Month: July 2025

  • Breaking News

    സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ എണ്‍പതിനായിരത്തോളം വീഡിയോകളും ഫോട്ടോകളും! ബാങ്കോക്കിലെ ബുദ്ധസ സന്യാസി നാടുവിട്ടത് പിന്നാലെ സത്യം പുറത്ത്; സിക ഗോള്‍ഫ് ‘ബ്ലാക്ക് മെയിലിംഗില്‍’ കൊയ്തത് നൂറ് കോടി; തായ്‌ലന്‍ഡിനെ ഞെട്ടിച്ച ‘സെക്‌സ് കുംഭകോണം’

    ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് റെക്കോര്‍ഡ് ചെയ്തതിന് ശേഷം അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ യുവതിക്കെതിരെ പോലീസ് കേസെടുത്തത് തെളിവുകളെല്ലാം പരിശോധിച്ച്. സിക ഗോള്‍ഫ് എന്നറിയപ്പെടുന്ന 35 കാരിയായ വിലാവന്‍ എംസാവത്, നിരവധി പ്രവിശ്യകളിലെ പ്രശസ്തങ്ങളായ ബുദ്ധ വിഹാരങ്ങളിലെ മുതിര്‍ന്ന സന്യാസിമാരെ ബ്ലാക്ക്മെയില്‍ ചെയ്തതിനും, കള്ളപ്പണം വെളുപ്പിക്കല്‍, മോഷണ വസ്തുക്കള്‍ സ്വീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ എണ്‍പതിനായിരത്തോളം വീഡിയോകളും ഫോട്ടോകളുമാണ് ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിനായി എല്ലാ വിധ സാങ്കേതിക സംവിധാനങ്ങളും ഇവിടെ എംസാവത്ത് ഒരുക്കിയിരുന്നു. പോലീസ് കണ്ടെടുത്ത ഇവരുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിരവധി സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്. സന്യാസിമാരില്‍ പലരും പരമ്പരാഗത ഓറഞ്ച് വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വെളിപ്പെടുത്തി. ചൊവ്വാഴ്ച നോന്തബുരി പ്രവിശ്യയിലെ വീട്ടില്‍ വെച്ചാണ് എംസാവത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഒരു…

    Read More »
  • Breaking News

    കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിടം തകര്‍ന്നുവീണു; തേവലക്കരയില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വകുപ്പു മന്ത്രി

    പത്തനംതിട്ട: കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നത്. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് സംഭവം. അതേസമയം, കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.  

    Read More »
  • Breaking News

    ഓര്‍മദിനത്തില്‍ തന്നെ അനാദരം! ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി; പകരം മന്ത്രി റിയാസിന്റെ പേരില്‍ ഫലകം

    കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ‘ഭരണം മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പൊട്ടിച്ച് മാറ്റിവെച്ച് പുതിയത് സ്ഥാപിച്ചു. ശുദ്ധ തോന്നിവാസമല്ലേ നടക്കുന്നത്’, എന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാല്‍, പുതിയ ഫലകം വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാര്‍ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം. അതേസമയം,…

    Read More »
  • Breaking News

    രണ്ടു താരങ്ങള്‍ പുറത്ത്; കുല്‍ദീപും അര്‍ഷ് ദീപും ടീമില്‍; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരം; ബുംറ കളിക്കുമോ എന്നു കണ്ണുനട്ട് ആരാധകര്‍; ജയം നിര്‍ണായകം

    മുംബൈ: ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സ് തോല്‍വി വഴങ്ങി അഞ്ച് മത്സര പരമ്പരയില്‍ 1-2ന് പിന്നിലായതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേഗിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷയെങ്കിലും നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍. നാലാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് വെംഗ്‌സര്‍ക്കാര്‍ റേവ് സ്പോര്‍ട്സിനോട് പറഞ്ഞു. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്‌സര്‍ക്കാര്‍ വ്യക്തമാക്കി. നാലാം ടെസ്റ്റില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിംഗിനെയും കളിപ്പിക്കണം. ഇരുവരും ടീമിലെത്തുമ്പോള്‍ ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറുമാകും പുറത്തുപോകുക. പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനുള്ള അർഷ്ദീപിന്‍റെ മികവും നിര്‍ണായകമാകും.…

    Read More »
  • Breaking News

    ചതുപ്പില്‍ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലില്‍നിന്നു പുറത്തിറങ്ങിയ ആള്‍ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍

    കൊച്ചി: കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍. വടുതല സ്വദേശി പോഴമംഗലം ജിബിന്‍ ജോണിയെ (35)യാണ് എക്സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്‌സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിന്‍തുടര്‍ന്ന് പിടികൂടി. കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍; ജോലി കിട്ടിയത് ആശ്രിത നിയമനം വഴി; ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തില്‍ തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ…

    Read More »
  • Breaking News

    ഇന്നു ‘ബുധന്‍’ വിപരീതദിശയിലേക്ക് സഞ്ചരിക്കും; ഈ രാശിക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

    ഇന്ന് (2025 ജൂലായ് 18-ന്) ‘ബുധന്‍’ കര്‍ക്കിടകം രാശിയില്‍നിന്നു പിന്തിരിയും. ഇത് നമ്മുടെ ചിന്തകളെയും ആശയവിനമയത്തെയും മുന്‍കാല പ്രവര്‍ത്തനങ്ങളെയും പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ അവസരമൊരുക്കും. കര്‍ക്കിടത്തില്‍ ബുധന്‍ പിന്തിരിയുന്നതിന്റെ സ്വാധീനം വൈകാരികമായി കുടുംബജീവിതത്തിലും കൂടുതലായി കാണപ്പെടും. പഴയ ബന്ധങ്ങളെയും മുന്‍കാല കാര്യങ്ങളെയും വീണ്ടും ഓര്‍ക്കാനും കാണാനും മെച്ചപ്പെടുത്താനും ക്രമീകരിക്കാനുമുള്ള സമയമാണിത്. സാമ്പത്തിക കാര്യങ്ങള്‍ പുനഃപരിശോധിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത ചെലവുകളോ സങ്കീര്‍ണതകളോ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രത്യേകിച്ചും പ്രധാനമാണ്. ബുധന്‍ വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നത് ആശയവിനമയത്തില്‍ തെറ്റിദ്ദാരണകള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന് ജാഗ്രത ആവശ്യമാണ്. കര്‍ക്കിടകം വൈകാരികവും ഗാര്‍ഹികവുമാണ്. അതിനാല്‍ ഈ സമയത്ത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, വൈകാരിക വ്യക്തത, സ്വയം വിലയിരുത്തല്‍ എന്നിവ ആവശ്യമായി വന്നേക്കാം. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനുമുള്ള സമയമാണിത്. വിവിധ രാശികളില്‍ ഇത് എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് നോക്കാം. ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും…

    Read More »
  • Breaking News

    വിപണി വീണ്ടും താഴേക്ക്; സെന്‍സെക്‌സ് 82,000 നു താഴെ; ആക്‌സിസ് ബാങ്കും ഷോപ്പേഴ്‌സ് ബാങ്കും നഷ്ടത്തില്‍; റൂട്ട് മൊബൈല്‍ ഓഹരി വിലയില്‍ കുതിപ്പ്

    മുംബൈ: വിപണി വീണ്ടും താഴ്ചയിലേക്കു നീങ്ങുകയാണ്. തുടക്കത്തില്‍ ചാഞ്ചാടിയ ശേഷം വിപണി ക്രമമായി താഴ്ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് നിഫ്റ്റി 90 പോയിന്റ് നഷ്ടത്തിലായി. സെന്‍സെക്‌സ് 82,000 നു താഴെ എത്തി. ബാങ്ക്, ധനകാര്യ ഓഹരികളും ഇന്നു നല്ല താഴ്ചയിലാണ്. തുടക്കത്തില്‍ ഉയര്‍ന്നു നീങ്ങിയ മിഡ് ക്യാപ് 100 സൂചികയും നഷ്ടത്തിലേക്കു മാറി. പ്രശ്‌നകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു വകയിരുത്തല്‍ കൂടുകയും ലാഭം കുറയുകയും ചെയ്ത ആക്‌സിസ് ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു. നുവാമ ലക്ഷ്യവില 6030 രൂപയാക്കി ഉയര്‍ത്തിയ എച്ച്ഡിഎഫ്‌സി എഎംസി രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ഒന്നാം പാദ വരുമാനം കുറവായിട്ടും റൂട്ട് മൊബൈല്‍ ഓഹരി വില മൂന്നു ശതമാനത്തോളം കയറി. ഡാറ്റാ വരുമാനം അടക്കം റവന്യൂവില്‍ നല്ല വളര്‍ച്ച കാണിക്കുകയും കട ബാധ്യത കുറയ്ക്കുകയും ചെയ്ത ടാറ്റാ കമ്യൂണിക്കേഷന്‍സ് ഓഹരി നാലു ശതമാനം മുന്നേറി. വിറ്റുവരവ് 8.58 ശതമാനം കൂടുകയും നഷ്ടം 30 ശതമാനം…

    Read More »
  • Breaking News

    നെത്തോലി എളുപ്പത്തില്‍ ക്ലീനാക്കാം; കത്തിയും കത്രികയും വേണ്ട! എണ്ണ ഇല്ലാതെ വാഴയിലയിലൊരു കിടിലന്‍ റെസിപ്പിയും

    നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക വിളിപ്പേരുള്ള പൊടി മീന്‍ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോള്‍ വിലക്കുറവില്‍ നെത്തോലി സുലഭമായി കിട്ടും. ചെറിയ മീനുകള്‍ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പണിയാണ്. ഇനി ആ ടെന്‍ഷന്‍ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വെട്ടിയെടുക്കാം. മാത്രമല്ല, മുള്ളും കളഞ്ഞ് എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല് ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോള്‍ വയറ് ഭാഗം മുഴുവനായും രണ്ടായി പിളര്‍ത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇനി നെത്തോലി ഇങ്ങനെ വൃത്തിയാക്കി വറുത്തെടുത്താല്‍ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും നല്‍കാം. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്…

    Read More »
  • Breaking News

    ലൈന്‍ അപകടാവസ്ഥയില്‍ ആയിട്ട് വര്‍ഷങ്ങള്‍; പ്രധാന അധ്യാപികയുടേത് ഗുരുതര വീഴ്ച; സ്‌കൂളിലെ അനധികൃത നിര്‍മാണം തടയാന്‍ സാധിച്ചില്ല; അനാസ്ഥകള്‍ എണ്ണിപ്പറഞ്ഞ് ഡിജിഇ റിപ്പോര്‍ട്ട്‌

    കൊല്ലം: കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സ്കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല. സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. കുട്ടിയുടെ അമ്മ സുജ നാട്ടിൽ എത്തുംവരെ മിഥുന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും.…

    Read More »
  • India

    ഇന്ധന വില കുറയും! സൂചന നല്‍കി കേന്ദ്ര മന്ത്രി; നിര്‍ണായക പ്രഖ്യാപനം ഉടന്‍?

    ന്യൂഡല്‍ഹി: അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയാന്‍ ഇതോടെ സാദ്ധ്യത തെളിഞ്ഞു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞതും ഒപ്പെക് എണ്ണ ഉത്പാദനം ഉയര്‍ത്തിയതും ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ഉത്പാദന ചെലവ് താഴുന്നതിനാല്‍ ഇന്ധന വില കുറയ്ക്കാന്‍ അനുകൂല സാഹചര്യമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഇന്ധന വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെടുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ക്രൂഡോയില്‍ ഉപയോഗിച്ച് എണ്ണക്കമ്പനികള്‍ നേട്ടമുണ്ടാക്കുമ്പോഴും രാജ്യത്തെ ചെറുകിട ഉപഭോക്താക്കള്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു. നിലവില്‍ രാജ്യത്തെ മുന്‍നിര റിഫൈനറികള്‍ റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ടില്‍…

    Read More »
Back to top button
error: