Month: July 2025

  • Breaking News

    കൊല്ലത്ത് കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലി മലപ്പുറം സ്വദേശി; യുവതി രണ്ടു മക്കളുടെ മാതാവ്

    കൊല്ലം: ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈല്‍സ് ഒരു വര്‍ഷംമുന്‍പായിരുന്നു തുടങ്ങിയത്. കടയിലെ മാനേജരാണ് ദിവ്യാമോള്‍. അലിയും ദിവ്യയും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ വീട്ടില്‍ എത്താത്തപ്പോള്‍ ഷോപ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് രണ്ടുപേര്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പാണ് ലാവിഷ് എന്ന പേരില്‍ ആയൂരില്‍ ഈ തുണിക്കട ആരംഭിക്കുന്നത്. ചടയമംഗലത്തും ഇവര്‍ക്ക് മറ്റൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ദിവ്യമോള്‍ ഇവിടെയും ജീവനക്കാരിയായിരുന്നു. പുതിയ…

    Read More »
  • Breaking News

    പ്രണയം നടിച്ച് മുറിയിലെത്തിച്ച് പീഡനം, യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണി; ബസ് ജീവനക്കാരന്‍ പിടിയില്‍

    കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ പ്രതിപിടിയില്‍. മാറാട് അരക്കിണര്‍ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ (24) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരനായ പ്രതി മലപ്പുറം സ്വദേശിനിയായ യുവതിയോട് പ്രണയം നടിച്ച് ഏപ്രില്‍ മൂന്നിന് മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് നിര്‍ബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്‌ന വീഡിയോ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വാഴയൂര്‍വെച്ച് പ്രതി പിടിയിലാകുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ അരുണ്‍, സന്തോഷ്, എസ്സിപിഒ വിഷ്ലാല്‍, സിപിഒ ജിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Breaking News

    പൊന്‍മുട്ടയിടുന്ന താറാവായി ഐപിഎല്‍; പ്രതിവര്‍ഷം പലിശയായി 1000 കോടി കൈയില്‍; ബിസിസിഐയുടെ ആകെ വരുമാനത്തിന്റെ 59 ശതമാനവും കുട്ടിക്രിക്കറ്റിലൂടെ; കരുതല്‍ ധനം 30,000 കോടി!

    ന്യൂഡല്‍ഹി:  ക്രിക്കറ്റിലൂടെ പണം വാരി ബിസിസിഐ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയുടെ വരുമാനം ബിസിസിഐ ഉണ്ടാക്കിയെന്നാണ് കണക്ക്. ഇതില്‍ 5,761 കോടി രൂപ ഐപിഎല്ലിലൂടെയാണ്. അതായത് വരുമാനത്തില്‍ 59 ശതമാനവും എത്തുന്നത് ഐപിഎല്ലിലൂടെ. ഐപിഎല്‍ മീഡിയ അവകാശം വിറ്റഴിച്ചതിന് പുറമെ രാജ്യാന്തര മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം വഴി 361 കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കിയത്. ഇതുകൂടാതെ 30,000 കോടി രൂപയ്ക്കടുത്ത് ബിസിസിഐയുടെ കയ്യില്‍ കരുതല്‍ ധനമുണ്ട്. ഇതില്‍ നിന്നും പലിശയായി വര്‍ഷത്തില്‍ 1,000 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ കരാര്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ കരുതല്‍ ധനത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ബ്രാന്‍ഡിങ് പരസ്യ കമ്പനിയായ റീഡിഫ്യൂഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷന്തോറും ഐപിഎല്ലിന്‍റെ പ്രചാരം ഏറിവരുന്നെന്നും അതനുസരിച്ച് മീഡിയ റൈറ്റ്സ് ഉയരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാൻ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ…

    Read More »
  • Breaking News

    സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തി; മോഷണമുതല്‍ ആണെന്ന് അറിഞ്ഞു തന്നെ വാങ്ങി; ഓമല്ലൂരില്‍ സ്‌കൂട്ടര്‍ മോഷ്ടാവും തൊണ്ടി മുതല്‍ വാങ്ങിയ ആളും അറസ്റ്റില്‍

    പത്തനംതിട്ട: ഓമല്ലൂര്‍ അഞ്ജലി ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടില്‍ നിന്നും ഓമല്ലൂര്‍ ആറ്റരികം തയ്യില്‍ പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസം വിഷ്ണു (33), ആറ്റരികം പടിഞ്ഞാറേ കടുംപള്ളില്‍ വീട്ടില്‍ ശശിക്കുട്ടന്‍ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്‌കൂട്ടര്‍ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഇയാള്‍ വിഷ്ണുവില്‍ നിന്നും സ്‌കൂട്ടര്‍ വാങ്ങിയത് എന്ന് അന്വേഷണത്തില്‍ വെളിവായി. 13 ന് വൈകിട്ട് 6. 30 നാണ് ഓമല്ലൂര്‍ പുത്തന്‍പീടിക പാറപ്പാട്ട് തെക്കേ മുറിയില്‍ ലിജോയുടെ സ്‌കൂട്ടര്‍ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നല്‍കിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും…

    Read More »
  • Breaking News

    മകളുമായുള്ള സൗഹൃദം ചോദ്യംചെയ്ത് തര്‍ക്കം; ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

    ഇടുക്കി: ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്പ്രേ പതിക്കുകയായിരുന്നു. സ്പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു    

    Read More »
  • Breaking News

    അന്തേവാസിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വിവാഹം കഴിപ്പിച്ചു; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

    പത്തനംതിട്ട: സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് മറച്ച് വെച്ച് വിവാഹം നടത്തിയ കേസിലാണ് നടപടി. അതേസമയം മറ്റൊരു കേസില്‍ അനാഥാലയം നടത്തിപ്പുകാരിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും, അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയര്‍ന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. അന്തേവാസിയായിരുന്ന കാലത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നാണ് ആരോപണം. അതേസമയം അനാഥാലയം നടത്തിപ്പുകാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ തല്ലി എന്ന പരാതിയിലാണ്…

    Read More »
  • Breaking News

    സിസിടിവിയില്‍ കുടുങ്ങി എഡിജിപി; ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്, ഒപ്പം രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകളും

    പത്തനംതിട്ട: എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകളും ട്രാക്ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്തു നിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമായിരുന്നു. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. അതേസമയം ട്രാക്ടറില്‍ ശബരിമലയിലേക്കു യാത്ര ചെയ്തതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി. മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വന്നതെന്നും കാലുവേദന അനുവഭപ്പെട്ടതുകൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നും വിശദീകരണത്തില്‍ പറയുന്നു. പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ്…

    Read More »
  • Breaking News

    ബന്നി പുൽമേടുകളിൽ 70 ഹെക്ടറിൽ പുള്ളിമാനുകൾക്ക് വാസസ്ഥാനമൊരുക്കി വൻതാര

    ഗുജറാത്തിലെ ബന്നി പുൽമേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകൾക്ക് ആവാസവ്യവസ്ഥയൊരുക്കി വൻതാര. അനന്ത് അംബാനി നേതൃത്വം നൽകുന്ന സംരംഭമാണ് വൻതാര. ഗുജറാത്ത് സർക്കാരിന്റെ വനം വകുപ്പുമായി ചേർന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടർ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ദുർബലവുമായ പുൽമേടുകളുടെ ആവാസവ്യവസ്ഥകളിൽ ഒന്നാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്. ഇവിടുത്തെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗമായ അനന്ത് അംബാനി സ്ഥാപിച്ച വൻതാര വന്യജീവി സംരക്ഷണ സംരംഭമെന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ജാംനഗറിൽ ഗ്രീൻസ് സുവോളജിക്കൽ, റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും വൻതാര നടത്തുന്നു. ഇവിടെ നിന്നാണ് പുള്ളിമാനുകളെ എത്തിച്ചത്. പ്രത്യേകം ഡിസൈൻ ചെയ്ത ആംബുലൻസുകളിലാണ് പുള്ളിമാനുകളെ ബന്നി ഗ്രാസ് ലാൻഡ്‌സിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ 2600 സ്‌ക്വയർ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്.

    Read More »
  • Breaking News

    കളക്ടറുടേതടക്കം മൊഴികള്‍ ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

    കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായ മൊഴികള്‍. വിഷയത്തില്‍ കളക്ടറുടെ മൊഴി പിപി ദിവ്യയ്ക്ക് അനുകൂലമാണ്. ഇതുകൂടാതെ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തും നവീന്‍ ബാബുവിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാര്‍ട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നല്‍കി. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. എന്നാല്‍ ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധേയമാണ്.

    Read More »
  • Breaking News

    വിവാദപരാമര്‍ശം, സൂംബാ ഡാന്‍സ്… ഒടുവില്‍ മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടില്‍; പ്രതികരണം തെറ്റായിരുന്നുവെന്ന് സിപിഐ വിലയിരുത്തല്‍

    കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. വ്യാഴാഴ്ച, മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്‌കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ‘വീട്ടുകാര്‍ വളരെ ദുഃഖാവസ്ഥയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. നാളെ എത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മുഖ്യമന്ത്രിയുടെ നേത്വത്തില്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യും’- മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി ചിഞ്ചുറാണിയുടെ നടപടി വിവാദമായിരുന്നു. സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാ നേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും വിവാദമായി. ഇത് വന്‍തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രി മിഥുന്റെ വീട്ടില്‍ എത്തിയത്. ”വിദ്യാര്‍ഥി…

    Read More »
Back to top button
error: