Breaking NewsIndiaLead NewsNEWS

വരുമോ തരൂര്‍? ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; പിള്ളയും ഖാനും പരിഗണനയില്‍? ആനന്ദ ബോസിനും നറുക്കുവീഴാം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി എന്‍ഡിഎ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

ശശി തരൂര്‍ എംപി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. ബംഗാള്‍ ഗവര്‍ണറും മലയാളിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദ ബോസിന്റെ പേരും ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കമുണ്ടെന്നാണ് സൂചന.

Signature-ad

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ജഗ്ദീപ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധന്‍ഘഡ് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് പദവി രാജിവെച്ചത്.

Back to top button
error: