Month: June 2025
-
‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ
ബെംഗളൂരു: ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാർ എക്‌സിൽ കുറിച്ചു. ‘ആർസിബിയുടെ ഐപിഎൽ വിജയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകൾ ദുരന്തത്തിൽ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവർക്കും അവരുടെ കുടുംബാംങ്ങൾക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, ശിവകുമാർ പറഞ്ഞു. കൂടാതെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിർത്തിവെച്ചതിൽ ശിവകുമാർ മാപ്പ് പറഞ്ഞിരുന്നു. കർണാടകയും ആർസിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാൽ ഇത് അനിയന്ത്രിതമായ ആൾക്കൂട്ടമാണെന്ന് ശിവകുമാർ പറഞ്ഞിരുന്നു. ആഘോഷം നിർത്തിവച്ചതിൽ ബെംഗളൂരുവിലെയും കർണാടകയിലെയും മുഴുവൻ പേരോടും മാപ്പ് പറയുന്നുവെന്നും ശിവകുമാർ പറഞ്ഞു. അതേസമയം സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും…
Read More » -
Crime
നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നു, യാത്രയ്ക്കിടെ മറ്റുവാഹനങ്ങളിലിടിച്ചു; കള്ളനെ നാട്ടുകാര്‍ പിടികൂടി
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്തായിരുന്നു മോഷണം. ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു. വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു. ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി താമരശ്ശേരി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Read More » -
Breaking News
ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും
ബെംഗളൂരു∙ ഐപിഎല്ലിലെ കന്നി കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണച്ചടങ്ങ് ദുരന്തക്കടലായി. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. അതേസമയം താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ആരാധകർ കൂട്ടംകൂട്ടമായെത്തിയതോടെ ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക്…
Read More » -
India
അജ്ഞാത മൃഗം ആക്രമിച്ചത് 18 പേരെ, ആറുപേര്‍ മരിച്ചു; പലരും ഗുരുതരാവസ്ഥയില്‍, ആശങ്ക
ഭോപ്പാല്‍: മധ്യപ്രദേശില്‍ വനംവകുപ്പിനെയും നാട്ടുകാരെയും ആശങ്കയിലാക്കി അജ്ഞാത മൃഗം. കഴിഞ്ഞ മാസം അഞ്ചിന് 18 പേരടങ്ങുന്ന സംഘത്തെ ഈ മൃഗം ആക്രമിച്ചിരുന്നു. അതില്‍ ആറുപേരാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. റെയ്ലി ബായ് (60), മന്‍ഷാരം ഛഗന്‍ (50), സുര്‍സിംഗ് മാല്‍സിംഗ് (50), സാദി ബായ് (60), ചെയിന്‍സിംഗ് ഉംറാവു (50), സുനില്‍ ജെതാരിയ (40) എന്നിവരാണ് മരിച്ചത്. ബര്‍വാനി ജില്ലയിലെ ലിംബായ് ഗ്രാമത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ ആക്രമണകാരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഈ മൃഗത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുനില്‍ ജെതാരിയയുടെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ ലിംബായില്‍ നിന്ന് വനം വകുപ്പ് ഓഫീസിലേക്ക് ഒമ്പത് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. വനംവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച നാട്ടുകാര്‍ അജ്ഞാത മൃഗത്തെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കഴുതപ്പുലി ആണെന്നാണ് ജനങ്ങള്‍ കരുതുന്നുത്. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്നതിന് മൃഗത്തിന്റെ കാല്‍പ്പാടുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേയ് അഞ്ചിന് കടിയേറ്റ സംഘത്തിലുള്ളവരില്‍ ഗുരുതര…
Read More » -
Kerala
ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് എടുത്തത് വലതുകണ്ണില്‍; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ കണ്ണു മാറി ചികിത്സ നല്‍കിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കണ്ണു മാറി കുത്തിവയ്പ് എടുത്തുവെന്ന പരാതിയില്‍ അസി. പ്രഫസര്‍ എസ്.എസ്.സുജേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്നമുണ്ടായതിനാണ് അസൂര്‍ ബീവി ചികിത്സ തേടിയത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി ഇടതുകണ്ണ് ക്ലീന്‍ ചെയ്തുവെങ്കിലും പിന്നീട് വലതുകണ്ണിലാണ് കുത്തിവയ്പ് എടുത്തതെന്ന് അസൂര്‍ ബീവിയുടെ ബന്ധു പറഞ്ഞു. രോഗിയെ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ വലതു കണ്ണില്‍ ചെറിയ ചുവപ്പുള്ളതുകൊണ്ടാണ് കുത്തിവയ്പ് എടുത്തതെന്നാണ് പറഞ്ഞതെന്നും ബന്ധു പറഞ്ഞു. ഇടതുകണ്ണില്‍ കുത്തിവയ്പ് എടുക്കാനാണ് സമ്മതപത്രം വാങ്ങിയിരുന്നത്. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Read More » -
NEWS
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; ചൈനക്കാരായ യുവതിയും യുവാവും പിടിയില്‍
വാഷിങ്ടന്‍: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ചൈനീസ് പൗരന്‍മാരായ രണ്ട് പേര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുന്‍ക്വിങ് ജിയാന്‍ (33), സുഹൃത്തായ സുന്‍യോങ് ലിയു (34) എന്നിവര്‍ക്ക് എതിരയാണ് കേസ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ രോഗം പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ പഠനാവശ്യത്തിനായി ഡെറ്റ്ട്രോയിറ്റ് മെട്രോപോളിറ്റന്‍ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.…
Read More » -
Crime
വാതില്‍ പൊളിച്ച് മോഷണം, കൈയില്‍ ആയുധങ്ങള്‍; ശബരിമല വനമേഖലയില്‍ അജ്ഞാത സംഘം
പത്തനംതിട്ട: ശബരിമല വനമേഖലയില്‍ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിദ്ധ്യം. പതിവായി ഇവര്‍ വനമേഖലയിലെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘം ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്നതായാണ് പരാതി. ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സംഭവത്തില്‍ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read More » -
India
പാകിസ്താനുവേണ്ടി ചാരവൃത്തി: ഒരു യൂട്യൂബര്‍കൂടി പിടിയില്‍; ജ്യോതി മല്‍ഹോത്രയുമായി അടുപ്പം, ഫോണില്‍ പാക്ക് നമ്പറുകള്‍
ന്യൂഡല്‍ഹി: ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബര്‍ പിടിയില്‍. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പിടികൂടിയത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജ്യോതി അടുപ്പം പുലര്‍ത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായും ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്ഥാന്‍ നമ്പറുകള്‍ ഇയാളുടെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. 3 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ജസ്ബീര്‍ സിങ് ഡല്‍ഹിയിലെ പാക്ക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജ്യോതി മല്‍ഹോത്ര അറസ്റ്റിലായ ശേഷം പാക്കിസ്ഥാന്‍ നമ്പറുകളും അവരുമായി നടത്തിയ ചാറ്റും നീക്കം ചെയ്യാന്‍ ജസ്ബീര്‍ ശ്രദ്ധിച്ചിരുന്നു.
Read More » -
Crime
മദ്യലഹരിയില്‍ കഴുത്തുഞെരിച്ചു, രാവിലെ ഭാര്യയ്ക്ക് അനക്കമില്ല; കൊലക്കേസില്‍ ഭര്‍ത്താവ് പിടിയില്‍
കോട്ടയം: വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്നു കണ്ടെത്തി. ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി കാലായില്‍ കണ്ണംപള്ളില്‍ വീട്ടില്‍ കെ.ജി. അനീഷ് (41)നെയാണ് അറസ്റ്റുചെയ്തത്. അനീഷിന്റെ ഭാര്യ മല്ലിക (35) യെയാണ് വീട്ടുവഴക്കിനിടെ കഴുത്തുഞെരിച്ച് കൊന്നത്. ഏപ്രില്‍ 28-ന് രാത്രിയായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ അനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തു. സഹിക്കാനാകാതെ യുവതി സഹോദരിയെ വിളിച്ച് ഓട്ടോയുമായെത്തി തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സഹോദരിക്ക് എത്താന്‍ കഴിഞ്ഞില്ല. മര്‍ദനം തുടരുന്നതിനിടെ നിലത്തുവീണ മല്ലികയെ പ്രതി കഴുത്തിനു കുത്തിപ്പിടിച്ച് ഞെരിക്കുകയായിരുന്നു. ഇതിനിടെ യുവതി കൊല്ലപ്പെട്ടു. കാര്യമറിയാതെ കിടന്നുറങ്ങിയ പ്രതി രാത്രി ഒന്നരയോടെ ഉണര്‍ന്നപ്പോള്‍ അനക്കമില്ലാത്ത ഭാര്യയെകണ്ട് ആംബുലന്‍സ് വിളിക്കാന്‍ സമീപത്തുള്ള പഞ്ചായത്തംഗത്തിന്റെ സഹായംതേടി. ആബുലന്‍സ് ഡ്രൈവര്‍ക്ക് യുവതിയുടെ കിടപ്പില്‍ സംശയം തോന്നി പോലീസിലറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അന്നു തന്നെ ഭര്‍ത്താവിനെ ചേദ്യം ചെയ്തെങ്കിലും തനിക്കൊന്നും അറിയില്ലന്നും ആത്മഹത്യ…
Read More »
