Breaking NewsCrimeLead NewsNEWS

മകളുമായുള്ള സൗഹൃദം ചോദ്യംചെയ്ത് തര്‍ക്കം; ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇടുക്കി: ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്പ്രേ പതിക്കുകയായിരുന്നു.

Signature-ad

സ്പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

 

 

Back to top button
error: