Month: July 2025
-
Breaking News
ഒരു ചേട്ടന്‍ ഒരു അനിയന്‍ ഒരു ഭാര്യ! ‘വെങ്കല’ത്തെ ഓര്‍പ്പിച്ചൊരു കല്യാണം, അറിയാം ഹിമാചലിലെ ‘ജോഡിധരണ്‍’
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെങ്കലം. ചേട്ടനും അനിയനും ഒരേ സ്ത്രീയെ വിവാഹം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ ചിത്രം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഇപ്പോളിത അത്തരമൊരു കല്ല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹിമാചല്‍ പ്രദേശിലെ ഗോത്രവിഭാഗങ്ങളില്‍ ഒന്നായ ഹട്ടി വിഭാഗത്തിലെ സഹോദരന്മാരാണ് ഒരേ യുവതിയെ വിവാഹം ചെയ്തത്. ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായം നടന്നത്. പ്രദീപ് നേഹി, കപില്‍ നേഹീ എന്നീ സഹോദരന്മാരുടെ വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സുനിത ചൗഹാന്‍ എന്ന പെണ്‍കുട്ടിയെ ആണ് ഇരുവരും വിവാഹം ചെയ്തത്. ജൂലായ് 12 മുതല്‍ 14 വരെ നീണ്ടുനിന്ന വിവാഹത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനിയന്‍ കപില്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ വിവാഹിതരായതെന്നാണ് മൂന്ന് പേരും പറയുന്നത്. തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം നല്‍കുകയായിരുന്നെന്നും മൂവരും മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ…
Read More » -
Breaking News
തുടരുന്ന അനാസ്ഥയില്‍ പൊലിയുന്ന ജീവനുകള്‍; പൊട്ടിവീണ ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്
തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയില്‍ മരക്കൊമ്പ് ഇടിഞ്ഞുവീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡില്‍ വീണ ലൈനുകളിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കയറുകയിരുന്നു. രാത്രി വൈകി കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ ആണ് അപകടത്തിന് ഇരയായത്. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് കമ്പിയിലേക്ക് ബൈക്ക് കയറിയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.
Read More » -
Breaking News
രാമപുരത്ത് സ്വര്‍ണക്കടയില്‍ കയറി ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി; പിന്നില്‍ സാമ്പത്തിക തര്‍ക്കം, പ്രതി പോലീസില്‍ കീഴടങ്ങി
കോട്ടയം: സ്വര്‍ണക്കടയുടമയെ കടയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കോട്ടയം രാമപുരത്താണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. കണ്ണനാട്ട് എന്ന സ്വര്‍ണക്കടയുടെ ഉടമയായ കണ്ണനാട്ട് അശോകന് (54) നേര്‍ക്കാണ് ആക്രമണമുണ്ടായത്. രാമപുരം ഇളംതുരുത്തിയില്‍ വീട്ടില്‍ തുളസീദാസ് (54)ആണ് കടയിലെത്തി, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അശോകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ അശോകനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.
Read More » -
Breaking News
രാത്രി കുഞ്ഞുമായി സ്‌കൂട്ടറിലെത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
20 വര്‍ഷമായി കോമയില്‍, ‘ഉറങ്ങുന്ന രാജകുമാരന്’ ഇനി നിത്യനിദ്ര; അല്‍ വലീദ് രാജകുമാരന്‍ അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷമായി കോമയില്‍ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്താണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ എന്ന രാജകുമാരന്റെ മേല്‍ വിധിയുടെ കരിനിഴല്‍ പതിയുന്നത്. 2005 ലുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. പിന്നീട് അവിടെ നിന്ന് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുവന്നു. കോമയിലുള്ളപ്പോഴും ഇടക്കിടെ ശരീരം അനങ്ങുമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്ന വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിക്കരുതെന്നാണ് പിതാവ് ഖാലിദ് രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നത്. മകന് മുന്നില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വീഡിയോകളും ഖാലിദ് രാജകുമാരന്‍ പങ്കുവയ്ക്കുമായിരുന്നു. ‘സ്ലീപ്പിങ് പ്രിന്‍സ്’ എന്നാണ് വലീദിനെ ലോകം വിളിച്ചിരുന്നത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ തലാല്‍ ബിന്‍ അബ്്ദുല്‍ അസീസ് രാജകുമാരന്റെ പേരക്കുട്ടിയാണ് അല്‍-വലീദ്.
Read More » -
Breaking News
രണ്ടുലക്ഷം ശമ്പളം; എന്നും 3000 രൂപയുടെ മദ്യം; സ്ത്രീധനമായി കൊടുത്തത് 48 പവനും ബൈക്കും; വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം; ഡിവോഴ്‌സിന്റെ വക്കില്‍ എത്തിയപ്പോള്‍ മാപ്പു പറഞ്ഞു കാലുപിടിച്ചു; അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് അതുല്യ നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്. 19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. അതേ സമയം അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സതീഷ് കസേര ഉയര്‍ത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകള്‍ അതുല്യ തന്നെ പകര്‍ത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. ALSO READ ചൈനയുടെ ഉപരോധം; ഇന്ത്യന്‍…
Read More » -
Breaking News
ആദ്യദിനം തന്ത്രപ്രധാന പങ്കാളി, രണ്ടാംദിനം പേക്കിനാവ്! ‘ട്രംപ്ലോമസി’യില്‍ വലഞ്ഞ് മോദിയും കൂട്ടരും; ടിആര്‍എഫിനെ ഭീകര സംഘടനയാക്കി, പിന്നാലെ യുദ്ധവിമാനം വീണ കഥ പറഞ്ഞ് ഞെട്ടിച്ചു; ഇന്ത്യക്കു മാത്രമല്ല, ലോകത്തിനും ട്രംപ് ‘പിടികിട്ടാ’ പുള്ളി! സെലന്‍സ്‌കി മുതല്‍ ഇറാന്‍വരെ മാറിമറിഞ്ഞ നയതന്ത്രം
ന്യൂഡല്‍ഹി: ‘മൈ ഫ്രണ്ട്’ എന്ന് അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് തുടര്‍ച്ചയായ പ്രതിസന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ മധ്യസ്ഥത വഹിച്ചെന്ന വെളിപ്പെടുത്തലിന്റെ വെടിയും പുകയും തീരും മുമ്പേയാണിപ്പോള്‍ അഞ്ചു വിമാനങ്ങള്‍കൂടി തകര്‍ന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയുടെയോ പാകിസ്താന്റെയോ വിമാനങ്ങളാകാമെന്നതില്‍ വ്യക്തതയില്ലെങ്കിലും മോദിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെന്നു വ്യക്ത്യം. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ലഷ്‌കറെ തോയ്ബയുടെ ‘നിഴല്‍ സംഘടന’യായി വിശേഷിപ്പിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ചൂടുമാറും മുമ്പേയാണ് അടുത്ത വെടിപൊട്ടിച്ചത്. ഇന്ത്യ മാത്രമല്ല ഇത്തരം കുടുക്കുകളില്‍ പെട്ടുപോയിട്ടുള്ളത് എന്നതു മാത്രമാണ് ആശ്വാസം! പങ്കാളികളോടു തന്ത്രപരമായ വാഗ്ദാനങ്ങളെല്ലാം പാലിക്കുമ്പോഴും അവരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന ‘ട്രംപ്ലോമസി’യാണിത്. ഡോണള്‍ഡ് ട്രംപിനെപ്പോലൊരു പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്നാണു ലോകമെമ്പാടുമുള്ളവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഠ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ കാമ്പെയ്‌നിന്റെ ഭാഗമായി യഥാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍…
Read More » -
Breaking News
അതുല്യയുടെ ഭര്‍ത്താവ് സൈക്കോ; മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്ത്; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; ദൃശ്യങ്ങളില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും; പരാതിയുമായി മാതാപിതാക്കള്‍
കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ചത്. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം…
Read More » -
Breaking News
കൊല്ലം സ്വദേശിയായ മലയാളി യുവതി ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; എന്‍ജിനീയറായ ഭര്‍ത്താവുമായി വഴക്കിട്ടശേഷം മരണമെന്ന് ബന്ധുക്കള്‍; പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കേ ജീവനൊടുക്കി
കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നും, ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടിൽ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ കോയിവിളയിൽ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ…
Read More »
