Month: July 2025
-
Breaking News
ചീഫ് മിനിസ്‌റ്റേഴ്‌സ് എവറോളിംഗ് ട്രോഫിക്കായി കണ്ടശാങ്കടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന്; അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറ്റം
തൃശൂര്‍: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന് നടക്കും. ജലോത്സവ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ ആലോചനാ യോഗം തൃശൂര്‍ സബ് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍ യോഗത്തിന് നേതൃത്വം നല്‍കി. ഓഗസ്റ്റ് 26 അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറും. അഞ്ചുദിവസത്തെ വിപുലമായ ആഘോഷമാണ് ഉണ്ടാക്കുക. വള്ളംകളിയില്‍ ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും, ബിഎസ്എ എലുമായി സഹകരിച്ച് വള്ളംകളി തല്‍സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ജില്ലയിലെ ഓണാഘോഷ പരിപാടികളില്‍ ഏതെങ്കിലും ഒന്ന് ജലോത്സവ നഗരിയില്‍ നടത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കലോത്സവത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം വി. എന്‍ സുര്‍ജിത്, ജലവാഹിനി ബോട്ട്…
Read More » -
Breaking News
ആശയ വിനിയമത്തിലെ പാളിച്ച പണിയായി; ഇസ്രയേല്‍ ബോംബിട്ടപ്പോള്‍ ഞെട്ടി! സിറിയന്‍ സൈന്യം തെക്കോട്ടു നീങ്ങിയത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മൗനാനുവാദം ഉണ്ടെന്നു കരുതിയെന്നു റിപ്പോര്‍ട്ട്; തോമസ് ബരാക്കിന്റെ പ്രഖ്യാപനവും വിനയായി
ഡമാസ്‌കസ്/ബെയ്‌റൂട്ട്: സ്വീഡയിലേക്കു സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്കയുടെയും ഇസ്രേയേലിന്റെയും പച്ചക്കൊടി കിട്ടിയെന്ന് സിറിയ വിശ്വസിച്ചിരുന്നെന്ന അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കത്തിടപാടുകളും സിറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി തോമസ് ബരാക്കിന്റെ ആഹ്വാനവുമാണ് സിറിയ മൗനാനുവാദമായി തെറ്റിദ്ധരിച്ചത്. ബെദൂയിന്‍ ആദിവാസി ഗോത്ര വിഭാഗങ്ങളും ഇസ്ലാമില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞ മതമായ ഡ്രൂസ് വിഭാഗവും തമ്മിലുള്ള കലാപം അടിച്ചമര്‍ത്തുകയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ സൈന്യം അമ്പരന്നുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രീകൃത രാജ്യമെന്ന നിലയില്‍ സിറിയ ഭരിക്കണമെന്നു നേരത്തേ യുഎസ് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍, മതിയായ ആശയവിനിമയമില്ലാതെ തെക്കോട്ടു നീങ്ങിയതാണ് ഇസ്രയേലിന്റെ ആക്രമണത്തിന് ഇടയാക്കിയതെന്നും റോയിട്ടേഴ്‌സ് സിറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു. സ്വീഡയിലെ ഡ്രൂസ് വിഭാഗത്തിലെ നിരവധി ആളുകളെ സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ബുധനാഴ്ച സിറിയന്‍ സൈനിക കേന്ദ്രങ്ങളിലും ഡമാസ്‌കസിലും വ്യാപക വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന്റെ നീക്കം ഇസ്ലാമിസ്റ്റ് നേതൃത്വത്തെ അമ്പരപ്പിച്ചെന്നും വൃത്തങ്ങള്‍ പറഞ്ഞു. ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനുശേഷം അധികാരമേറ്റ ഇടക്കാല…
Read More » -
Business
ആദ്യപാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന് 7,110 കോടി രൂപയുടെ അറ്റാദായം, രേഖപ്പെടുത്തിയത് 25 ശതമാനം വര്‍ധന
കൊച്ചി/ന്യൂ ഡല്‍ഹി: ആദ്യപാദത്തില്‍ മികച്ച പ്രകടനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ്. 25 ശതമാനം വര്‍ധനവോടെ 7110 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് നേടിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റല്‍ ബിസിനസ് വിഭാഗമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനം 41,054 കോടി രൂപയായി ഉയര്‍ന്നു. 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടെലികോം ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ വരിക്കാരുടെ എണ്ണത്തിലുണ്ടായ മികച്ച വര്‍ധനയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കൂടുന്നതിലേക്ക് വഴിവെച്ചത്. ആദ്യപാദത്തില്‍ ജിയോ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. 200 ദശലക്ഷം 5ജി വരിക്കാരെന്ന സുപ്രധാനമായ നാഴികക്കല്ല് ജിയോ പിന്നിട്ടു. ഹോം കണക്റ്റ് സേവനങ്ങള്‍ 20 മില്യണിലേക്ക് എത്തി. ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് വയര്‍ലെസ് അക്‌സസ് സര്‍വീസ് സേവനദാതാവായി ജിയോ എയര്‍ഫൈബര്‍ മാറി. 7.4 മില്യണ്‍ വരിക്കാരാണ് ഈ സേവനത്തിനുള്ളത്. ഞങ്ങളുടെ…
Read More » -
Breaking News
ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം കുടുങ്ങിയ രോഗിക്ക് രക്ഷകരായി എസ്‌ഐയും പൊതുപ്രവര്‍ത്തകനും; ഒടുവില്‍ ബൈക്കില്‍ ഇരുത്തി വീട്ടിലെത്തിച്ചു; ഒരു കിലോമീറ്റര്‍ പോകാന്‍ എടുത്തത് നാലു മണിക്കൂര്‍
പുതുക്കാട് : ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയ രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്‌ഐ വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്റോ പയ്യപ്പിള്ളിയും. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയ പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് മണിക്കൂറുകളോളം ദുരിതത്തില്‍ അകപ്പെട്ടത്. രാവിലെ ഒമ്പതിന് ചികിത്സക്കായി ഭാര്യയാേടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗതകുരുക്കില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. സര്‍വ്വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല. ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേയ്ക്ക് പോകാനാകാതെ നാല് മണിക്കൂറാണ് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി വന്നത്.
Read More » -
Breaking News
വിദേശ നിക്ഷേപം തവിടുപൊടി; ചൈനയുമായുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി നിതി ആയോഗ്; കര്‍ശന വ്യവസ്ഥകള്‍ നീക്കണം; വ്യവസായ വകുപ്പിന് അനുകൂല നിലപാട്; ജയ്ശങ്കറിന്റെ യാത്രയ്ക്കു പിന്നാലെ പ്രതീഷിക്കുന്നത് വന്‍ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെന്നു റിപ്പോര്‍ട്ട്. ചില നിര്‍ണായക ഇടപാടുകളില്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നും മൂന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍…
Read More » -
Breaking News
ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ മാറ്റിയെന്നും വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) വാര്‍ഷിക പൊതുയോഗം (എജിഎം) ധാക്കയില്‍ നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയും പാകിസ്താനുമടക്കം ആറു ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഇക്കുറി ടി20 ഫോര്‍മാറ്റിലാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ മത്സരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയാണ് മത്സരത്തിന്റെ ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍, ഇതു സംബന്ധിച്ച് എസിസി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന അനൗദ്യോഗിക സൂചനകളുണ്ട്. ജൂലൈ 24ന് മത്സരം സംബന്ധിച്ചു ധാക്കയിലാണു യോഗം ചേരാനിരുന്നതെങ്കിലും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രാ വിലക്കുണ്ട്. രാഷ്ട്രീയ കാലവസ്ഥയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്നു ധാക്കയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പരസ്പര ധാരണയെത്തുടര്‍ന്നു മാറ്റിവച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള മത്സരങ്ങളാണു മാറ്റിവച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയാണു നിലവില്‍ എസിസി ചെയര്‍മാന്‍. യോഗവുണമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ അനാവശ്യ സമ്മര്‍ദം…
Read More » -
Breaking News
ഹൂതികളുടെ ആക്രമണത്തില്‍ മുങ്ങിയ കപ്പലില്‍നിന്ന് രക്ഷപ്പെട്ട മലയാളി നാവികന്‍ സുരക്ഷിതന്‍; വീട്ടിലേക്കു വിളിച്ചു; ഉടന്‍ വീട്ടിലെത്താമെന്ന് പ്രതീക്ഷ
ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കാണാതായ മലയാളി സുരക്ഷിതൻ. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ശ്രീജ ഭവനത്തിൽ അനിൽകുമാർ വീട്ടിലേക്ക് വിളിച്ചു. താൻ യെമനിൽ സുരക്ഷിതനായെത്തിയെന്നും ഉടൻ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽകുമാർ ഭാര്യ ശ്രീജയോടും മകൻ അനൂജിനോടും പറഞ്ഞു. കടലില്‍ ചാടി രക്ഷപെട്ടെന്നും യെമനില്‍ സുരക്ഷിതനാണെന്നും അനില്‍കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ കടലിലേക്കു ചാടിയെന്നും മറ്റൊരു കപ്പലിലെ ജീവനക്കാര്‍ തന്നെ രക്ഷിച്ചെന്നും ഒരു മലയാളി കൂടി ഒപ്പമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. BREAKING NEWS ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ഈ മാസം 7 നാണ് ഹൂതികളുടെ ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി അനിൽകുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിൽ…
Read More » -
Breaking News
മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളും ബാക്കി; ചേതനയറ്റ പൊന്നോമനയെ കാണാന്‍ അമ്മയെത്തി; എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
കുട്ടികളുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രവാസലോകത്തേക്കു പോയ അമ്മയുടെ നെഞ്ചു തകര്‍ത്ത് മകന്റെ അപ്രതീക്ഷിത വേര്‍പാട്. അങ്ങേയറ്റം ഹതഭാഗ്യയായ അമ്മയാണ് ഇന്ന് നെടുമ്പാശേരിയില്‍ തിരിച്ചെത്തിയത്. രണ്ടു മക്കളുടെയും നല്ല ഭാവിയിലേക്കുള്ള കരുതലിനായാണ് ആ അമ്മ ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് കുവൈത്തിലേക്ക് പോയത്. കുഞ്ഞുങ്ങള്‍ക്ക് മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളുമായി തിരിച്ചെത്താമെന്ന പ്രതീക്ഷയായിരുന്നു കഴിഞ്ഞ ദിവസം രാത്രിവരെ. വിഡിയോ കോളിലൂടെയാണ് മിഥുന്‍ മരിച്ച ദിവസം രാത്രി കുഞ്ഞിന്റെ മരണം അമ്മയെ അറിയിച്ചത്. കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ സുജ എന്ന അമ്മയ്ക്ക് മുന്നില്‍ ഇന്ന് കണ്‍മണികള്‍ രണ്ടുപേരില്ല, അമ്മയെ കാത്തിരിക്കാന്‍ ഇളയകുഞ്ഞ് മാത്രമാണെത്തിയത്. ചേതനയറ്റ കുഞ്ഞിനെ കാണാനായെത്തിയ ആ അമ്മയെ എന്തുപറഞ്ഞാശ്വസിപ്പിക്കും എന്ന സംയമായിരുന്നു എല്ലാവരുടെയും മനസില്‍. പതറിയ മുഖത്തോടെയെങ്കിലും മനസ്സാന്നിധ്യത്തോടെ നടക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞുമകനേയും ബന്ധുക്കളേയും കണ്ടതോടെ എല്ലാം നഷ്ടപ്പെട്ടു. ഹൃദയം തകര്‍ന്ന് അമ്മ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവര്‍ക്കോ പൊലീസിനോ ബന്ധുക്കള്‍ക്കോ ഒന്നും ചെയ്യാനില്ലാത്ത നിസഹായരായ അവസ്ഥ. മക്കളെ വിട്ടുപിരിയാന്‍ വിഷമമായിരുന്നെങ്കിലും അവര്‍ക്കുവേണ്ടിയായിരുന്നു…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. BREAKING STORY ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള…
Read More »
