Breaking NewsKeralaLead NewsNEWS

കളക്ടറുടേതടക്കം മൊഴികള്‍ ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായ മൊഴികള്‍. വിഷയത്തില്‍ കളക്ടറുടെ മൊഴി പിപി ദിവ്യയ്ക്ക് അനുകൂലമാണ്. ഇതുകൂടാതെ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തും നവീന്‍ ബാബുവിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്.

ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാന്‍ നവീന്‍ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Signature-ad

യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാര്‍ട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നല്‍കി. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി.
എന്നാല്‍ ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധേയമാണ്.

Back to top button
error: