Month: June 2025
-
NEWS
കുവൈത്തിലെ പ്രവാസികളുടെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ ബ്രിഗേഡിനെ ഉദ്ധരിച്ച് പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിഗ്ഗ മേഖലയിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിത്തമുണ്ടായത്. തലസ്ഥാന നഗരത്തില്‍നിന്നും പത്ത് കിലോ മീറ്റര്‍ അകലെയാണ് സംഭവമെന്ന് ഫയര്‍ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ഗരീബ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടെ പറഞ്ഞു. മൂന്ന് മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി, രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലുകളുടെ തീവ്രത കാരണം മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാദ്ധ്യതയുണ്ട്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ താമസിച്ച അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം 41 പേര്‍ മരിച്ചിരുന്നു. തെക്കന്‍ കുവൈത്തിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
Read More » -
Breaking News
മഴ മാറി, മാനം തെളിഞ്ഞു!! പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു, മുംബൈയ്ക്ക് ബാറ്റിങ്
ഐപിഎൽ 2025 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഡഗൗട്ടിൽ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 9.45 ഓടുകൂടിയാണ് കളി പുനരാരംഭിച്ചത്. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യൻസ് തമ്മിലുള്ള നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം മികച്ച ബാറ്റിങ്ങ് റെക്കോർഡുള്ള ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും എന്തുകൊണ്ട് ബൗളിങ് തിരഞ്ഞെടുത്തുവെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. ഇതിനുള്ള കാരണം അപ്പോൾ തന്നെ ആങ്കറുമായി അയ്യർ വിശദീകരിച്ചു. അൽപം മേഘങ്ങൾ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാൽ ഞങ്ങൾ…
Read More » -
Breaking News
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി മഴ, കളി ഉപേക്ഷിച്ചാൽ മുംബൈ പുറത്ത്
അഹമ്മദാബാദ്: തോറ്റ് തോറ്റ് തോൽവിക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലുള്ള വിജയക്കുതിപ്പായിരുന്നു ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റേത്. ആദ്യ മത്സരങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ട് പിന്നീടങ്ങോട്ട് മുംബൈയുടെ തേരോട്ടമായിരുന്നു. അത് ചെന്നെത്തിനിൽക്കുന്നതോ ഫൈനലിനു തൊട്ടു മുൻപിലും. എന്നാൽ മുംബൈയ്ക്ക് ഇനിയൊരു സ്റ്റെപ്പ് മുന്നോട്ടു വയ്ക്കണമെങ്കിൽ മഴ കനിയണം. ഐപിഎൽ ക്വാളിഫയർ 2 ൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി അവതരിച്ചിരിക്കുകയാണു മഴ. ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്‌സ് -മുംബൈ ഇന്ത്യൻസ് പോരാട്ടം . ഇതുവരെ തുടങ്ങിയിട്ടില്ല. താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഴയെത്തിയത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയർ മത്സരം ഈഡൻ ഗാർഡൻസിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അതേസമയം എന്തെങ്കിലും കാരണവശാൽ രണ്ടാം ക്വാളിഫയർ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ പോയന്റ് പട്ടികയിൽ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ്…
Read More » -
Breaking News
കൊച്ചി കായലിൽ പരിശീലനത്തിനിടെ നാവിക സേന ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കൊച്ചി: കൊച്ചി കായലിൽ പരിശീലനത്തിനിടെ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു എത്തിയ ടാൻസാനിയൻ ഉദ്യോഗസ്ഥനെയാണ് കാണാതായത്. അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാവികസേനയും തിരച്ചില്‍ നടത്തുകയാണ്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു. തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി കായലിലേക്കു ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നാവികസേനയും അഗ്നിരക്ഷസേനയും നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.
Read More » -
Breaking News
ഉപതെരഞ്ഞെടുപ്പ് വരാൻ കാരണം അൻവറിന്റെ വഞ്ചന, നമ്മൾ ഒരു ചതിക്ക് ഇരയായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്- മുഖ്യമന്ത്രി
നിലമ്പൂർ: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരാൻ തന്നെ കാരണം അൻവറിന്റെ വഞ്ചനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഒരു ചതിയ്ക്ക് ഇരയായാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതെങ്കിലും തരത്തിൽ ആശങ്കപെടുന്ന മുന്നണിയല്ല എൽഡിഎഫ്. തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫിന് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വത്തെ നാട് സ്വീകരിച്ചിരിക്കുന്നത്. ക്ലീനായ ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്റേത്. അതിന്റെ ഭാഗമാണ് മഹാ ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ. എല്ലാം കൊണ്ടും നല്ല തുടക്കമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കാരണം. നിയമസഭാ പ്രവർത്തനത്തിനിടയ്ക്ക് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമാണ് നിലമ്പൂർ. അഭിമാനത്തോടെ വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയും. കാര്യങ്ങൾ കൃത്യമായി എൽഡിഎഫ് നിർവഹിക്കുന്നു എന്നതാണ് ജനങ്ങളുടെ അനുഭവം. എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക,…
Read More » -
Breaking News
കട തുടങ്ങാൻ സഹായിക്കാമെന്നു വാക്കു നൽകി ആശ്രമത്തിലെത്തിച്ചു, മധുരം തന്ന് ബോധം കെടുത്തി ആശ്രമം പുരോഹിതനും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തു, ആരോപണവുമായി ദേശീയ കായികതാരം
ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി ദേശീയ തയ്ക്വാൻഡോ താരം. തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് താരത്തിന്റെ ആരോപണം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ സമീപിച്ചു. ഇതോടെ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു. പിന്നീട് തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു. കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ…
Read More » -
Breaking News
രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയല്ലേ… അദ്ദേഹത്തിന്റെ പ്രവർത്തികളെ അങ്ങനെ കണ്ടാൽ മതി, അൻവറുമായി ഇനി ചർച്ച വേണ്ടായെന്നത് യുഡിഎഫ് ഒറ്റക്കെട്ടായി കൈക്കൊണ്ട തീരുമാനം,’ ചെന്നിത്തല
ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ ലഘൂകരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തികളെ അത്തരത്തിൽ കണ്ടാൽ മതിയെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിവി അൻവറുമായി ഇനി ചർച്ച നടത്തേണ്ടതില്ല എന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്, അൻവർ ഉയർത്തിയ വിഷയങ്ങൾ നേരത്തെ യുഡിഎഫ് ഉയർത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘കഴിഞ്ഞ കുറച്ചുമാസങ്ങളായി പി.വി. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ അതിനും മുമ്പുതന്നെ യുഡിഎഫ് മുന്നോട്ടുവച്ചിരുന്ന ആരോപണങ്ങളാണ്. അതുകൊണ്ടുതന്നെ അൻവറിനെ കൂടെനിർത്തണം എന്നായിരുന്നു യുഡിഎഫ് തീരുമാനം. അതിന്റെ ഭാഗമായാണ് അൻവറുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. കുഞ്ഞാലിക്കുട്ടിയും ഞാനുമാണ് ചർച്ചകൾ നടത്തിയത്,’ ചെന്നിത്തല പറഞ്ഞു. ‘അതുപോലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് അൻവറിനെ അറിയിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, പാർട്ടി നിശ്ചയിച്ച സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാനോ മുന്നണിയുമായി യോജിച്ചുപോകുന്ന നിലപാടെടുക്കാനോ അൻവർ…
Read More » -
Breaking News
“ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക, സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കളങ്കമുണ്ടായി’’!! മോദിയെ ടാഗ് ചെയ്ത് ഡച്ച് എംപി
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇൻഫ്ലൂവൻസർ ശർമിഷ്ഠ പനോളിക്ക് (22) പിന്തുണ അറിയിച്ച് ഡച്ച് പാർലമെന്റ് അംഗം. പാർട്ടി ഫോർ ഫ്രീഡം നേതാവ് ഗീർട്ട് വൈൽഡേഴ്സ് ആണ് ശർമിഷ്ഠ പനോളിക്ക് പിന്തുണയുമായി മോദിയെ ടാഗ്ചെയ്തു എത്തിയത്. ‘‘ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കളങ്കമുണ്ടായി. പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ സഹായിക്കൂ.’’– പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഗീർട്ട് വൈൽഡേഴ്സ് സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശർമിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ജനസേന നേതാവ് പവൻ കല്യാൺ എത്തി. ‘‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാർഥി ശർമിഷ്ഠ പറഞ്ഞ ചില വാക്കുകൾ ചിലരെ വിഷമിപ്പിച്ചു. തെറ്റ് മനസിലാക്കി വിഡിയോ ഡിലീറ്റ് ചെയ്ത അവർ മാപ്പും പറഞ്ഞു. ബംഗാൾ…
Read More » -
Breaking News
ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ
തൃശൂർ: തൃശൂരിൽ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് ഒടുവിൽ പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാൽ കോൺഗ്രസ് ചിറക്കൽ സെന്ററിലെ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ വിആർ സജിത് ആണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇടപാടുകാരിൽ നിന്നു തുക തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളിൽ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളിൽ കൂടുതൽ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാർ പണയം വെച്ച വസ്തുക്കൾ തിരികെ എടുക്കാൻ ചെല്ലുമ്പോൾ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതേ തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയിലാണ്…
Read More » -
Breaking News
ഇന്നുവരെ ഞാനാരോടും പറഞ്ഞില്ലെന്നേയുള്ളു പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുൻപും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നു, പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ, കെ സുധാകരൻ നാലു ദിവസം മുൻപ് തന്നെ വന്നുകണ്ടു- പിവി അൻവർ
നിലമ്പൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നെന്ന് പിവി അൻവറിന്റെ വെളിപ്പെടുത്തൽ. അക്കാര്യം ഇന്നുവരെ താൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടാതെ നാലുദിവസം മുൻപ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തന്നെ മഞ്ചേരിയിൽ വന്ന് തന്നെ കണ്ടിരുന്നു. അതും ആരോടും പറഞ്ഞിട്ടില്ല. പിന്നീടു കെ. സുധാകരൻ തന്നെയാണ് അത് പുറത്തുപറഞ്ഞതെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയേക്കുറിച്ചും അൻവർ പ്രതികരിച്ചു, രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞദിവസം രാത്രി തന്നെ വന്നുകണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. പിണറായിസത്തെ താഴെയിറക്കണമെന്നതടക്കമുള്ള കാര്യങ്ങൾ വളരെ സൗഹാർദപരമായി സംസാരിച്ചു. കാത്തിരിക്കാൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരിക്കുമ്പോഴും അദ്ദേഹം ഇതുപോലെ തന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു. അന്ന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ട്. അതൊന്നും ഇന്നുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ. യുഡിഎഫിൽ പിണറായിസത്തിനെതിരേ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുവനേതാവാണ് അദ്ദേഹമെന്നും അൻവർ പറഞ്ഞു. അതുപോലെ നാലുദിവസംമുൻപ് കെ. സുധാകരനും മഞ്ചേരിയിൽവന്ന്…
Read More »