എന്റെ തലതൊട്ടപ്പനെന്ന് മഞ്ജു! ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാളെന്ന് സരയു

ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. ഏറ്റവും പുത്തന്‍ ചിത്രമായ ജെ.എസ്.കെയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിച്ചാല്‍ ഏറെ സന്തോഷകരമായ ഒരു പിറന്നാള്‍ ദിനമാണ് കടന്നു പോയത്. നാല് മക്കള്‍ക്കും ഭാര്യയ്ക്കും മറ്റു കുടുംബക്കാര്‍ക്കും ഒപ്പം കേക്ക് കട്ട് ചെയ്താണ് അദ്ദേഹം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാം താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടി സാരയുമോഹനും ഗായിക മഞ്ജുവും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്.
സരയുവിന്റെ വാക്കുകള്‍

ഇങ്ങനെ ഒരാളായി ഇരിക്കുക അത്ര എളുപ്പമല്ല….നയിക്കാനും നേരോടെ ഇരിക്കാനും ഈ നാട്ടില്‍ ഒരേ സമയം സാധ്യമെന്ന് കാണിച്ചു തന്നൊരാള്‍….കരുതലാവുകയും കണ്ണ് നിറഞ്ഞാല്‍ അറിയുകയും ചെയ്യുന്നൊരാള്‍….ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാള്‍…മുന്നോട്ട് കുതിക്കുമ്പോള്‍ മറന്ന് കളഞ്ഞേക്കാവുന്ന ഇടങ്ങളില്‍ പോലും മരുന്നായി എത്തുന്നൊരാള്‍….ഇന്ത്യന്‍ പ്രധാന മന്ത്രിക്കും ഇന്നലെ തളിരിട്ടവയ്ക്കും ഒരു വിളിപ്പാട് അകലെ ഉള്ളൊരാള്‍….മധുരം പകരാനും മറയില്ലാതെ മിണ്ടാനും മികച്ചൊരാള്‍….ഇങ്ങനെതന്നെ മുന്നോട്ട് എന്നെങ്ങനെ മുന്നോട്ട്….!
ജന്മദിനാശംസകള്‍ ഏട്ടാ; സരയുവിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു
ഗായിക മഞ്ജു തോമസിന്റെ വാക്കുകള്‍
സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും ഗുണദോഷിച്ചും എന്റെ തലതൊട്ടപ്പനായി എന്നെ കൈപിടിച്ച് നടത്തിയ പ്രിയപ്പെട്ട സുരേഷേട്ടന് പിറന്നാള്‍ ആശംസകള്‍.
സുരേഷ് ഗോപിയുടെ ജെ.എസ്.കെ
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജെ എസ്‌കെ ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 27 ന് ചിത്രം എത്തും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു.
ഏറെ ചര്‍ച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നത്. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശര്‍മ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.