Month: June 2025
-
Breaking News
തലവേദന ഒഴിവാക്കാന്‍ കീപ്പ് അമ്പുക്ക എവേ!!! അന്‍വര്‍ വേണ്ടെന്ന സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു
തിരുവനന്തപുരം: പി.വി അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അന്‍വര്‍ വേണ്ട എന്ന് ശക്തമായ നിലപാടിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്‌തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അഭിപ്രയപ്പെട്ടു. ശക്തി കേന്ദ്രങ്ങളില്‍പ്പോലും…
Read More » -
Crime
യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, കാമുകിയും ഭർത്താവും അറസ്റ്റിൽ
കൊച്ചി പെരുമ്പടപ്പ് പാർക്ക് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് വഴിയകത്ത് ആഷിക്കിനെ(30)യാണ് ദുരൂഹ സാഹചര്യത്തിൽ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ആഷിക്കിൻ്റെ കാമുകിയും ഭർത്താവും പൊലീസ് പിടിയിലായി. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പിൽ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ച രാത്രിയാണ്. തനിക്ക് വാഹനാപകടം സംഭവിച്ചതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. കുറച്ചു കാലമായി ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ആഷിക്കിനെതിരെ ഷഹാനയെ നിർബന്ധിപ്പിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു…
Read More » -
Kerala
ക്ലച്ച് പിടിച്ചപ്പോള്‍ വഴുവഴുപ്പ്, ഹാന്‍ഡിലില്‍ പാമ്പ് ചുറ്റിയത് അറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍! അടിമാലിയില്‍നിന്നൊരു അത്ഭുത രക്ഷപ്പെടല്‍ കഥ…
ഇടുക്കി: അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്. അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടിനാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടര്‍ന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ്…
Read More » -
Breaking News
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ചു; ഗര്‍ഭിണി ഉള്‍പ്പെടെ 2 മരണം
ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ ഡ്രൈവര്‍ മണികണ്ഠന്‍ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
Read More » -
Movie
‘ആലി’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
മന്‍ഹര്‍ സിനിമാസിന്റെയും എമിനന്റ് മീഡിയ (അബുദാബി) യുടെയും ബാനറില്‍ നിര്‍മ്മിച്ച്, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ‘ആലി’ യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്. തമിഴ്‌നാട്ടുകാരി സുന്ദരിയായ പെണ്‍കുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരപകടത്തില്‍, മലയാളിയായ ആയുര്‍വേദ ഡോക്ടര്‍ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കൂടുതല്‍ അടുപ്പിക്കുകയും ക്രമേണ അത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. മുല്ലയുടെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ബന്ധത്തിന് എതിര് നില്ക്കുന്നു. മറ്റു കല്യാണാലോചനകള്‍ കൊണ്ടുവന്ന് ഡോക്ടറുടെ കല്യാണത്തിനു ഡോക്ടറുടെ വീട്ടുകാര്‍ ധ്യതി കൂട്ടുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ അവരിരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തും സങ്കീര്‍ണ്ണമായി മുന്നോട്ടു പോകുന്നു.…
Read More » -
Crime
കുളത്തൂപ്പുഴയിൽ 14 കാരി 7 മാസം ഗർഭിണി: പോക്സോ കേസില്‍ 18 കാരൻ അറസ്റ്റിൽ
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 14 വയസ്സുകാരി പെൺകുട്ടി 7 മാസം ഗർഭിണി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തിൽ ഉത്തരവാദി നാട്ടുകാരായ 19 വയസ്സുകാരനാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 കാരി പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ ഉടൻ ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Read More » -
Kerala
അമ്മ സ്മാർട് വാച്ചുമായി കുവൈറ്റ് ജയിലിൽ നിന്നും എത്തിയപ്പോൾ മകൻ്റെ ജീവനറ്റ ശരീരം, ഒടുവിൽ കണ്ണീരോടെ യാത്രാമൊഴി
കഴിഞ്ഞ ചൊവ്വാഴ്ച ഇടുക്കി ചെല്ലാർ കോവിലിൽ ബൈക്കപകടത്തിൽ മരിച്ച ഷാനറ്റ് ഷൈജു എന്ന 18 കാരന് അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ യാത്രാമൊഴി. കൂട്ടുകാരും വിദ്യാർഥികളുമായ ഷാനറ്റ് ഷൈജുവും അലനും ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരാഴ്ച മുമ്പ്. തൊട്ടടുത്ത ദിവസം അലന്റെ സംസ്കാരം നടത്തി. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിലായ അമ്മ ജിനു തിരികെ എത്താൻ വൈകിയതു കൊണ്ട് ഷാനറ്റിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. രണ്ടര മാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. പക്ഷേ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെ വരികയും ജോലിഭാരവും മൂലം തുടരാൻ കഴിയാത്ത സ്ഥിതി സംജാതമായി. ഏജൻസിയുടെ ചതിയിൽ തുടർന്ന് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ മലയാളി അസോസിയേഷൻ്റെ സഹായത്തോടെ താൽക്കാലിക പാസ്‌പോർട്ട് എടുത്താണ് ജിനുവിനെ നാട്ടിലെത്തിച്ചത്. അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങിയാണ് ഷാനറ്റ് യാത്രയായത്. അമ്മ…
Read More » -
Breaking News
മറക്കാനാകാത്ത മറുപടി നല്‍കി; യാചിച്ചത് ഇസ്രയേലെന്ന് ഇറാന്‍; ഇസ്രയേല്‍ ഇനി ആക്രമണം നടത്തരുതെന്ന് ട്രംപ്; ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍; പശ്ചിമേഷ്യയില്‍ ആശ്വാസം
ടെഹ്‌റാന്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന്‍റെ പന്ത്രണ്ടാം ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും ഇത് അംഗീകരിച്ചെങ്കിലും, വെടിനിർത്തൽ പ്രാബല്യത്തിലായതിന് ശേഷവും ആക്രമണങ്ങൾ നടന്നതിൽ ട്രംപ് അതൃപ്തി അറിയിക്കുകയും ഇസ്രയേലിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, വെടിനിർത്തലിന് ഇറാനല്ല, മറിച്ച് ഇസ്രയേലാണ് യു.എസിനോട് യാചിച്ചതെന്ന് ഇറാൻ പ്രതികരിച്ചു. ‘ഇസ്രയേൽ യാചിച്ചു, മറക്കാനാകാത്ത മറുപടി നൽകി’ “വെടിനിർത്തലിന് ഇറാൻ യു.എസിനോട് യാചിച്ചു” എന്ന വാദം തള്ളി ഇറാൻ രംഗത്തെത്തി. മറിച്ച്, ഇസ്രയേലാണ് വെടിനിർത്തലിനായി യു.എസിനോട് യാചിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന് “മറക്കാനാകാത്ത മറുപടി” നൽകിയെന്നും, ശത്രുവിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം ഈ മാസം 13-ന് ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോടെ ആശങ്കയിലായ മേഖലയ്ക്ക് ആശ്വാസമായാണ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം. ഖത്തറിലെ അൽ ഉദെയ്ദ് യു.എസ്. സൈനിക താവളത്തിൽ, നേരത്തെ അറിയിച്ച ശേഷം ദുർബലമായ ആക്രമണം നടത്തിയ ഇറാനോട് നന്ദി പറഞ്ഞാണ് ട്രംപ് വെടിനിർത്തൽ കരാറിലേക്ക്…
Read More » -
Breaking News
18 മാസത്തിടെ നാലുവട്ടം സ്ഥാന ചലനം; അഗവണന; ഒടുവില്‍ ഇന്ത്യന്‍ ടീമിന്റെ റിയല്‍ ഹീറോ ആയി രാഹുല്‍; ഓപ്പണറായി ഇറങ്ങിയ ഒമ്പതു മാച്ചില്‍ എട്ടിലും സെഞ്ചുറി; ഏറെയും വിദേശത്ത്; ഇംഗ്ലണ്ടില്‍ ഇന്ത്യക്കാരന്‍ കൈവരിക്കുന്ന അപൂര്‍വ നേട്ടവും സ്വന്തം പേരില്‍
ലണ്ടന്‍: തുടര്‍ച്ചയായ അവഗണനകള്‍ക്കും സ്ഥാനചലനത്തിനും ഒടുവില്‍ ടീമിന്റെ നെടുന്തൂണെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനത്തിലേക്കുയര്‍ന്ന് കെ.എല്‍. രാഹുല്‍. ഒപ്പണറായി ഇറങ്ങിയ ഒമ്പതു തവണയും മികച്ച പ്രകടനം നടത്തിയ രാഹുല്‍ എട്ടിലും സെഞ്ചുറി നേടി. 18 മാസത്തിനിടെ ടെസ്റ്റില്‍ നാല് തവണയാണ് കെ.എല്‍. രാഹുലിന് സ്ഥാനചലനം വന്നത്. ബാറ്റിങ് പൊസിഷനോ? അങ്ങനൊന്ന് താന്‍ ഓര്‍ക്കുന്നത് പോലുമില്ലെന്നാകും രാഹുലിന് പറയാനാവുക. എന്നിട്ടും ടെസ്റ്റില്‍ കണ്ണും പൂട്ടി വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററായി കെ.എല്‍.രാഹുല്‍ നിലയുറപ്പിച്ചു. ഒന്‍പത് തവണയാണ് രാഹുല്‍ ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായത്. ഇതില്‍ എട്ടുതവണയും സെഞ്ചറിയോടെയായിരുന്നു മടക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഓപണറായി രാഹുല്‍ മടങ്ങിയെത്തി. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഓപണിങ് സ്ഥാനം രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ചത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം മാധ്യമങ്ങളെ കാണുമ്പോള്‍ ‘ തന്റെ പൊസിഷന്‍ ഏതായിരുന്നുവെന്ന് താന്‍ തന്നെ മറന്നുവെന്നും ടീമിനായി എത്രാമനായി ഇറങ്ങുന്നതിലും സന്തോഷം മാത്രമെന്നും…
Read More » -
Breaking News
വീണ്ടും വിലങ്ങുവീഴും; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി; സ്വന്തം നാട്ടില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ പരിഗണിക്കേണ്ട; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാം; കടുത്ത വിയോജിപ്പുമായി മൂന്ന് ജഡ്ജിമാര്‍; നടപടികള്‍ ഉടന്‍ പുനരാരംഭിച്ചേക്കും
ന്യൂയോര്‍ക്ക്: മൂന്നു ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നടപടിക്കു സാധുത നല്‍കി യുഎസ് സുപ്രീം കോടതി. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും നിര്‍ബന്ധിതമായി കയറ്റിവിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അധികാരമേറ്റയുടന്‍ ട്രംപ് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് എണ്ണ പകരുന്നതാണു പുതിയ സുപ്രീം കോടതി വിധി. നിയമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിഞ്ഞവര്‍ക്കുള്ള വന്‍ തിരിച്ചടിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു. കോടതിയിലെ മൂന്നു ലിബറല്‍ ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെയാണു 6-3 ഭൂരിപക്ഷത്തില്‍ വിധി പാസായത്. മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പീഡനങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് എടുത്തുമാറ്റണമെന്ന ആവശ്യത്തിനും കോടതി അംഗീകാരം നല്‍കി. ALSO READ നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക് ഏപ്രില്‍ 18ന്…
Read More »