിമതിയുടെ കൊടുങ്കാറ്റ്. സാമ്പത്തിക ക്രമക്കേട്, രഹസ്യ ഇടപാടുകള്‍, നിയമവിരുദ്ധ നിയമനങ്ങള്‍ എന്നിങ്ങനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) മുഖം മൂടി വലിച്ചുകീറുന്ന റിപ്പോര്‍ട്ട് പാക് ഓഡിറ്റര്‍ ജനറല്‍ (എജിപി) പുറത്ത്. പാക് ക്രിക്കറ്റിനെ നന്നാക്കാനല്ല, മറിച്ചു കൊള്ളടയിക്കുകയാണു പിസിബി ചെയ്യുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കോടികള്‍ കൊള്ളയടിച്ചതിന്റെ ഉദാഹരണമാണെന്നു ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ആരോപിച്ചു. കളിക്കാര്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യത്തിനു പണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി സുരക്ഷയേര്‍പ്പെടുത്തിയ പോലീസിനു ഭക്ഷണയിനത്തില്‍ ചെലവിട്ടത് രണ്ടുകോടി രൂപയ്ക്കു തത്തുല്യമാണ് പാകിസ്താന്‍ രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കളിക്കാരടക്കമുള്ളവര്‍ക്കു പണം ചെലവിടുന്നതു മനസിലാക്കാമെങ്കിലും സ്വന്തം രാജ്യത്തു ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവര്‍ക്കായി ഇത്രയും പണം എന്തിനു ചെലവിട്ടെന്നാണ് ഓഡിറ്റിലെ ചോദ്യം. സാധാരണ പാകിസ്താനികള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കു ബിരിയാണിയും…
Read More » -
Breaking News
വീണ്ടും പ്രതീക്ഷ; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; സൂചന നല്‍കി അഭിഭാഷകന്‍; യെമന്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചര്‍ച്ച നയിച്ച് കാന്തപുരവും; ബ്ലഡ് മണി എട്ടുകോടി മതിയാകില്ലെന്നും സൂചന
സനാ: യെമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ മറ്റന്നാള്‍ നടപ്പായേക്കില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. മോചനത്തിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്, സര്‍ക്കാര്‍ സ്വകാര്യമായി നടത്തുന്ന ചര്‍ച്ചകളിലൂടെ നല്ലത് പ്രതീക്ഷിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി യെമനില്‍ നിര്‍ണായക ചര്‍ച്ച നടക്കുകയാണ്. കാന്തപുരം എപി അബൂബക്കര്‍ മുസ്് ലിയാരുടെ അഭ്യര്‍ഥന പ്രകാരമാണ് യെമന്‍ സൂഫി പണ്ഡിതന്‍ ഇടപെട്ട് ചര്‍ച്ചയൊരുക്കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സുഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലോകത്തിലെ തന്നെ പ്രമുഖ സൂഫി പണ്ഡിതരില്‍ ഒരാളായ ഹബീബ് ഉമറുമായി കാന്തപുരം അബൂബക്കര്‍ മുസ് ലിയാര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ഹബീബ് ഉമറിന്റെ നിര്‍ദേശങ്ങള്‍ പ്രതിനിധി അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വക്കണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.…
Read More » -
Breaking News
ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്‍; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്‍കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന്‍ ഓസ്‌കറിലേക്ക് എത്തുമ്പോള്‍
സി. വിനോദ് കൃഷ്ണന്‍ ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന്‍ കമല്‍ ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന്‍ ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്‌കര്‍, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്‌കാരവുമായിരുന്നു നമുക്ക് ഒസ്‌കര്‍. സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്‍. റഹ്മാന്‍, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്‌കര്‍ കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്‌കര്‍ കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന്‍ എന്നാണ്. അവിടെ തുടങ്ങുന്നു…
Read More » -
Breaking News
നിമിഷപ്രിയയ്ക്കായി കാന്തപുരത്തിന്റെ ഇടപെടൽ, ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു
ന്യൂഡൽഹി: വധശിക്ഷയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശുഭ പ്രതീക്ഷയുടെ വാർത്താകൾ പുറത്തുവരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. കൂടാതെ നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര…
Read More » -
Breaking News
ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി
കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ. ഗവർണറുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഈ 2 സർവകലാശാലകളിലും സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. നിലവിൽ ഈ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലയെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയത്തായിരുന്നു ഈ നിയമനം. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഇതുമറികടന്നു ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ…
Read More » -
Breaking News
അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺകുട്ടികൾ ആശുപത്രിയിൽ
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. തങ്ങളെ ചില അന്തേവാസികൾ പരിഹസിച്ചെന്നും ഇതിനെ തുടർന്നുണ്ടായ വിഷമമാണ് ആത്മഹത്യ ശ്രമത്തിനു പിന്നിലെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.
Read More »