Month: June 2025
-
Crime
അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല റാലിക്കു നേരെ ആക്രമണം: ആറുപേര്‍ക്ക് പരുക്ക്; ഈജിപ്റ്റുകാരന്‍ അറസ്റ്റില്‍, ഭീകരാക്രമണമെന്ന് എഫ്ബിഐ
വാഷിങ്ടന്‍: യു.എസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിയില്‍ പങ്കെടുത്തവര്‍ക്കുനേരെ ബോംബേറ്. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയില്‍ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് സാബ്രി സുലൈമാന്‍ (45) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡറും പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് യു.എസിലെത്തിയ പ്രതി മുഹമ്മദ് സാബ്രി വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുകയാണെന്ന് യു.എസ്…
Read More » -
Crime
താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രവാസി ലോകം. കാസര്‍കോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മന്‍സിലില്‍ എ.എം. ബഷീര്‍ (42) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിലാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണം എന്ന വ്യക്തമായിട്ടില്ല. എന്നാല്‍, മലയാളി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ആക്രണം ഉണ്ടായത്. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയുര്‍ക്കുന്ന ശബ്ദം കേട്ട് സഹതാമസക്കാര്‍ വന്ന് നോക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഈജിപ്തു കാര്‍ അടക്കമുള്ള അയല്‍വാസികള്‍ ചേര്‍ന്നാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്.…
Read More » -
Breaking News
അയ്യര്‍ ദ ഗ്രേറ്റ്! വീണ്ടുമൊരു ടീമിനെക്കൂടി ഫൈനലിലെത്തിച്ച് ശ്രേയസിന്റെ പ്രകടനം; ഗോഡ്ഫാദര്‍മാരില്ലാതെ ഒറ്റയ്ക്കു പോരടിച്ചവന്റെ മനക്കരുത്ത്; ഇനി ഇയാളെ ഒഴിവാക്കി ഒരു ക്യാപ്റ്റനെ തിരയുക സാധ്യമല്ല!
ബംഗളുരു: കൊല്‍ക്കത്തയെയും ഡല്‍ഹിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് പഞ്ചാബിനെ ഫൈനലിലേക്കു നയിച്ചതിനു പിന്നാലെ ശ്രേയസ് അയ്യര്‍ എന്ന ഒറ്റയാള്‍ പോരാളി വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചയാകുന്നു. മുംബൈയ്‌ക്കെതിരായ അഭിമാന പോരാട്ടത്തിലാണു ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടം. ഒരറ്റത്തു വിക്കറ്റുകള്‍ വീഴുമ്പോഴും മുംബൈ ഉയര്‍ത്തിയ 203 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസ വിജയത്തിലേക്കു നയിച്ചതു ശ്രേയസിന്റെ മിന്നും പ്രകടനമായിരുന്നു. ഇത്രയൊക്കെ തെളിയിച്ചിട്ടും ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരെന്ന ചോദ്യമുയരുമ്പോള്‍ മാത്രം ശേയസിന്റെ പേരില്ല എന്നത് ക്രിക്കറ്റില്‍ ‘ഗോഡ്ഫാദര്‍മാര്‍’ ഇല്ലാത്തതിന്റെ പ്രശ്‌നം മാത്രമാണ്. ഡല്‍ഹിയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിനു യോഗ്യനാക്കിയ ശ്രേയസ്, പത്തുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശേഷമാണു പഞ്ചാബിന്റെ ചുമതലക്കാരനായി തേരോട്ടം തുടരുന്നത്. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിംഗ് മാറ്റമുണ്ടാക്കി കളി തിരിക്കും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ്…
Read More » -
Kerala
നാട്ടറിവ് പ്രചാരകന്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത് അയല്‍ക്കാര്‍
കൊച്ചി: ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ട് (61) വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓച്ചന്തുരുത്ത് പരേതരായ ദിവാകരന്‍ – ശീലാവതി ദമ്പതിമാരുടെ മകനാണ്. ദേശീയ യുവജന അവാര്‍ഡ് ജേതാവായ മഹേഷ് സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍, വനവത്കരണപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്യംനിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറാന്‍ സംസ്ഥാന വ്യാപകമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചുരുന്നു. ഇതിനായി നാട്ടിന്‍പുറങ്ങളില്‍ സഞ്ചരിച്ചു. തലവേദന ശമനത്തിനുള്ള ഒറ്റമൂലി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകള്‍തോറും ക്യാമ്പുകള്‍ നടത്തി. കര്‍ക്കടക മാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഔഷധ സസ്യ പ്രദര്‍ശനങ്ങള്‍ അടക്കം സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്ന വ്യക്തിയായിരുന്നു മഹേഷ്. നിരവധി നാട്ടറിവുകള്‍ ശേഖരിച്ച മഹേഷിന്റെ…
Read More » -
Breaking News
തിരക്കുകള്‍ മാറ്റിവച്ച് പിണറായി വിജയന്‍ എം. സ്വരാജിനുവേണ്ടി വീണ്ടും നിലമ്പൂരിലേക്ക്; അഭിമാന പോരാട്ടമായി കണ്ട് സിപിഎം; ഷൗക്കത്തിന്റെ പ്രചാരണത്തിന് കെ.സി. വേണുഗോപാല്‍; അന്‍വറും ഇന്നുമുതല്‍ സജീവം; സജീവ പ്രചാരണ ചൂടിലേക്ക് മണ്ഡലം
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തും. ഈ മാസം 13,14,15 തീയതികളിലാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. ഏഴു പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് വോട്ടുചോദിക്കാമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിലൂടെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് അഴിമതി സംസ്‌കാരം വളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എം. സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി ഓഫിസില്‍നിന്ന് കാല്‍ നടയായാകും സ്വരാജ് പത്രിക സമര്‍പ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കള്‍ സ്വരാജിനെ അനുഗമിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ അന്‍വറിന്റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അന്‍വറുമായി ഒരു ബന്ധവുമില്ലെന്നും നിലവില്‍ നിലമ്പൂരിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അന്‍വറുമായി ഒരു ചങ്ങാത്തവും വേണ്ടെന്നാണ് പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.…
Read More » -
Crime
ബാങ്കോക്കില്‍ അവധിയാഘോഷിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങി; 10 കോടിയുടെ കഞ്ചാവുമായി പിടിയില്‍, കുടുങ്ങിയത് മലപ്പുറംകാരായ യുവാവും യുവതിയും
തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കില്‍നിന്നും സിങ്കപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനായി പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Read More » -
Kerala
സതീശന്റേത് ഏകാധിപത്യ പ്രവണത; കോണ്‍ഗ്രസ് നിലപാടിനെ കടന്നാക്രമിച്ച് ലീഗ്, അന്‍വറിനും മാങ്കൂട്ടത്തിലിനും വിമര്‍ശനം
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ലീഗ് നേതാക്കള്‍ ഒന്നടങ്കം വിമര്‍ശിച്ചു. മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് കോണ്‍ഗ്രസിനെ ഒന്നടങ്കം ആക്രമിച്ചത്. അന്‍വര്‍ വിഷയം നീട്ടിക്കൊണ്ടു പോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുമുണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കെ എം ഷാജിയും എം കെ മുനീറും അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെയെന്നും ലീഗ് നിലപാടെടുത്തിരിക്കുകയാണ്. മുന്നണി മര്യാദകള്‍ പോലും വി ഡി സതീശന്‍ പാലിച്ചില്ല. പ്രശ്നങ്ങള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണം സതീശനും അന്‍വറുമാണെന്നാണ് ലീഗ് വിലയിരുത്തല്‍. സതീശന്‍ അനാവശ്യ വാശി കാണിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലും ഈ യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. നേതൃത്വം തീരുമാനമെടുത്തതിന് ശേഷം പി…
Read More » -
Crime
സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസര്‍ക്കോട് സ്വദേശി
റിയാദ്: കാസര്‍ക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍ക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീര്‍(41)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വീസയിലാണ്. രാത്രി സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസ്‌റിന്‍ ബീഗം. മക്കള്‍:മറിയം ഹല, മുഹമ്മദ് ബിലാല്‍.
Read More » -
Crime
സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മുനമ്പത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു; പെയിന്ററായ പങ്കാളി കീഴടങ്ങി
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Crime
മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍
ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഷില്ലോങ്ങിലെത്തിയ ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും ഭാര്യ സോനത്തെയും മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍, സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത്…
Read More »