Month: July 2025

  • Breaking News

    അവസാനം വെടിനിര്‍ത്തല്‍! സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് സമവായത്തിലേക്ക്; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും; മന്ത്രി ബിന്ദുവും മോഹനന്‍ കുന്നുമ്മലും ചര്‍ച്ച നടത്തി; സര്‍ട്ടിഫിക്കറ്റുകളിലും വിസി ഒപ്പിട്ടു

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വെടിനിര്‍ത്തലിലേക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇതോടെയാണ് ഭരണപ്രതിസന്ധി സമവായത്തിലേക്ക് നീങ്ങിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മല്‍ ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെത്തിയ വി.സി കെട്ടിക്കിടന്ന വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ടു. സര്‍ക്കാര്‍ അഭ്യര്‍ഥിച്ച പ്രകാരമാണ് വി.സി എത്തിയതെന്നും പ്രതിഷേധവും സമരവും ഒഴിവാക്കി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു. സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ തുടങ്ങിയ പ്രതിഷേധം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടിയത്. രാജ്ഭവനുമായി സര്‍ക്കാര്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് വിവരം. മന്ത്രിമാരായ ആര്‍.ബിന്ദുവും പി.രാജീവും ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. എസ്.എഫ്.ഐ ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞ് സര്‍വകലാശാലയില്‍ നിന്ന് മാറിനിന്ന വി.സി മോഹനന്‍ കുന്നമ്മല്‍ കനത്ത പൊലീസ് അകമ്പടിയില്‍ ഓഫീസിലെത്തി1800 വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ടു. താന്‍…

    Read More »
  • Breaking News

    വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം

    റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു. ശബ്ദത്തെയും തോല്‍പ്പിച്ചു ‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം. ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ…

    Read More »
  • Breaking News

    കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണൊപ്പം തിളങ്ങാന്‍ തൃശൂരിന്റെ ഗഡികള്‍; കൊച്ചി ഒഴികെ എല്ലാ ടീമുകളിലും സാന്നിധ്യം; നിലനിര്‍ത്തിയത് ലക്ഷങ്ങള്‍ മുടക്കി; ചില്ലറക്കാരല്ല ഏഴുപേര്‍

    തൃശൂര്‍: കെസിഎല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍നിന്ന് ഏഴു താരങ്ങള്‍. കൊച്ചി ഒഴികെ എല്ലാ ടീമുകളിലും തൃശൂരില്‍നിന്നുള്ള യുവതാരങ്ങള്‍ ഇടംപിടിച്ചു. എന്‍.എം. ഷറഫുദ്ദീന്‍, സി.വി. വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ.എ. അരുണ്‍, ടി.വി. കൃഷ്ണകുമാര്‍, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരാണു കളിക്കുക. കേരള ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണു ഷറഫുദീന്‍. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്‌സിനായി മികച്ച ബൗളിംഗ് കാഴ്ചവച്ചു. 12 കളികളില്‍നിന്നു 19 വിക്കറ്റുകളും നേടി. ബൗളിംഗ് പട്ടിയിലെ രണ്ടാം സ്ഥാനത്തിനൊപ്പം മികച്ച ബാറ്റിംഗും കണക്കിലെടുത്ത് ടൂര്‍ണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുത്തു. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുഫക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയ്ക്കാണു കൊല്ലം ഷറഫുദ്ദീനെ നിലനിര്‍ത്തിയത്. ഡല്‍ഹിയില്‍ കളിച്ചുവളര്‍ന്ന്, കുച്ച് ബിഹാര്‍ ട്രോഫിയിലൂടെ താരമായി ഉയര്‍ന്ന ബാറ്റ്‌സ്മാനാണു വത്സണ്‍ ഗോവിന്ദ്. 2018-19ലെ കുച്ച് ബിഹാര്‍ ട്രോഫിയില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 1235 റണ്‍സാണു നേടിയത്. ഈ പ്രകടനം അണ്ടര്‍…

    Read More »
  • Breaking News

    എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍

    കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല. മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍…

    Read More »
  • Breaking News

    ‘ലൈന്‍’ സെറ്റായത് ഓണ്‍’ലൈനി’ല്‍! 31 കാരന്റെ മണവാട്ടിയാകാന്‍ 47 കാരി കടല്‍കടന്നെത്തി, മതവുംമാറി

    ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ 31കാരനെ വിവാഹം കഴിക്കുന്നതിനായി 47കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തി. കുടുംബത്തിന്റെ പിന്തുണയോടെ വിവാഹിതരായ ഇരുവരുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിന്‍ഡി റാസ്മസ്സന്‍ എന്ന ഇല്ലിനോയിസ് സ്വദേശിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് സ്വദേശിയെ വിവാഹം കഴിച്ചത്. പാകിസ്ഥാനിലെത്തിയ മിന്‍ഡി ഇസ്ലാംമതം സ്വീകരിച്ച ശേഷമാണ് വിവാഹിതയായത്. ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലൂടെയാണ് മിന്‍ഡി സാജിദിനെ കണ്ടുമുട്ടിയത്. 90 ദിവസത്തെ വിസിറ്റിംഗ് വിസയ്ക്ക് മിന്‍ഡി ഈ മാസം ആദ്യം പാകിസ്ഥാനിലെത്തി. മിന്‍ഡി ഇസ്ലാംമതം സ്വീകരിച്ചതായും സുലേഖ എന്ന പുതിയ പേര് സ്വീകരിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മിന്‍ഡിയെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും താനോ തന്റെ കുടുംബമോ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സാജിദ് പറഞ്ഞു. മിന്‍ഡി പക്വതയെത്തിയ സ്ത്രീയാണെന്നും സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും സാജിദ് പറഞ്ഞു. തങ്ങളുടെ സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹിതരായതെന്നും സാജിദ് പറഞ്ഞു. ഓണ്‍ലൈനില്‍ കണ്ടുമുട്ടിയയാളെ…

    Read More »
  • Breaking News

    അതിഥികള്‍ക്കു ഹസ്തദാനം കൊടുക്കുമ്പോള്‍ പോലും ചുവന്നു ചതഞ്ഞു തടിക്കുന്ന കൈകള്‍; ട്രംപിന്റെ അസുഖം ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സിയെന്ന് ഡോക്ടര്‍; പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത് ‘വേദനാ’ജനകം

    ന്യൂയോര്‍ക്ക്: അതിഥികള്‍ക്ക് ഹസ്തദാനം നല്‍കി സ്വീകരിക്കുമ്പോള്‍ വരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ കൈ ചതഞ്ഞതു പോലെ ചുവന്ന് വരുന്നുവെന്നും നീരുവയ്ക്കുന്നുവെന്നും വെളിപ്പെടുത്തിയത് ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ലയാണ്. പ്രസിഡന്‍റ് സ്ഥാനത്തിരിക്കെ ഹസ്തദാനം ഒഴിവാക്കാന്‍ പറ്റില്ലെന്നതും ട്രംപിന് ‘വേദന’യുണ്ടാക്കുന്നതാണ്. 78കാരനായ ട്രംപിന് കാല്‍മുട്ടിന് താഴേക്ക് നീര് വയ്ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപിനെ ചില പരിശോധനകള്‍ക്കും വിധേയനാക്കിയെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. വിശദമായ പരിശോധനയില്‍ ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (CVI) എന്ന രോഗാവസ്ഥയാണെന്നും പ്രാരംഭദശയാണെന്നും കണ്ടെത്തി. ട്രംപിന്‍റെ ആരോഗ്യത്തില്‍ പക്ഷേ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും 70 വയസു കഴിഞ്ഞവരില്‍ ഇതൊക്കെ സാധാരണമാണെന്നും ഡോ. സീനിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് CVI? കാലിലെ ഞരമ്പുകള്‍ക്ക് ആവശ്യമായത് പോലെ രക്തയോട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഇതോടെ ഞരമ്പുകളില്‍ രക്തം ശേഖരിക്കപ്പെടുകയും സിരകളുടെ ഭിത്തിയില്‍ സമ്മര്‍ദനം അനുഭവപ്പെടുകയും ചെയ്യും. ഈ അവസ്ഥ പിന്നീട് വെരിക്കോസ് സിരകള്‍ക്കും കാരണമായേക്കാം. സാധാരണ സ്ഥിതിയില്‍ രക്തധമനികളിലെ വാല്‍വുകള്‍…

    Read More »
  • Breaking News

    സീസറിനുള്ളത് ദൈവത്തിനു വേണ്ട! സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തില്‍ സമസ്തയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം; ‘മദ്രസ പഠനത്തിന് സര്‍ക്കാര്‍ സമയം ഉണ്ടാക്കി കൊടുക്കണം എന്നാണോ വാദം? മറ്റു മതസ്ഥര്‍ ആരാധന നടത്തുന്നത് ഒഴിവു വേളകളില്‍; സമസ്തയുടെ ആവശ്യം മതേതരത്വ വിരുദ്ധം’

    കോട്ടയം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമയം പുനക്രീമീകരിക്കുന്നതുമായി ബന്ധപ്പെട്ടു സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭ മുഖപത്രമായ ദീപിക. ‘സീസറിനുള്ളത് ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് സഭ രംഗത്തുവന്നത്. സഭയുടെ അഭിപ്രായങ്ങളാണ് ഇതുവരെയുള്ള ദീപിക എഡിറ്റോറിയലുകളില്‍ നിഴലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍തന്നെ മതപഠനം കഴിഞ്ഞുമതി പൊതു പഠനമെന്നാണു വാദിക്കുന്നതെന്നും സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാമെന്നു പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യപരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. സമസ്ത സര്‍ക്കാരിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നതുപ്രകാരം മതേതരത്വ വിരുദ്ധമാണ്. ‘സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്ത് ദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചു കൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു…

    Read More »
  • Breaking News

    തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ അസുഖങ്ങള്‍ അലട്ടിയിരുന്നു. ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം. നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു. ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘കാതല്‍ കഥൈ’ ആണ് വേലു പ്രഭാകരന്റെ ശ്രദ്ധേയ സിനിമ. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. 2019 മുതല്‍ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 20 ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്.

    Read More »
  • Breaking News

    ‘നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു, ഏറ്റു മുട്ടലിനു തയാറെടുക്കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ’; ഇറാന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം; ‘അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തയാര്‍, ഇസ്രയേലിന്റെ ആണവായുധങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം’

    ടെഹ്‌റാന്‍: നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക ഇറാനെതിരേ യുദ്ധത്തിനു കോപ്പു കൂട്ടുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍. ഇറാന്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ ഏറ്റുമുട്ടലിനു തയാറാകണമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ല. ഏറ്റുമുട്ടലിനു തയറെടുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ’യെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. BREAKING NEWS   ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ‘അടുത്ത യുദ്ധമുണ്ടാകുമ്പോഴേക്കും ഇസ്രായേലിനുവേണ്ടി ഇറാനെ നിരായുധീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാഷ്ട്രീയ വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകണം. ഇസ്രയേലിന്റെ ആണവായുധ ശേഖരണം, സമീപകാല യുദ്ധത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. മിസ്റ്റര്‍ വിറ്റ്‌കോഫ് പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥനാണെന്നും യുദ്ധത്തിനു തീകൊളുത്തുന്നയാളല്ലെന്നും ഉറപ്പു ലഭിക്കണം. അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അമേരിക്കയ്ക്ക്…

    Read More »
  • Breaking News

    ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍നിന്നും മരങ്ങള്‍ മുറിച്ചുകടത്തി, നഷ്ടപ്പെട്ടത് 150 ലധികം മരങ്ങള്‍

    ഇടുക്കി: ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.  

    Read More »
Back to top button
error: