Month: July 2025
-
Breaking News
മാറാട് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: മാറാട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
തടവുകാരന്‍ മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു! വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി; മന്ത്രിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ കാറില്‍ കയറി തടവ് പുള്ളി രക്ഷപ്പെട്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെയായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ജയിലില്‍ യോഗത്തിന് എത്തിയ മന്ത്രിയുടെ കാറില്‍ കയറി ഒരു തടവ് പുള്ളി സെക്രട്ടറിയേറ്റില്‍ എത്തി രക്ഷപ്പെട്ടു എന്നാണ് കൈരളി ടിവിയിലെ ചര്‍ച്ചയ്ക്കിടെ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. യുഡിഎഫ് ഭരണ കാലത്ത് തിരുവനന്തപുരം ജയിലില്‍ നിന്നും ഒരു കുറ്റവാളി മന്ത്രിയുടെ കാറില്‍ മുന്‍സീറ്റിലിരുന്ന് സെക്രട്ടറിയേറ്റ് വരെയെത്തി. ’32 ജയില്‍ സ്റ്റാഫുകളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്നിലൂടെയാണ് തടവുകാരന്‍ പോയത്, ഒരാളുടെയും കണ്ണില്‍ അവന്‍ പെട്ടില്ല’ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 103 പേരാണ് ജയില്‍ ചാടിയിട്ടുള്ളത് എന്നും ഇന്ത്യ ഒട്ടാകെയുള്ള 2200 പേര് ജയില്‍ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിട്ടത്.…
Read More » -
Health
അടിയുടെ പൂരം പൊടിയരിക്കഞ്ഞി!!! കൊളസ്ട്രോള്‍, ബിപി, പ്രമേഹം കുറയ്ക്കാന്‍ ‘ഒരു പ്രയോഗം’
ഇന്നത്തെ കാലത്ത് കുട്ടികളെപ്പോഴും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയാഘാതം വരെ വരുത്താന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇത്. വ്യായാമക്കുറവും ഭക്ഷണശീലങ്ങളുമെല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്. ഇതല്ലാതെ നമ്മുടെ ചില ജീവിതശൈലികളും. ഇത് ജീവിതശൈലീ രോഗം കൂടിയാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനായി നാം ചെയ്യേണ്ട ഒന്ന് ഭക്ഷണ ശീലങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു നാടന്‍ ഭക്ഷണരീതിയെക്കുറിച്ചറിയാം. ചുവന്ന അരി ഇതിന് നമ്മുടെ പൊടിയരിയാണ് വേണ്ടത്. പൊടിയരിക്കഞ്ഞി തന്നെ. ചുവന്ന അരിയുടെ പൊടിയരി വേണം, എടുക്കാന്‍. ഇതിനൊപ്പം മുരിങ്ങയില, ഉലുവാ, ചെറുപയര്‍ എന്നിവയും വേണം. പൊടിയരി പൊതുവേ ഔഷധഗുണമുള്ള ഒന്നായത് കൊണ്ടുതന്നെ അസുഖങ്ങള്‍ക്ക് പരിഹാരമായി ഇത് ഉപയോഗിയ്ക്കാറുമുണ്ട്. തവിട് കളയാത്തത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തവിട് കളയാത്ത ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊടിയരി ദഹിയ്ക്കാനും എളുപ്പമുള്ള ഒന്നാണ്. ഉലുവ ഉലുവ കൊളസ്ട്രോളിനും ബിപിയ്ക്കും പ്രമേഹത്തിനുമെല്ലാമുള്ള മരുന്നാണ്. ഇത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.…
Read More » -
Breaking News
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെ പിരിച്ചുവിട്ടു, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: തേവലക്കരയില്‍ സ്‌കൂളില്‍വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്സ് ഹൈസ്‌കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈയ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന പതിമൂന്ന് വയസുകാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് നേരെ മാത്രമായിരുന്നു വിദ്യാഭ്യാസവകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സ്‌കൂള്‍ മാനേജരോട് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ മാനേജരും സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ജി.…
Read More » -
Breaking News
‘കോയിന്ദച്ചാമി’ ചതിച്ചാശാനേ! പരിശോധന കടുപ്പിച്ച് പൊലീസ്, ചുരത്തില്‍നിന്ന് ചാടിയ യുവാവ് പിടിയില്‍; എംഡിഎംഎ പിടിച്ചു
വയനാട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കായി വെള്ളിയാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിന് സമീപം കാറില്‍നിന്ന് ഇറങ്ങിയോടി ചുരത്തില്‍നിന്നു താഴേക്കു ചാടിയ യുവാവ് പിടിയില്‍. ലക്കിടിയില്‍ വച്ച് വൈത്തിരി പൊലീസാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് വയനാട്ടിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇയാള്‍ ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍നിന്നു താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍നിന്ന് 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വണ്ടിയുടെ താക്കോല്‍ എടുത്തതിനു ശേഷമാണ് യുവാവ് കടന്നു കളഞ്ഞത്. അതുകൊണ്ട് തന്നെ യന്ത്രസഹായത്തോടെ വലിച്ചാണ് കാര്‍ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. പൊലീസും ഫയര്‍ഫോഴ്സും ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഇയാളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയോടെ ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്ത് വച്ച് ഇയാളെ കണ്ടതായി ചിലര്‍ വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ്…
Read More » -
Breaking News
“വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബർ അഞ്ചിന് റിലീസിന്
കൊച്ചി: തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം പുറത്ത്. “വൈബ് ഉണ്ട് ബേബി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകർന്ന ഗാനം ആലപിച്ചത് അർമാൻ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നേരത്തെ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ- ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവപ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്ന ഒരു സംഗീത വൈബാണ് ഗാനം സമ്മാനിക്കുന്നത്. ആഘോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് ഗാനത്തിൻ്റെ വരികളും സംഗീത ഉപകരണങ്ങളും…
Read More » -
Breaking News
ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്തു, മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍… മരുമകള്‍ മഞ്ജിമ പ്രതികരിച്ചതിങ്ങനെ
നടന്‍ കാര്‍ത്തിക് മുത്തുരാമന്‍ സിനിമാ രംഗത്ത് ഇന്ന് സജീവമല്ല. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്ന കാര്‍ത്തിക്കിന്റെ ജീവിതം നാടകീയമായാണ് മുന്നോട്ട് പോയത്. രണ്ട് വിവാഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ പിറന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് ഗൗതം കാര്‍ത്തിക്. 1999 ല്‍ രാഗിണിയുടെ സഹോദരി രതിയെയും കാര്‍ത്തിക് വിവാഹം ചെയ്തു. ഇതോടെ രാഗിണിയും കാര്‍ത്തിക്കും അകന്നു. രതിക്കും കാര്‍ത്തിക്കിനും ഒരു മകനുണ്ട്. കാര്‍ത്തിക്കിന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഗൗതം കാര്‍ത്തിക് ഒരിക്കല്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. വേര്‍പിരിയല്‍ തന്റെ കുട്ടിക്കാലത്തെ ബാധിച്ചതിനെക്കുറിച്ചാണ് ഗൗതം കാര്‍ത്തിക് സംസാരിച്ചത്. ഞാന്‍ ഒരു സെപറേറ്റഡ് കുടുംബത്തില്‍ നിന്നാണ്. അച്ഛനും അമ്മയും ഒരുമിച്ചല്ല. അവര്‍ പരസ്പരം സംസാരിക്കാറില്ല. എനിക്ക് 9 വയസുള്ളപ്പോഴാണ് അവര്‍ പിരിഞ്ഞത്. എന്നെ വളര്‍ത്തിയത് അമ്മയാണ്. അച്ഛന്‍ ചെന്നൈയിലായിരുന്നു. വര്‍ഷത്തില്‍ അദ്ദേഹം…
Read More » -
Breaking News
ഞെട്ടാതെ കേരളം!!! കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരിയും സുലഭം, മൊബൈലും ഉപയോഗിക്കാം; വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവു പുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നല്‍കുന്നതിന് ആളുകളുണ്ട്. മൊബൈല്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. കണ്ണൂരില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി. എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും നല്‍കിയ മൊഴിയും. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന്…
Read More » -
Breaking News
സിഐടിയുമായി തര്‍ക്കം; ടഫന്‍ഡ് ഗ്ലാസ് ലോറിയില്‍ കിടന്നത് ഒരാഴ്ച, ഒടുവില്‍…
കൊച്ചി: നിര്‍മാണ സ്ഥലത്ത് ടഫന്‍ഡ് ഗ്ലാസ് പാനലുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മില്‍ തര്‍ക്കം. മരടിലാണ് സംഭവം. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്. ലോറിയില്‍ കൊണ്ടു വന്ന ഗ്ലാസുകള്‍ തങ്ങള്‍ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാല്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ഗ്ലാസ് ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകള്‍. ഗ്ലാസുകള്‍ ഇറക്കുന്നതിനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് തൊഴിലാളികള്‍ വന്നതെന്നും ഇറക്കിയാല്‍ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകള്‍ ആരോപിക്കുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള തൊഴിലാളികള്‍ വന്ന് അശ്രദ്ധമായി ഗ്ലാസുകള്‍ ഇറക്കിയത് തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകള്‍ ആരോപിച്ചു. എന്നാല്‍, ഇത് തങ്ങളുടെ പണിയാണെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും സിഐടിയു വ്യക്തമാക്കിയതോടെ ഗ്ലാസ് ലോറിയില്‍ തന്നെ കിടന്നു. തര്‍ക്കത്തെ തുടര്‍ന്നു ഗ്ലാസ് ലോറിയില്‍ തന്നെ ഒരാഴ്ചയോളമാണ് ഇങ്ങനെ കിടന്നത്. ഒടുവില്‍ പൊലീസെത്തിയാണ്…
Read More » -
Breaking News
മാലപൊട്ടിച്ചു ബൈക്കില്‍ പറക്കുന്നതിനിടെ ലോറിക്ക് അടിപ്പെടാതിരിക്കാന്‍ കൈപ്പത്തി അടവച്ച ഗോവിന്ദച്ചാമി! ഒറ്റക്കൈയനായതിനു പിന്നിലെ കഥ തമിഴ്‌നാട്ടുകാര്‍ പറഞ്ഞതറിഞ്ഞ് ഞെട്ടി പോലീസും; 14 വര്‍ഷം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ വഴികള്‍ ഇങ്ങനെ
തൃശൂര്‍: ജയില്‍ചാട്ടത്തോടെ മലയാളികള്‍ മറവിയിലേക്കു വിട്ട ഗോവിന്ദച്ചാമിയെക്കുറിച്ചുള്ള കഥകളും പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ കഴിയാന്‍ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസായിരുന്നു അത്. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തൊട്ടടുത്ത കോച്ചില്‍ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചില്‍ കേട്ടാണ് ഇദ്ദേഹം വാതില്‍ക്കല്‍ എത്തി നോക്കിയത്. ഒറ്റക്കയ്യനായ ഒരാള്‍ പൂച്ചയേപ്പോലെ ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞെങ്കിലും, എല്ലാവരുടേയും യാത്ര മുടങ്ങുമെന്ന് പറഞ്ഞ് തടഞ്ഞു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷമാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്. യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് ക്രൈം സീന്‍ തയ്യാറാക്കി. ഒറ്റക്കയ്യനായി അന്വേഷണം തുടങ്ങി.…
Read More »