IndiaNEWS

അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ മുട്ട് അമര്‍ത്തി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന്‍ അത്യാസന്നനിലയില്‍

മെല്‍ബണ്‍: ഗാര്‍ഹികപീഡനം നടത്തിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടമര്‍ത്തിയ ഇന്ത്യക്കാരന്‍ മസ്തിഷ്‌കക്ഷതം സംഭവിച്ച് അത്യാസന്ന നിലയില്‍. അഡ്ലെയ്ഡിലെ പെയ്‌നെഹാം റോഡില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിലാണ് ഇന്ത്യന്‍ വംശജനായ കെ.ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. ഭാര്യ അമൃത്പാല്‍ കൗറും കൂടെയുണ്ടായിരുന്നു.

ഗൗരവിനെ റോഡില്‍ വീഴ്ത്തി പൊലീസുകാരന്‍ കഴുത്തില്‍ മുട്ടമര്‍ത്തി. തല കാറിലും റോഡിലും ഇടിക്കുകയും ചെയ്‌തെന്നു ഭാര്യ പറഞ്ഞു. ബോധം നശിച്ചതിനെത്തുടര്‍ന്നാണു ഗൗരവിനെ റോയല്‍ അഡ്ലെയ്ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഗൗരവ് തന്നോട് ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നു ഭാര്യ പറഞ്ഞു.

Back to top button
error: