Month: June 2025
-
Breaking News
ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ നിഖിൽ!! ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” പോസ്റ്റർ പുറത്ത്, നായികയായി സംയുക്ത മേനോൻ
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ചിത്രമാണ് സ്വയംഭൂ. ഇപ്പോഴിതാ നായകനായ നിഖിലിൻ്റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് ഇത്. നിഖിൽ, നായികയായ സംയുക്ത മേനോൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഒരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ ഒരു യോദ്ധാവായി ആണ് നിഖിലിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ അമ്പും വില്ലുമായി ലക്ഷ്യം ഭേദിക്കാൻ ഒരുങ്ങി നിൽക്കുന്ന ലുക്കിലാണ് സംയുക്തയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.…
Read More » -
Crime
കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ കവര്‍ന്നു; മോഷണം നടന്നത് വീട്ടുകാര്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത്: നഷ്ടപ്പെട്ടത് ഇന്ന് ലോക്കറില്‍ വയ്ക്കാനിരുന്ന ആഭരണങ്ങള്‍
കോട്ടയം: കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടിലാണു കവര്‍ച്ച. ജോയിയും ഭാര്യ ലിസിയും ആശുപത്രിയിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങള്‍ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ ഒന്‍പതിനു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. ഇരുനില വീട്ടിലെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍…
Read More » -
Breaking News
ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാർ കൂടി, ജിയോ എയർഫൈബർ 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസിൽ മുന്നിൽ
കൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം വർധിച്ചു. ഇതോടെ കേരളത്തിൽ, ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തിൽ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയർഫൈബർ സേവനം വ്യക്തമായ വിപണി നേതാവായി ഉയർന്നു. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാർച്ചിലെ 107187 ൽ നിന്ന് ഏപ്രിലിൽ 112682 ആയി ഉയർന്നു. 2025 ഏപ്രിലിൽ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളർച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റർ ജിയോ ആണ്. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേർത്തത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) കണക്കിൽ 50…
Read More » -
Crime
പ്ലസ്ടു സഹപാഠികള്‍; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; കുങ്ഫു താരമായ സുനില്‍ ലഹരിക്കച്ചവടത്തില്‍ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വര്‍ഷം; മൊത്തക്കച്ചവടത്തിന് മറ കേറ്ററിംഗ് ബിസിനസ്
കൊച്ചി: സംസ്ഥാനത്ത് സംഘം ചേര്‍ന്നുള്ള ലഹരിമരുന്നു കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി പേരെയാണ് ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ യുവതിയും യുവാവും പിടിയിലായിരുന്നു. മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവര്‍ഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യം. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വര്‍ണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയതെന്നാണു യുവതി പൊലീസിനോടു പറഞ്ഞതെങ്കിലും ലഭിച്ച തെളിവുകളില്‍നിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. സുനില്‍ ബോക്സിങ്, കുങ്ഫു താരമാണ്. എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്. കോങ്ങാട് ടൗണില്‍ നാല്…
Read More » -
Kerala
അന്‍വര്‍ മനസ്സില്‍ കണ്ടത് കൊടുവള്ളി; യുഡിഎഫുമായി തെറ്റിയത് 2026 ലെ സീറ്റിന്റെ പേരിലോ? നിലമ്പൂരാനെ കാത്തിരിക്കുന്നത് രാഷ്ട്രീയ വെല്ലുവിളിയുടെ ദിനങ്ങള്‍
തിരുവനന്തപുരം: നിലമ്പൂരില്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പിവി അന്‍വര്‍ യുഡിഎഫുമായി തെറ്റിയതിന് പിന്നില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റിനെച്ചൊല്ലിയായിരുന്നു അന്‍വറിന്റെ വിയോജിപ്പ്. ”മുസ്ലിം ലീഗ് സീറ്റായ കൊടുവള്ളിയാണ് അന്‍വര്‍ ആഗ്രഹിച്ചത്,” കെപിസിസി ഭാരവാഹിയായ നേതാവ് പറഞ്ഞു. ”എന്നാല്‍, കോണ്‍ഗ്രസുമായുള്ള കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ അന്‍വറിനോട് ലീഗ് ആവശ്യപ്പെട്ടു. ഇത് ഒരിടത്തും എത്തില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരു പാര്‍ട്ടി മുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനോ രേഖാമൂലം ഉറപ്പ് നല്‍കാനോ യുഡിഎഫിന് എങ്ങനെ കഴിയും?” -അദ്ദേഹം ചോദിച്ചു. എന്നാല്‍, യുഡിഎഫിലെ ഉന്നത നേതാക്കളുടെ അഭിപ്രായത്തില്‍, സ്ഥിതി കൂടുതല്‍…
Read More » -
Kerala
മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നാട്ടുകാരായ രണ്ടുപേര്‍ക്ക് തട്ടുകിട്ടി
കോട്ടയം: മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം. മോന്‍സ് ജോസഫ് എംഎല്‍എ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എയുടെ നേരെ പാഞ്ഞടുത്തു. നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയെ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി. നിര്‍ത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Read More » -
India
നിര്‍മാതാവിനോട് കഥപറഞ്ഞ് മടങ്ങവേ ഹൃദയാഘാതം; സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു
ചെന്നൈ: തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മധുരയില്‍ നിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്. 2013-ല്‍ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Read More » -
Breaking News
വമ്പന്‍മാരുടെ ടീം; എന്നിട്ടും മുംബൈ തോറ്റമ്പി! 2020നു ശേഷം ടീമിന് എന്തുപറ്റി? കളിച്ചത് രണ്ട് പ്ലേ ഓഫ് മാത്രം; ഈ സീസണില്‍ തുടക്കംമുതല്‍ പാളി; വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍
മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍നിന്നു പുറത്തായതിനു പിന്നാലെ മുംബൈയ്‌ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ടീമിലെ പ്രമുഖ കളിക്കാര്‍ അണിനിരന്നിട്ടും വിദേശത്തുനിന്നുള്ള പരിചയ സമ്പന്നരായ സൂപ്പര്‍ താരങ്ങളെത്തിയിട്ടും വിജയിക്കാന്‍ കഴിയാതെവന്നത് ടീമിന്റെയും ക്യാപ്റ്റന്റെയും പിടിപ്പുകേടെന്നാണ് ഇര്‍ഫാന്റെ വിമര്‍ശനം. രണ്ടാം ക്വാളിഫയറില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സിനോടു അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയാണ് മുംബൈ പുറത്തായത്. നേരത്തേ എലിമിനേറ്ററില്‍ മിന്നുന്ന ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി എത്തിയ മുംബൈയ്ക്കു അത്തരമൊരു പ്രകടനം പുറത്തെടുക്കാനായില്ല. ബാറ്റിങ് നിര തിളങ്ങിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനവും ഫീല്‍ഡിങിലെ ചില പിഴവുകളുമെല്ലാം മുംബൈയ്ക്കു തിരിച്ചടിയാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെയും അവരുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും പലപ്പോഴും വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും ഇതു കണ്ടിട്ടുള്ളതാണ്. പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ സീസണില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കും പ്രകടനത്തിനുമെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ‘ബുംറ- നമ്പര്‍ 1, സൂര്യ…
Read More » -
Crime
പിറവം സ്വദേശിയായ യുവാവ് യുകെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; നഴ്‌സായ ഭാര്യ പോലീസിനെ വിളച്ചത് വീട്ടുവഴക്കിനെ തുടര്‍ന്ന്; ഭയപ്പാടില്‍ ഹൃദയാഘാതം ഉണ്ടായെന്നു വിശദീകരണം
ലണ്ടന്‍: പിറവം സ്വദേശിയായ യുവാവ് യു.കെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതായി സൂചന. ദുരൂഹ സാഹചര്യത്തില്‍ ഉള്ള മരണമാണ് എന്ന് സംശയിക്കപ്പെടുമ്പോഴും പോലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചു എന്നാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നഴ്‌സായ യുവതി പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടി എത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. രണ്ടു വര്‍ഷം മുന്‍പ് ലിവര്‍പൂളില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും കുടുംബം ഇത്തരം…
Read More » -
Crime
ഒറ്റപ്പാലത്ത് മസ്ജിദ് ഓഫീസിലെ അലമാര കുത്തിത്തുറന്ന് കവര്‍ച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; ഒടുവില്‍ പ്രതി പിടിയില്‍
പാലക്കാട്: ഒറ്റപ്പാലത്ത് മസ്ജിദില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് നിന്നും ഒറ്റപ്പാലം പോലീസ് പിടികൂടിയത്. മസ്ജിദിന്റെ ഓഫീസില്‍ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുല4ച്ചെയാണ് മസ്ജിദില്‍ കവര്‍ച്ച നടന്നത്. മസ്ജിദിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി ആദ്യം സിസിടിവി ക്യാമറയിലേക്കുള്ള വയ4 മുറിച്ചു മാറ്റി. പിന്നാലെ പള്ളിയോട് ചേ4ന്ന ഓഫീസിലേക്ക് കയറി അലമാര വാതില്‍കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് മോഷണം പോയത്. മസ്ജിദ് പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മണ്ണാര്‍ക്കാട് നിന്നും പോലീസ് പിടികൂടി.
Read More »