Month: July 2025
-
Breaking News
ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്. ഠ ഹാഫിസ് സയീദ് ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. ഠ മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു…
Read More » -
Breaking News
അമ്മയെത്തും മിഥുനെ യാത്രയാക്കാന്‍; നെടുമ്പാശേരിയില്‍നിന്ന് പോലീസ് അകമ്പടിയില്‍ യാത്ര; രാവിലെ പത്തിനു സ്‌കൂളില്‍ പൊതുദര്‍ശനം; കടുത്ത നടപടിക്കു വിദ്യാഭ്യാസ വകുപ്പ്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാം ക്ലാസുകാരൻ മിഥുന്റെ സംസ്കാരം ഇന്ന്. കുവൈത്തിൽ ജോലിചെയ്യുന്ന അമ്മ സുജ രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തും എന്നാണ് കണക്കുകൂട്ടൽ. പോലീസ് അകമ്പടിയിലാണ് യാത്ര. മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ പത്തുമണിയോടെ പൊതുദർശനം ആരംഭിക്കും. 12:00 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെ പൊതു ദർശനത്തിനുശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകൾ തുടങ്ങും. വിദ്യാർഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ജനരോഷം തണുപ്പിക്കാൻ കടുത്ത നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി.ഇ.ഒയുടെ ചുമതല വഹിച്ചിരുന്ന എ.ഇ.ഒ ആന്റണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. നടപടി എടുക്കാതിരിക്കാൻ, കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. ഇവരുടെ മറുപടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ ആണ്…
Read More » -
Breaking News
‘ഔദ്യോഗികമായ ഇടപെടല്‍കൊണ്ട് ഗുണമുണ്ടെന്നു കരുതുന്നില്ല’: നിമിഷപ്രിയ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍; പ്രതിനിധി സംഘത്തെ പോകാന്‍ അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; തടസം യെമനിലേക്കുള്ള യാത്രാവിലക്ക്; അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് കോടതി
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ സമയത്ത് എന്തെങ്കിലും ഔദേ്യാഗികമായി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നു അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരയുടെ കുടുംബം മാപ്പു നല്‍കുന്നത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ആദ്യപടിയാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്റെ സംഘടനയിലെ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ഒരു മത പണ്ഡിതനും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. പ്രിയയുടെ അമ്മ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനില്‍ എത്തിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെയാണ് അവര്‍ അവിടെ പോയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘എന്തെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ ഞങ്ങള്‍ക്ക്…
Read More » -
Breaking News
തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍
ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…
Read More » -
Breaking News
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി: പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് എതിരേ പരാതിപ്പെട്ട ഡോ. അഷറഫ് ഉസ്മാനെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി; പകരം ഡോക്ടര്‍ ചുമതലയേറ്റു; ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നരമാസമായി മുടങ്ങിക്കിടക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. സംഭവത്തില്‍ പരാതിപ്പെട്ട വകുപ്പു മേധാവിയായ ഡോക്ടറെ സ്ഥലംമാറ്റി മറ്റൊരു ഡോക്ടറെ നിയമിച്ചു പ്രശ്‌നം ഒതുക്കിയിരുന്നു. സര്‍ജറി കൈകാര്യം ചെയ്തിരുന്ന അസി. പ്രഫ. ഡോ. അഷ്‌റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണു സ്ഥലംമാറ്റിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മുമ്പുണ്ടായിരുന്ന, നിലവില്‍ ആലപ്പുഴയില്‍ ജോലി ചെയ്യുന്ന അസി. പ്രഫ. ഡോ. കെ. കൊച്ചുകൃഷ്ണനാണു പകരം ചുമതലയേറ്റത്. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം അടുത്തയാഴ്ചമുതല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിക്കും. ഡോ. അഷറഫ് നല്‍കിയ പരാതിയില്‍ പറയുന്ന പെര്‍ഫ്യൂഷനിസ്റ്റുകളെ നിലനിര്‍ത്തിയാണു ശസ്ത്രക്രിയകള്‍ നടത്തുക. ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവുമാണ് ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെയോ സമീപിക്കേണ്ട അവസ്ഥയുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നടത്തുന്ന ശസ്ത്രക്രിയ ഇവിടെ കുറഞ്ഞ നിരക്കിലാണു ചെയ്യുന്നത്. ഇതുവരെ…
Read More » -
Breaking News
റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്
കൊച്ചി: ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ 78.31 ശതമാന വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്കെന്ന് റിപ്പോർട്ട്. കൂടാതെ റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധനവുണ്ടായി. അറ്റാദായം 7110 കോടി രൂപ. അതേസമയം ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. ഇതോടെ മൊത്തം വരിക്കാർ 498.1 മില്യൺ ആയി. ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. അതോടൊപ്പം 500 ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു. റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധനവുമുണ്ടായി. വരുമാനം 84171 കോടി രൂപ. ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു.
Read More » -
Kerala
എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ
കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച്, കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായt എസ്ഇജിജി ( SEGG ) മീഡിയ ഗ്രൂപ്പ് (നാസ്ഡാക്: എസ്ഇജിജി (SEGG)), സൂപ്പർ ലീഗ് കേരളയുമായി (SLK) അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിലെ വൺ ജെഎൽടി (One JLT)യിൽ , വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോം (Sports.com)-ൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം. എസ്ഇജിജി-യുടെ ജി എക്സ് ആർ (GXR) വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ,…
Read More » -
India
ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ
ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി. യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി. വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം…
Read More » -
Business
ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്, കെല്‍വിനേറ്ററിനെ ഏറ്റെടുത്തു
കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു. റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ്…
Read More »
